ഇരപിടിയന്മാർ

1. ചിലന്തി വലനെയ്ത് മാറിനിൽക്കും ഇരയ്ക്കത് ഊഞ്ഞാലായേ തോന്നൂ എത്ര വിദഗ്ധമായാണവ വലയിൽ വീഴ്ത്തുന്നത്. 2. ഓന്ത് നാക്കിൽ മധുരമൂറുന്ന വാക്കുകൾ പശതേച്ച് ഒട്ടിച്ചുവെക്കും അതിന്റെ മാസ്മരികതയിൽ ഇര മയങ്ങിവീഴും. 3. കുഴിയാന എത്ര മനോഹരമായാണവ കുഴിയൊരുക്കിയത് വാരിക്കുഴിയാണെന്ന് തോന്നുകയേയില്ല വീണുകഴിയുമ്പോഴേ അറിയൂ അതൊരു മരണക്കിണറാണെന്ന്. 4. പിച്ചർ പ്ലാന്റ് ഇലകളിൽ വർണഭംഗിയുള്ള മധുപാത്രങ്ങളൊരുക്കി ഉള്ളിലെ രസലായനിയിൽ മധുരമേറെ നിറച്ച് മാടിവിളിക്കുമവ. ആ മധുരക്കെണിയിൽ പെട്ടാൽ, പെട്ടതുതന്നെ അഴിക്കും തോറും മുറുകുന്നൊരു കുരുക്കാണത്. തന്ത്രങ്ങൾ പലതാണെങ്കിലും വേട്ടക്കാരന്...
Your Subscription Supports Independent Journalism
View Plans1. ചിലന്തി
വലനെയ്ത് മാറിനിൽക്കും
ഇരയ്ക്കത് ഊഞ്ഞാലായേ തോന്നൂ
എത്ര വിദഗ്ധമായാണവ
വലയിൽ വീഴ്ത്തുന്നത്.
2. ഓന്ത്
നാക്കിൽ മധുരമൂറുന്ന വാക്കുകൾ
പശതേച്ച് ഒട്ടിച്ചുവെക്കും
അതിന്റെ മാസ്മരികതയിൽ
ഇര മയങ്ങിവീഴും.
3. കുഴിയാന
എത്ര മനോഹരമായാണവ
കുഴിയൊരുക്കിയത്
വാരിക്കുഴിയാണെന്ന്
തോന്നുകയേയില്ല
വീണുകഴിയുമ്പോഴേ അറിയൂ
അതൊരു മരണക്കിണറാണെന്ന്.
4. പിച്ചർ പ്ലാന്റ്
ഇലകളിൽ വർണഭംഗിയുള്ള
മധുപാത്രങ്ങളൊരുക്കി
ഉള്ളിലെ രസലായനിയിൽ
മധുരമേറെ നിറച്ച്
മാടിവിളിക്കുമവ.
ആ മധുരക്കെണിയിൽ
പെട്ടാൽ, പെട്ടതുതന്നെ
അഴിക്കും തോറും
മുറുകുന്നൊരു കുരുക്കാണത്.
തന്ത്രങ്ങൾ പലതാണെങ്കിലും
വേട്ടക്കാരന് വിശപ്പ് തീരണമെന്നേയുള്ളൂ
കരുതിയിരിക്കുക.
