വാക്കേ വാക്കേ QR കോഡെവിടെ?

വാക്കേ വാക്കേ കോഡെവിടെ? അയാളെ പരിചയപ്പെട്ടത് തന്നെ ഒരൂക്കനുടക്കിലൂടെ. ഒരു പള്ളിയാഴ്ച അയാൾ വേലചെയ്യും റെസ്റ്റോറന്റിൽ പ്രാതലിന് പോയതായിരുന്നു. മുന്നിലെത്തിയ വിഭവത്തിലതാ ഒരു നീളൻമുടി. ‘‘നിങ്ങളെപ്പോലുള്ള ‘കഷ്ടമറെ’ക്കൊണ്ടു ഞാൻ തോറ്റു ഒരു ചെറുമുടി കിട്ടിയതിനാണ് ഈ പുകിൽ’’ അയാൾ മുരണ്ടു എത്ര വേഗം പിടുത്തം കിട്ടി അയാൾക്കെന്നെ തീപ്പെടും പെരുവൃദ്ധൻ വാക്കുകൾ അവയുടെ വേരിടത്തുപോയി പണം നൽകി സ്വന്തമാക്കും ആ *യവന സിനിമയിലെ കവിയെപ്പോലെ അയാളുച്ചരിച്ച പുതിയ വാക്കൊന്നിനുള്ള പ്രതിഫലം കണക്കേ മുടിമാറ്റിയിട്ട് ഞാനുണ്ടു. ‘‘ഈ ‘ചുറ്റുവേഷനിൽ’ നാം ‘മൗനു’വാകുന്നതിൽ അർഥമില്ല’’ യുദ്ധസമാനം...
Your Subscription Supports Independent Journalism
View Plansവാക്കേ വാക്കേ കോഡെവിടെ?
അയാളെ
പരിചയപ്പെട്ടത് തന്നെ
ഒരൂക്കനുടക്കിലൂടെ.
ഒരു പള്ളിയാഴ്ച
അയാൾ വേലചെയ്യും
റെസ്റ്റോറന്റിൽ
പ്രാതലിന് പോയതായിരുന്നു.
മുന്നിലെത്തിയ
വിഭവത്തിലതാ
ഒരു നീളൻമുടി.
‘‘നിങ്ങളെപ്പോലുള്ള
‘കഷ്ടമറെ’ക്കൊണ്ടു ഞാൻ തോറ്റു
ഒരു ചെറുമുടി കിട്ടിയതിനാണ്
ഈ പുകിൽ’’
അയാൾ മുരണ്ടു
എത്ര വേഗം പിടുത്തം കിട്ടി
അയാൾക്കെന്നെ
തീപ്പെടും പെരുവൃദ്ധൻ
വാക്കുകൾ
അവയുടെ വേരിടത്തുപോയി
പണം നൽകി സ്വന്തമാക്കും
ആ *യവന സിനിമയിലെ
കവിയെപ്പോലെ
അയാളുച്ചരിച്ച
പുതിയ വാക്കൊന്നിനുള്ള
പ്രതിഫലം കണക്കേ
മുടിമാറ്റിയിട്ട് ഞാനുണ്ടു.
‘‘ഈ ‘ചുറ്റുവേഷനിൽ’
നാം ‘മൗനു’വാകുന്നതിൽ
അർഥമില്ല’’
യുദ്ധസമാനം ഒരു തിങ്കളാഴ്ച
(അയാളുടെ ഭാഷയിൽ മണ്ടനാഴ്ച)
അയാൾക്കെന്നെ ചിരിപ്പിക്കാനൊത്തു
അന്നുതൊട്ട് ഞങ്ങൾ ലോഹ്യപ്പെട്ടു.
‘‘അങ്ങോട്ട് പോകുമ്പോഴും
നീ മിണ്ടിയില്ല
ഇങ്ങോട്ട് പോകുമ്പോഴും
നീ മിണ്ടിയില്ല
നീയെന്താ എന്നോട് പിണ്ണാക്കാണോ?’’
