Begin typing your search above and press return to search.
ഡെല്യൂഷൻഷിപ്
Posted On date_range 26 Jan 2026 9:15 AM IST
Updated On date_range 26 Jan 2026 9:16 AM IST

ചിലപ്പോൾ,
ചില സന്ദർഭങ്ങൾക്ക്,
പുതിയ വാക്കുകൾതന്നെ വേണം.
ഒരു സ്കൂളിലും
കയറിയിറങ്ങാത്തവ,
വളരെ വേഗത്തിൽ,
ഉള്ള് കാട്ടുന്നത്.
ആഴത്തിന്റെ ഭയാനകതയോ,
ദുരൂഹതയുടെ നിശ്ശബ്ദതയോ,
വേണമെന്നേയില്ല,
നന്നുനന്നെന്ന പുകഴ്ത്തലുകളും വേണ്ട...
പഴയപടി പറയാനാകാത്ത,
ചില മാത്രകളെ,
പരിചയപ്പെടുത്തണമെന്നു മാത്രം.
നിലനിൽപിനെക്കുറിച്ച്,
യാതൊരുൽക്കണ്ഠയുമില്ല.
ഒരു കുത്തൊഴുക്കിൽ,
അപ്രത്യക്ഷമായാലെന്ത്...
ചിലതാവിഷ്കരിക്കപ്പെടുമല്ലോ.
ചില പൊറുതിമുട്ടലുകളിൽ,
ഇങ്ങനെതന്നെ,
തോന്നേണം കാലേ... കാലേ..!
