നീല നീല വിഷാദമേ വിട

നീലനീലനീലമേ1, നീ എഴുത്തുപായയില്‍ ബാലയെന്ന പോലവേ കമിഴ്ന്നു വീണു കേഴുമോ? നീല നീലമാം വിഷാദമേ, മറഞ്ഞുപോയി നീ ഏത് ഗുഹയി,ലാഹവത്തിലോ മരുപ്പരപ്പിലോ? തീത്തളിര്‍പ്പു തിന്നുവോ?കുടിച്ചുവോ കനല്‍ക്കടല്‍? ദാഹമെന്ന ദേഹമോ? നിനക്കു നിത്യനരകമോ? നീല നീല നീലമേ, മയങ്ങി മങ്ങി വീഴൊലാ, നീ ലയിക്കു ചെന്നു കൃഷ്ണനീലമാറിടത്തിലോ വിയത്തിലോ ചുരുള്‍മുടിച്ചുവപ്പുപൂ മണത്തിലോ. നീലനീലനീലമേ, കുരുന്നു ചുണ്ടു തൂവിടുന്ന തേനിലോ കഴുത്തിലിട്ട താമരപ്പതുപ്പിലോ വേല നാളെ, വേല നാളെയെന്നു നീട്ടിവെച്ചിടാത്ത ഭൂമിവൃക്ഷവല്ലി സഞ്ചയത്തിലോ കുതിയ്ക്കുക! നീല നീലമേ വിഴുന്ന പൂവുകള്‍ പെറുക്കി നീ പോകവേ, കുരുത്തിടുന്നു മൊട്ടുകള്‍ പഴങ്ങളും, നീ...
Your Subscription Supports Independent Journalism
View Plansനീലനീലനീലമേ1, നീ എഴുത്തുപായയില്‍
ബാലയെന്ന പോലവേ കമിഴ്ന്നു വീണു കേഴുമോ?
നീല നീലമാം വിഷാദമേ, മറഞ്ഞുപോയി നീ
ഏത് ഗുഹയി,ലാഹവത്തിലോ മരുപ്പരപ്പിലോ?
തീത്തളിര്‍പ്പു തിന്നുവോ?കുടിച്ചുവോ കനല്‍ക്കടല്‍?
ദാഹമെന്ന ദേഹമോ? നിനക്കു നിത്യനരകമോ?
നീല നീല നീലമേ, മയങ്ങി മങ്ങി വീഴൊലാ,
നീ ലയിക്കു ചെന്നു കൃഷ്ണനീലമാറിടത്തിലോ
വിയത്തിലോ ചുരുള്‍മുടിച്ചുവപ്പുപൂ മണത്തിലോ.
നീലനീലനീലമേ, കുരുന്നു ചുണ്ടു തൂവിടുന്ന
തേനിലോ കഴുത്തിലിട്ട താമരപ്പതുപ്പിലോ
വേല നാളെ, വേല നാളെയെന്നു നീട്ടിവെച്ചിടാത്ത
ഭൂമിവൃക്ഷവല്ലി സഞ്ചയത്തിലോ കുതിയ്ക്കുക!
നീല നീലമേ വിഴുന്ന പൂവുകള്‍ പെറുക്കി നീ
പോകവേ, കുരുത്തിടുന്നു മൊട്ടുകള്‍ പഴങ്ങളും,
നീ വരച്ച കായലും കടല്‍പ്പരപ്പുമോളവും
പൂവിടുന്ന പൊയ്കയും നിനക്ക് മോദമേകിടും.
താരകം, വെയില്‍, നിലാവ്, സൂര്യന്‍, അമ്പിളിക്കല;
കീഴെഴുത്ത്പായയില്‍ക്കമിഴ്ന്നു കൊണ്ടൊരുത്തിയോ
നൂറു നൂറു ഭാഷയില്‍ ജ്യോതിഗോള മാലയില്‍
നീള്‍ വിരല്‍ത്തലപ്പിനാല്‍ കുറിപ്പതമ്പ,രുള്‍, കൃപ.
===============
1. Insideout എന്ന ചിത്രത്തിലും മറ്റും തീവ്രവിഷാദം നീല
