പാസ് വേഡ്

ഈ ഫ്രെയ് മിൽ ഇനി ചിത്രങ്ങളില്ല കണ്ടെടുക്കാനുള്ള ശ്രമങ്ങളെല്ലാം പാളി പാസ് വേഡ് ശരിയല്ലത്രെ! കേബിൾ, ബൽറ്റ്, ക്രിക്കറ്റ് ബാറ്റ് കൈപ്പത്തികൾ, കാൽപാദങ്ങൾ വളരെ നേർത്ത കൈകൾ. വെള്ളമൊഴിച്ചാൽ ലെൻസ് തകരാറിലാകും വൈഡ് ആംഗിളിൽ 130 മുഖങ്ങൾ പിശാചിന്റെ ദംഷ്ട്രകളുള്ളവ പിശാചാകും പാസ് വേഡെന്ന് കരുതി. തടാകത്തിന്റെ വൈഡാംഗിളിൽ കുറെ കാട്ടുപോത്തുകൾ തലപൊക്കി നോക്കിയിട്ട് കാട് കയറുന്നു. ചവിട്ടിയൊടിച്ച അസ്ഥികൾ കൂട്ടിച്ചേർത്തപ്പോൾ ഒരു കിലുക്കം ചില മുദ്രാവാക്യങ്ങൾപോലെ മുരൾച്ച. പാസ് വേഡില്ലാതെ വായിക്കാവുന്നത് പോസ്റ്റ്േമാർട്ടം റിപ്പോർട്ട് മാത്രം. കഴുത്ത് ഞെരിച്ച മുഷ്ടികൾ ഉറക്കെ മുദ്രാവാക്യങ്ങൾ...
Your Subscription Supports Independent Journalism
View Plansഈ ഫ്രെയ് മിൽ ഇനി ചിത്രങ്ങളില്ല
കണ്ടെടുക്കാനുള്ള ശ്രമങ്ങളെല്ലാം പാളി
പാസ് വേഡ് ശരിയല്ലത്രെ!
കേബിൾ, ബൽറ്റ്, ക്രിക്കറ്റ് ബാറ്റ്
കൈപ്പത്തികൾ, കാൽപാദങ്ങൾ
വളരെ നേർത്ത കൈകൾ.
വെള്ളമൊഴിച്ചാൽ ലെൻസ് തകരാറിലാകും
വൈഡ് ആംഗിളിൽ 130 മുഖങ്ങൾ
പിശാചിന്റെ ദംഷ്ട്രകളുള്ളവ
പിശാചാകും പാസ് വേഡെന്ന് കരുതി.
തടാകത്തിന്റെ വൈഡാംഗിളിൽ
കുറെ കാട്ടുപോത്തുകൾ
തലപൊക്കി നോക്കിയിട്ട് കാട് കയറുന്നു.
ചവിട്ടിയൊടിച്ച അസ്ഥികൾ
കൂട്ടിച്ചേർത്തപ്പോൾ ഒരു കിലുക്കം
ചില മുദ്രാവാക്യങ്ങൾപോലെ മുരൾച്ച.
പാസ് വേഡില്ലാതെ വായിക്കാവുന്നത്
പോസ്റ്റ്േമാർട്ടം റിപ്പോർട്ട് മാത്രം.
കഴുത്ത് ഞെരിച്ച മുഷ്ടികൾ
ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കി
ചുരുട്ടി ഉയർത്തുന്നവയെന്ന് തെളിഞ്ഞു
പക്ഷേ, െഫ്രയിമുകൾ എങ്ങനെ തിരിച്ചെടുക്കും.
നാഭി തകർത്ത കാലുകൾക്ക് വേഗത ഏറും
അവ മാറ്റത്തിനായി ഓടുന്നവ.
മറ്റൊരു െഫ്രയിമിൽ തുണികളെല്ലാം
അഴിച്ചെടുത്തിരിക്കുന്നു
അവ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ
വെള്ളപ്പതാകകളും കാണാം.
മൃഗസംരക്ഷണത്തിലെ ചെന്നായ പഠനം
രക്തം കവുട്ടി നിൽക്കുന്നുണ്ട്.
കാമ്പസിന്റെ ഭ്രമണപഥത്തിൽ
ഇപ്പോൾ കൊലപാതകവും ഒരവകാശമാണ്
അത് കോടതിപോലെ
ആർക്കും ചോദ്യംചെയ്യാനാവാത്ത
അവകാശവസ്തുതകൾ
ഇടിമുറിയിലെ ഇരുളിൽ
അവൻ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ
ചുറ്റിനും നിന്നവർ
കോള കുടിച്ചുകൊണ്ടുറക്കെ ചിരിച്ചു.
പിടയുന്ന പ്രാണൻ
ഒരിറ്റ് ജലത്തിനായി ചുണ്ടുപിളർത്തി
അതിൽ ചുംബിച്ചവളും നിശ്ചേതയായി നിന്നു.
ജലം യാചിച്ച ശരീരത്തോട്
ആത്മാവ് പറഞ്ഞു:
ഞാൻ നിന്നെ വിട്ടുപോകുന്നു
നൃശംസതകളിൽ മലിനപ്പെട്ട ജലകണങ്ങൾ
നിന്റെ കാഴ്ചകളെ കേൾവിയിൽനിന്നകറ്റുന്നു
സ്പർശങ്ങൾ ആർദ്രത കൈവിടുന്നു
നിനക്കും ചുറ്റിനും ഇരുട്ടിന്റെ ആത്മാക്കൾ.
ഭൃഗുസംഹിതയിൽ ഉത്തരമില്ലാത്തപോലെ നിനക്ക് പുനർജന്മമില്ല.
നിന്നെപ്പോലെ
നിന്റെ അന്ത്യചിന്തകൾപോലെ
ഫ്രെയ്മിലെ ചിത്രങ്ങളും കണ്ടെടുക്കാനാവില്ല
നിന്നെക്കുറിച്ചുള്ള ഓർമകൾ
ചിരഞ്ജീവിയെപ്പോലെ കാലത്തെ വേട്ടയാടും.
ഞാൻ പോകുന്നു.
പൊടുന്നനെ അക്കഡമിക് സ്വാതന്ത്ര്യത്തിലേക്ക്
മച്ചിൽനിന്നൊരു മരപ്പട്ടി മൂത്രമൊഴിച്ചു.
കഴുകിക്കളയാൻ
അത് പാപക്കറയല്ല
അപ്പോഴും പാസ് വേഡ് ശരിയാകുന്നില്ല.
