മനമതിവേഗം ധൃതരാഷ്ട്രക്കരബലമായ്...

അയാൾ മരിച്ചു പോയേറെ മന്വന്തരങ്ങളായെങ്കിലും ഉറക്കത്തിലെന്നും നടക്കും ഞാനൊത്തിരി ദൂരെ. സാലഭഞ്ജികയെപ്പോൽ രാവേറെ ചെന്നിരിക്കും പതിവായ് കലുങ്കിൽ ഞാൻ. ഒരുനാൾ പൊടുന്നനെ കലുങ്കിൻ താഴെ ചത്തവെള്ളത്തിൽ നിഴലനക്കം. മകരമത്സ്യ, ക്കൊടിക്കൂറ പാറിച്ച് പഞ്ചശരന് ദൂതുപോകും. ശുകപ്പക്ഷി കണക്കെ മിന്നിമായുന്നു പ്രകാശ വർഷങ്ങൾക്കകലേക്ക് കൊള്ളിമീനുമായൊരസ്സൽ മേഘത്തേര്. ഈ മരിച്ച നദിയെൻ ദ്രവിച്ച മോഹത്തിന്നുറവ. മറവുചെയ്ത കല്ലറപോൽ കലുങ്കിൻകാൽ കീഴെ നീർക്കുമിള പൊട്ടുംകണക്കെ വിരിയും നീലത്താമര ഞാൻ. പാതി സ്വപ്നത്തിൽ ചെവിക്ക് ചുറ്റും ഇമ്പമേറും ഞാണൊലി ശബ്ദം മുരളും...
Your Subscription Supports Independent Journalism
View Plansഅയാൾ
മരിച്ചു പോയേറെ
മന്വന്തരങ്ങളായെങ്കിലും
ഉറക്കത്തിലെന്നും
നടക്കും ഞാനൊത്തിരി ദൂരെ.
സാലഭഞ്ജികയെപ്പോൽ
രാവേറെ ചെന്നിരിക്കും
പതിവായ്
കലുങ്കിൽ ഞാൻ.
ഒരുനാൾ
പൊടുന്നനെ
കലുങ്കിൻ താഴെ
ചത്തവെള്ളത്തിൽ നിഴലനക്കം.
മകരമത്സ്യ, ക്കൊടിക്കൂറ പാറിച്ച്
പഞ്ചശരന്
ദൂതുപോകും. ശുകപ്പക്ഷി കണക്കെ
മിന്നിമായുന്നു
പ്രകാശ വർഷങ്ങൾക്കകലേക്ക്
കൊള്ളിമീനുമായൊരസ്സൽ
മേഘത്തേര്.
ഈ മരിച്ച നദിയെൻ
ദ്രവിച്ച മോഹത്തിന്നുറവ.
മറവുചെയ്ത കല്ലറപോൽ
കലുങ്കിൻകാൽ കീഴെ
നീർക്കുമിള പൊട്ടുംകണക്കെ
വിരിയും നീലത്താമര ഞാൻ.
പാതി സ്വപ്നത്തിൽ
ചെവിക്ക് ചുറ്റും
ഇമ്പമേറും ഞാണൊലി ശബ്ദം
മുരളും വണ്ടിണതേടും
ഗദ്ഗദമൊച്ചപോൽ
സമ്മോഹനമായ്.
മറഞ്ഞു നിന്നൊരാളദൃശ്യം
കരിമ്പുവില്ല് കുലയ്ക്കും സീൽക്കാരം
സ്തംഭിക്കുന്നു
പട്ടുപോമൊരു കലുങ്കിൻ
ഹൃദയത്തൂൺ.
വേനലിൽ മെലിയും നദി,
*അനുനാകി അതിസുന്ദരി
ഓർമ നാളിൽ
കലുങ്കാകെ ചിതറും മാമ്പൂക്കൾ
പകൽത്താരകൾ.
മനഃതാപനമേറി, ഇരുട്ടിൽ
വ്യാമോഹ ശൽക്കം
പൊഴിക്കയായ് ഞാൻ.
അടിമുടി ഉടഞ്ഞുപോകവേ
ഉരുണ്ടുകേറും
കണ്ണിലൊടുവിലത്തെ മായക്കാഴ്ചയോ,
അശോകമരത്തിനിപ്പുറം നിലാവത്ത്
സ്വയംഭൂവായപോലെ
താമരപ്പൂവും പിടിച്ചൊരാൾ.
പ്രേമലോല,
ചുറ്റിലും
ഉന്മാദ,ക്കരിമ്പിൻ കാറ്റുവീശുന്നു.
ഉണരുമ്പോൾ
ദേഹമാകെ നുരയ്ക്കും
മദിരപോൽ വിയർപ്പിൻ
മുല്ലപ്പൂന്തേൻ മണം.
ധൃതരാഷ്ട്രക്കരബലമായ്
മനമതിവേഗത്തിൽ
മുറുക്കിയുടച്ചു
പടുവാമൊരു
പാഴ്സ്മൃതിയെ.
