ഓർമാവസാനം

വീണാ സഹസ്രാബുദ്ധ ഉച്ചത്തിൽ പാടുംനേരം നീ ഉണർന്ന് വരുമായിരിക്കും എന്റെ ഓർമയുടെ അവസാനമാണ് ഞാൻ കാണാത്ത നീ രാത്രിയെത്ര കറുപ്പാണ് ഞാൻ എന്നെ നീ നിന്നെയും കാണാതിരിക്കുമ്പോൾ വീണാ സഹസ്രാബുദ്ധ പാടിക്കൊണ്ടിരിക്കുമ്പോൾ നീ എന്റെ മരണവുമാണ് കുഞ്ഞായിരിക്കുമ്പോൾ കൂടിപ്പോയൊരിഷ്ടം കുന്നോളം വളർന്നപ്പോൾ ഒരു മരം നിറച്ചും പൂവുകളാണ് ഒരു പൂവ് ഒരോർമയാണ് ആകാശം നിറച്ചും പൂക്കൾ വഴികളിലൊക്കെയും പകലുകളും രാത്രികളും ഇന്നും വിട്ടുമാറാതെ വീണാ സഹസ്രാബുദ്ധ പാടിക്കൊണ്ടിരിക്കുന്നുണ്ട് ആകാശം തുറന്നിരിക്കുന്നുണ്ട് അതിന്റെ ദൂരങ്ങളിൽ ഞാൻ മുങ്ങിപ്പോകുന്നുണ്ട് ഇനി...
Your Subscription Supports Independent Journalism
View Plansവീണാ സഹസ്രാബുദ്ധ ഉച്ചത്തിൽ പാടുംനേരം
നീ ഉണർന്ന് വരുമായിരിക്കും
എന്റെ ഓർമയുടെ അവസാനമാണ്
ഞാൻ കാണാത്ത നീ
രാത്രിയെത്ര കറുപ്പാണ്
ഞാൻ എന്നെ
നീ നിന്നെയും കാണാതിരിക്കുമ്പോൾ
വീണാ സഹസ്രാബുദ്ധ പാടിക്കൊണ്ടിരിക്കുമ്പോൾ
നീ എന്റെ മരണവുമാണ്
കുഞ്ഞായിരിക്കുമ്പോൾ
കൂടിപ്പോയൊരിഷ്ടം
കുന്നോളം വളർന്നപ്പോൾ
ഒരു മരം നിറച്ചും പൂവുകളാണ്
ഒരു പൂവ് ഒരോർമയാണ്
ആകാശം നിറച്ചും പൂക്കൾ
വഴികളിലൊക്കെയും
പകലുകളും രാത്രികളും
ഇന്നും വിട്ടുമാറാതെ
വീണാ സഹസ്രാബുദ്ധ പാടിക്കൊണ്ടിരിക്കുന്നുണ്ട്
ആകാശം തുറന്നിരിക്കുന്നുണ്ട്
അതിന്റെ ദൂരങ്ങളിൽ ഞാൻ
മുങ്ങിപ്പോകുന്നുണ്ട്
ഇനി പൊങ്ങിവരാനാകില്ല
ഒരിക്കലും
നിന്നെ കാണാനുമാകില്ല
