സൂപ്പർമാർക്കറ്റ്

സൂപ്പർമാർക്കറ്റിൽനിന്ന് എന്റെ അടുത്ത് നിൽക്കൊന്നൊരാൾ പറയുന്നത് ഞാൻ കേട്ടു. ‘‘യുദ്ധം വേഗം അവസാനിക്കും.’’ ചുമലിനും ചെവിയ്ക്കുമിടയിൽ ഫോൺ കുടുക്കിവെച്ച്, ബാസ്കറ്റിൽ സാധനങ്ങൾ എടുത്തുവെച്ചുകൊണ്ട്, അയാൾ ചിരിച്ചു. ഞാൻ അയാളോട് ചോദിച്ചു. ‘‘യുദ്ധം, നിങ്ങൾ വിശ്വസിക്കുമ്പോലെ വേഗം തീരുമോ?’’ അയാൾ ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചുകൊണ്ട് എന്നെ കടന്നുപോയി. കടയുടമയോട് ഞാൻ ചോദിച്ചു: എന്താണിങ്ങനെ? കടയുടമ പറഞ്ഞു: അയാൾ എല്ലാ ദിവസവും വരുന്നു. ഒരേ ബിസ്കറ്റുകൾതന്നെ വാങ്ങുന്നു. മരിച്ചുപോയ മകളുടെ പ്രിയപ്പെട്ട ബിസ്കറ്റ്- എന്നിട്ട് അവളോട് പറയുന്നു യുദ്ധം തീരുമെന്ന്. അയാൾ...
Your Subscription Supports Independent Journalism
View Plansസൂപ്പർമാർക്കറ്റിൽനിന്ന്
എന്റെ അടുത്ത് നിൽക്കൊന്നൊരാൾ
പറയുന്നത് ഞാൻ കേട്ടു.
‘‘യുദ്ധം വേഗം അവസാനിക്കും.’’
ചുമലിനും ചെവിയ്ക്കുമിടയിൽ
ഫോൺ കുടുക്കിവെച്ച്,
ബാസ്കറ്റിൽ സാധനങ്ങൾ എടുത്തുവെച്ചുകൊണ്ട്,
അയാൾ ചിരിച്ചു.
ഞാൻ അയാളോട് ചോദിച്ചു.
‘‘യുദ്ധം, നിങ്ങൾ
വിശ്വസിക്കുമ്പോലെ വേഗം തീരുമോ?’’
അയാൾ ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചുകൊണ്ട്
എന്നെ കടന്നുപോയി.
കടയുടമയോട് ഞാൻ ചോദിച്ചു:
എന്താണിങ്ങനെ?
കടയുടമ പറഞ്ഞു:
അയാൾ എല്ലാ ദിവസവും വരുന്നു.
ഒരേ ബിസ്കറ്റുകൾതന്നെ വാങ്ങുന്നു.
മരിച്ചുപോയ മകളുടെ പ്രിയപ്പെട്ട ബിസ്കറ്റ്-
എന്നിട്ട് അവളോട് പറയുന്നു
യുദ്ധം തീരുമെന്ന്.
അയാൾ വിശ്വസിക്കുന്നു
യുദ്ധം അവസാനിക്കുമെന്ന്,
അവൾ തിരിച്ചുവരുമെന്ന്.
മൊഴിമാറ്റം: പി.കെ. പാറക്കടവ്
============
(ഹസൻ അൽ ഖതറാവി: ഗസ്സയിൽനിന്നുള്ള കവിയും നോവലിസ്റ്റും. അൽ അഖ്സ യൂനിവേഴ്സിറ്റിയിൽനിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ്)
