Begin typing your search above and press return to search.
proflie-avatar
Login

രണ്ടു കാരണങ്ങൾ

Malayalam poem
cancel

ഈർപ്പത്തിൽ

ആണ്ടുപോയ കാലുകൾ

പിൻവലിക്കാനാകാതെ

വെറുങ്ങലിച്ചു നിൽക്കുമ്പോൾ

ഇടങ്കണ്ണുകൊണ്ടു

കണ്ടു

പറഞ്ഞുറപ്പിച്ച

അധികസ്സൂര്യൻ

ആകാശത്തുദിച്ച കാര്യം

ചെറുചിരിയൊതുക്കി വീട്ടുകാരോടായി പറഞ്ഞു

‘‘സൂക്ഷിക്കണേ’’

‘‘അമ്മ പറഞ്ഞാൽ

അതു ശരിയാവും അച്ഛാ’’

കേട്ടപാടെ

അയാൾ സ്യൂട്കെയ്സുമായി ഇറങ്ങി

അയാളൊരു പാവമാണ്

ഞാൻ കവിത എഴുതിയപ്പോൾ

ഭയന്ന്

അമ്മയുടെ അടുത്തേക്കു വണ്ടികേറി

പതിവുസൂര്യൻ

ഓറഞ്ചു കടൽഞണ്ടായ്

പിൻകഴുത്തിലൂടെ അരിച്ച്

അയനിക്കൊമ്പത്തെ കാക്കക്കൂട്ടിൽ മുളഞ്ഞു

‘‘അമ്മയ്ക്കെന്തിനാ

രണ്ടു സൂര്യന്മാർ?’’

‘‘മഞ്ഞുകാലമുറഞ്ഞ്

ഈയിടെ മാവു പുളിക്കുന്നില്ല കണ്ണാ.

പിന്നെ, ചെന്നായ കൊണ്ടുപോയ അടുക്കളച്ചെരുപ്പ്

പണിയൊക്കെ ഒരുക്കി

തിരയാൻ പോണം

രാത്രി

കാട്ടിലേക്ക്.’’


Show More expand_more
News Summary - Malayalam poem