അപര

നീ ചിരിക്കുമ്പോൾ നിന്നിൽനിന്നും ഒരു ചിരി എന്റെ ചുണ്ടിലേക്ക് പറക്കുന്നു. നിന്റെ കണ്ണുകളിലെ തിളക്കം എന്റെ കണ്ണുകളെ പ്രകാശിതമാക്കുന്നു നീ കോപിക്കുമ്പോൾ നിന്നിൽനിന്നും ഒരു ദംഷ്ട്രം എന്റെ കഴുത്തിലമരുന്നു. നിന്റെ കൂർത്ത വിരലുകൾ വഴിതെറ്റാതെ എന്റെ ഹൃദയത്തിലേക്കുതന്നെ തുളഞ്ഞുകയറുന്നു. നീ സങ്കടപ്പെടുമ്പോൾ നിന്നിൽനിന്നും ഒരു നദി എന്നിലേക്കൊഴുകുന്നു. നദി കടലായി മാറി ആ കടൽ കടക്കാനാകാതെ ഞാൻ തീരത്തന്തിച്ചു നിൽക്കുന്നു. നീ പ്രണയിക്കുമ്പോൾ നിന്നിൽനിന്നൊരു വർണശലഭം എന്റെ മുടിയിലേക്ക് പാറുന്നു. പിൻകഴുത്തിലൊരടയാളമിട്ട് ചുണ്ടിൽ തത്തിക്കളിച്ച് കണ്ണുകളിലാഴ്ന്നിറങ്ങുന്നു. ഞാൻ...
Your Subscription Supports Independent Journalism
View Plansനീ ചിരിക്കുമ്പോൾ
നിന്നിൽനിന്നും ഒരു ചിരി
എന്റെ ചുണ്ടിലേക്ക് പറക്കുന്നു.
നിന്റെ കണ്ണുകളിലെ തിളക്കം
എന്റെ കണ്ണുകളെ പ്രകാശിതമാക്കുന്നു
നീ കോപിക്കുമ്പോൾ
നിന്നിൽനിന്നും ഒരു ദംഷ്ട്രം
എന്റെ കഴുത്തിലമരുന്നു.
നിന്റെ കൂർത്ത വിരലുകൾ
വഴിതെറ്റാതെ
എന്റെ ഹൃദയത്തിലേക്കുതന്നെ
തുളഞ്ഞുകയറുന്നു.
നീ സങ്കടപ്പെടുമ്പോൾ
നിന്നിൽനിന്നും ഒരു നദി
എന്നിലേക്കൊഴുകുന്നു.
നദി കടലായി മാറി
ആ കടൽ കടക്കാനാകാതെ
ഞാൻ തീരത്തന്തിച്ചു നിൽക്കുന്നു.
നീ പ്രണയിക്കുമ്പോൾ
നിന്നിൽനിന്നൊരു വർണശലഭം
എന്റെ മുടിയിലേക്ക് പാറുന്നു.
പിൻകഴുത്തിലൊരടയാളമിട്ട്
ചുണ്ടിൽ തത്തിക്കളിച്ച്
കണ്ണുകളിലാഴ്ന്നിറങ്ങുന്നു.
ഞാൻ അപരനാകുന്നതും
അപരൻ ഞാനാകുന്നതും
ഇടയ്ക്കെങ്കിലും
ഞാൻ ഒറ്റയാകുന്നതും
ഇങ്ങനെയാണ്.
