ഒരു പുഴ സ്വാതന്ത്ര്യം സ്വപ്നംകാണുന്നത്

ഇളം മഞ്ഞച്ചിറകുള്ള കടുംനീല മിഴിയുമായ് ഒരു വെയിൽത്തരി വന്നു വിരൽത്തുമ്പത്തിരിയ്ക്കുന്നു മരമെന്നു കരുതിയോ ഇരതേടി വരുന്നതോ കറങ്ങാനായിറങ്ങിയോ അറിയില്ലെങ്കിലുംതന്റെ ശരീരത്തിന്നകത്തയാൾ ചെറുതായി വിരൽതൊട്ടു ഇതാരാണെന്നുറങ്ങുന്ന പുഴ ചോദിയ്ക്കുന്നു, പിന്നെ- മയക്കത്തിലുറക്കത്തിൽ ഉണരാതെയനങ്ങാതെ, മലർമേഞ്ഞ പുലർകാലം വലവീശി തുടങ്ങും മു,- മ്പിളംകാറ്റു മരങ്ങളിൽ കണ്ണടച്ചു...
Your Subscription Supports Independent Journalism
View Plansഇളം മഞ്ഞച്ചിറകുള്ള
കടുംനീല മിഴിയുമായ്
ഒരു വെയിൽത്തരി വന്നു
വിരൽത്തുമ്പത്തിരിയ്ക്കുന്നു
മരമെന്നു കരുതിയോ
ഇരതേടി വരുന്നതോ
കറങ്ങാനായിറങ്ങിയോ
അറിയില്ലെങ്കിലുംതന്റെ
ശരീരത്തിന്നകത്തയാൾ
ചെറുതായി വിരൽതൊട്ടു
ഇതാരാണെന്നുറങ്ങുന്ന
പുഴ ചോദിയ്ക്കുന്നു, പിന്നെ-
മയക്കത്തിലുറക്കത്തിൽ
ഉണരാതെയനങ്ങാതെ,
മലർമേഞ്ഞ പുലർകാലം
വലവീശി തുടങ്ങും മു,-
മ്പിളംകാറ്റു മരങ്ങളിൽ
കണ്ണടച്ചു കിടക്കുമ്പോൾ,
നിലാമഞ്ഞു, പുതച്ചാകെ
മൂടിമാനത്തിരിക്കുമ്പോൾ,
പുഴയെഴുന്നേറ്റു പെട്ടെ-
ന്നുറക്കത്തിൽ നിന്നുണർന്നു
പല്ലുതേച്ചു പിന്നെ ലേശം
മുഖമൊക്കെ വെടുപ്പാക്കി,
തന്നിലേയ്ക്കുതന്നെ നോക്കി
തലമുടി കോതിെവച്ചു,
ഉടുത്തതു വെടുപ്പാക്കി-
യുടലൽപം നീർത്തിയൊന്നു
മടക്കിെവച്ചതിവേഗം
കോട്ടുവായിട്ടൊരുവട്ടം
ചുറ്റിനേരെയടുക്കള
ലക്ഷ്യമാക്കിയൊഴുകുന്നൂ
ഉടനേതോ വാക്കുതട്ടി
വീണരണ്ടു കാലുകളും
പിടിച്ചാരോ െഞരിയ്ക്കുംപോൽ
ചേർത്തുനിർത്തിയമർത്തുമ്പോൽ
പലവട്ടം പലതോതിൽ
കറങ്ങുന്നുണ്ടതിന്നിടെ
നിന്നിടത്തുനിന്നു പുഴ -
യാവിയായി മാറുവാനും
മേഘമായിത്തീരുവാനും
മഞ്ഞുപോലെ കട്ടിയായി
കിടക്കാനും ശ്രമിച്ചാലും
നടന്നാലുമോടിയാലും
കടലിലേയ്ക്കെത്തുന്നില്ല
ഇപ്പോ മഞ്ഞുകട്ട ചില്ലു
ഗ്ലാസിൽവീണു താഴ്ന്നിടുന്നു
പത്തിലൊന്നുണ്ടുയരുന്നൂ
മുങ്ങിടാതെ തലപൊക്കി
നോക്കിടുന്നുണ്ടെത്ര താഴേ
യ്ക്കെത്തിയിട്ടും തകരാതെ,
സൂര്യരശ്മി വന്നുതട്ടി
കണ്ണുകളിൽ തൊട്ടുനിന്ന്
പലതരംനിറങ്ങളായ്
സ്ഥടികത്തിൻ ഹൃദയത്തി
ലൊഴുക്കുമ്പോൾ, തലപൊക്കി
െവച്ചു, താണുപോകുമ്പൊഴും
ഒഴുകുന്ന കിനാവുകൾ
കണ്ടുകണ്ടു, സ്വതന്ത്രമായ്.
============
കുറിപ്പ്: ഒഴുകാൻ പറ്റാത്ത പുഴകളെയും മനസ്സുകളെയും ഓർത്താണ് ഈ കവിത.
മഞ്ഞുകട്ട ഏകദേശം പത്തിലൊന്നു ഭാഗം ജലത്തിനുമുകളിൽ പൊങ്ങിനിൽക്കും.