മെസ്സേജ് വായിച്ചതും
ചിരിത്തീവണ്ടിക്ക് ഞാൻ തലവച്ചു
ഞങ്ങടെ വിരൂപപ്പിണക്കം
അങ്ങനെ, അടിച്ചുതീർന്നു.
‘പുട്ടിൻ’ വേണോ?
പ്രോട്ടീൻ വേണോ?
‘പൊട്ടഹാസ്യം’ നിറച്ചുമുള്ള
വായക്ക റിപ്പബ്ലിക്ക് വേണോ?
വറുത്തരച്ച ബീഫൻ രഘുവായാലോ?
അതോ, ‘കൊലസ്ട്രോളിനെ’ കൊല്ലും
ചീനമുളകിന്റെ സത്തുചേർത്ത
കോഴിക്കറിയും ‘ഗേ’ റൈസും?
അയാൾ ഓഡർ എടുക്കുകയല്ല
ഇറക്കുകയാണെന്നേ തോന്നൂ.
‘‘കണ്ടോ ആ പഹയനെ
ആഴ്ചയൊന്നേ ആയുള്ളൂ
ചേർന്നിട്ട് വേലയ്ക്ക്
പറഞ്ഞിട്ടെന്താ
അവനാണിപ്പോൾ
ഇവിടത്തെ ‘ടിപ്പ്’ സുൽത്താൻ’’
പിന്നെ, പതിവ് തെറ്റിച്ച്
പെരുംജീരകത്തിന്മേൽ
ടൂത്ത്പിക്കുകൾ ചിതറിയിട്ട
ഒരു വസ്സിയുമായ് വന്ന്
ഭവ്യപ്പെട്ട് പറയുകയാണ്:
‘‘ഇതാ നിങ്ങടെ ബിൽ ക്ലിന്റൺ’’
എന്റെ പരുങ്ങലിന്റെ പരിക്ക്
മുഖത്തുദിച്ചതുകൊണ്ടാകാം
പറഞ്ഞു:
‘‘ ‘കാഡ്’ ജീവിതമാണല്ലേ
നെടിയതൊന്നിറക്കൂ നീറ്റിൽ’’
ഇന്നലെ മൊബൈൽ ഗ്യാലറിയിൽ
മകന്റെ പടം കാട്ടി പറയുകയാണ്
‘‘ഒരു മോട്ടോർ പമ്പിന്റെ സ്വിച്ച്
ഇടാനുള്ള ഉപകാരംപോലും
ഇവനെക്കൊണ്ട് വീട്ടിലില്ല
ചുറ്റല് തന്നെ’’
എന്റെ ഫോണിലെ
കവിതാ ഫോൾഡറിൽ
ഞാൻ സൃഷ്ടിച്ച
മുറ്റത്തെ പ്ലാവില പെറുക്കാൻകൂടി
ഉപകാരമില്ലാത്ത മകൻ
ആ ഉപമ കേട്ട്
പരിഹസിച്ചു ചിരിച്ചിരിക്കണം.
ഇന്ന് കണ്ടപാടെ ഒറ്റ ചോദ്യം:
‘‘എടപ്പാൾ ചുങ്കത്തിനടുത്തല്ലേ
നിങ്ങടെ വീട്?
ഞാനും വിസയ്ക്ക് ശ്രമിക്കുന്നുണ്ട്
പേടിക്കേണ്ട, നിങ്ങടെ ചുങ്കത്തേക്കല്ല
വാഷിങ്ടൺ ചുങ്കത്തേക്ക്
വെള്ളപൂശിയ ചുങ്കപ്പുര അയലത്തേക്ക്.’’
================
(*പ്രശസ്ത ഗ്രീക് ചലച്ചിത്രകാരൻ തിയോ ആഞ്ജലോ പൗലോയുടെ ‘ഇറ്റേ ണിറ്റി ആൻഡ് എ ഡേ’ എന്ന സിനിമയിലെ ഒരു കഥാപാത്രം)
