സുറുമയെഴുത്ത്

മഗ് രിബ് കൂടിപ്പിരിഞ്ഞു പോകെ, പകൽക്കാറ്റൊഴിഞ്ഞു മാറിനിൽക്കേ, സ്രാമ്പിക്കരികിലെ, പൂഴിമണ്ണിൽ സുറുമ,യെഴുതിയിരുന്നൊരുത്തി. അവളെ ഞാനറിയില്ല, മുന്നെയൊന്നും. അവളെ ഞാനറിയാനെടുത്ത നേരം, അവളെന്റെ കണ്ണിലും സുറുമയിട്ടു. സുറുമയിൽ മൂടുന്ന രാവതൊന്നിൽ, കണ്ണിൽ, തെളിയുന്ന കവിതയൊന്നിൻ, ഹാലിന്നരികിലായ് ഞാനിരുന്നൂ, എന്നതു മാത്രമേ സത്യമുള്ളൂ. അവളെ ഞാനറിയും മുന്നെയെന്നും, അവളെന്റെ ഖൽബിൽ മറഞ്ഞിരുന്നൂ, എന്നുള്ളതൊന്നും യഥാർഥമല്ല. ആരും കേൾക്കുന്ന പോലെയല്ല, ആരോ പറഞ്ഞതുപോലെയല്ല രാവു വിരിയുന്ന പൂഴി മണ്ണിൽ, ഞാനൊന്നിരുന്നതിൽ, വ്യംഗ്യമില്ല. ഇന്നലെ രാവിലതെന്ന പോലെ ഇന്നത്തെ രാവിൽ...
Your Subscription Supports Independent Journalism
View Plansമഗ് രിബ് കൂടിപ്പിരിഞ്ഞു പോകെ,
പകൽക്കാറ്റൊഴിഞ്ഞു മാറിനിൽക്കേ,
സ്രാമ്പിക്കരികിലെ, പൂഴിമണ്ണിൽ
സുറുമ,യെഴുതിയിരുന്നൊരുത്തി.
അവളെ ഞാനറിയില്ല,
മുന്നെയൊന്നും.
അവളെ ഞാനറിയാനെടുത്ത നേരം,
അവളെന്റെ കണ്ണിലും സുറുമയിട്ടു.
സുറുമയിൽ മൂടുന്ന രാവതൊന്നിൽ,
കണ്ണിൽ,
തെളിയുന്ന കവിതയൊന്നിൻ,
ഹാലിന്നരികിലായ് ഞാനിരുന്നൂ,
എന്നതു മാത്രമേ സത്യമുള്ളൂ.
അവളെ ഞാനറിയും
മുന്നെയെന്നും,
അവളെന്റെ ഖൽബിൽ മറഞ്ഞിരുന്നൂ,
എന്നുള്ളതൊന്നും യഥാർഥമല്ല.
ആരും കേൾക്കുന്ന പോലെയല്ല,
ആരോ പറഞ്ഞതുപോലെയല്ല
രാവു വിരിയുന്ന പൂഴി മണ്ണിൽ,
ഞാനൊന്നിരുന്നതിൽ, വ്യംഗ്യമില്ല.
ഇന്നലെ രാവിലതെന്ന പോലെ
ഇന്നത്തെ രാവിൽ ആരുമില്ല.
എന്നെ,
ഞാനെഴുതുന്ന, പുസ്തകത്തിൻ,
താളിൽ നിന്നുയരുന്നൊരാന്തലിന്റെ,
കാരണം വേറെയായ് ഒന്നുമില്ല.
