ദർബാറി ദീപിക


17 വേറെഹിന്ദുസ്ഥാനിലെ മഴ വേറെ മഞ്ഞു വേറെ കാറ്റു വേറെ നദി വേറെ കൃഷിരീതി വേറെ നഗരം വേറെ ഭാഷ വേറെ എങ്ങനെയെന്നാൽ ഹിന്ദുസ്ഥാനിൽ വിരിയുന്ന മുല്ലപ്പൂവ് ഫർഗാനയിലും വിരിയുന്നുണ്ട് എന്നാൽ, ഇവിടെ വിരിയുന്ന മുല്ലപ്പൂമണത്തിന് അവിടെ വിരിയുന്നതിനേക്കാൾ സ്ഫുടതയുള്ളതുപോലെ നാലു കൊല്ലംകൊണ്ട് ആ വേറെ വേറെങ്ങനെ വെളിപ്പെട്ടു കിട്ടും? അതും അവസാനിക്കാത്ത പടയോട്ടങ്ങൾക്കിടയിൽ...18 വാശിനദികളിലെ ജലം അണകെട്ടി നിറുത്തി തോടുകളായും ചാലുകളായും വയലുകളിലെത്തിച്ചാലേ കൃഷി കൃഷിയാകൂ വാശിക്കാരനാണ് ബാബർ യമുനയിലെ വെള്ളം കലപ്പച്ചാലിൽ വലിച്ച് അമ്പാടിയിലേക്കു കൊണ്ടുവന്ന ബലരാമനെ ഈ വയലുകളിൽ...
Your Subscription Supports Independent Journalism
View Plans17 വേറെ
ഹിന്ദുസ്ഥാനിലെ
മഴ വേറെ
മഞ്ഞു വേറെ
കാറ്റു വേറെ
നദി വേറെ
കൃഷിരീതി വേറെ
നഗരം വേറെ
ഭാഷ വേറെ
എങ്ങനെയെന്നാൽ
ഹിന്ദുസ്ഥാനിൽ വിരിയുന്ന മുല്ലപ്പൂവ്
ഫർഗാനയിലും വിരിയുന്നുണ്ട്
എന്നാൽ, ഇവിടെ വിരിയുന്ന
മുല്ലപ്പൂമണത്തിന്
അവിടെ വിരിയുന്നതിനേക്കാൾ
സ്ഫുടതയുള്ളതുപോലെ
നാലു കൊല്ലംകൊണ്ട്
ആ വേറെ
വേറെങ്ങനെ
വെളിപ്പെട്ടു കിട്ടും?
അതും
അവസാനിക്കാത്ത
പടയോട്ടങ്ങൾക്കിടയിൽ...
18 വാശി
നദികളിലെ ജലം
അണകെട്ടി നിറുത്തി
തോടുകളായും ചാലുകളായും
വയലുകളിലെത്തിച്ചാലേ
കൃഷി കൃഷിയാകൂ
വാശിക്കാരനാണ്
ബാബർ
യമുനയിലെ വെള്ളം
കലപ്പച്ചാലിൽ വലിച്ച്
അമ്പാടിയിലേക്കു കൊണ്ടുവന്ന
ബലരാമനെ
ഈ വയലുകളിൽ വെച്ചദ്ദേഹം
കണ്ടുമുട്ടുമോ?
മാനം പെയ്യുന്ന വെള്ളത്തിൽ മാത്രമേ
താൻ വിളയൂ
ഹിന്ദുസ്ഥാനിലെ മണ്ണിനാകട്ടെ
അതിലും വാശി
വയലുകൾക്കു നടുവേ
കടന്നുപോവുകയായിരുന്നു.
ദൂരെ ഒരു കിണറ്റിൽനിന്ന്
കയറിട്ടു വലിച്ച് വെള്ളം കോരുന്നുണ്ട്.
കുടങ്ങളിൽ ചുമന്നു കൊണ്ടുവന്ന്
ചെടികൾക്കു നനക്കുന്നുണ്ട്.
കപ്പി കരയുന്ന ശബ്ദം കേട്ട്
ബാബർക്കു തല പെരുത്തു
താൻ കടന്നുപോകുന്ന ഈ പാത
ഒരു വലിയ വെള്ളച്ചാലായി മാറിയെങ്കിൽ!

19 പീലിക്കനം
ഇത്ര നീണ്ട
പീലിവാലുള്ള മയിലുകൾ
ഇവിടെത്തന്നെയുള്ള
കുറുക്കന്മാർക്കിരയാവാതെ
എങ്ങനെയാണ്
കാടുകളിൽനിന്നു കാടുകളിലേക്ക്
ഓടിപ്പോവുക?
ഹിന്ദുസ്ഥാനെ നോക്കി
ബാബർ അതിശയിച്ചു.