Begin typing your search above and press return to search.
proflie-avatar
Login

ഇൻഫിനിറ്റി

ഇൻഫിനിറ്റി
cancel

കടലാസ് കീറിക്കളിക്കാൻ കൂട്ടുണ്ടായിരുന്നവൾ മടക്കിയുണ്ടാക്കിയൊരു കടലാസു വിമാനംപോലെ എങ്ങോ പറന്നകന്നു. തോണിയുണ്ടാക്കാമെന്നും ഞാൻ തുഴയെറിയുമെന്നും, നീ കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നാൽ മതിയെന്നും ഞാനവൾക്ക് വാക്ക് കൊടുത്തതായിരുന്നു. കാറ്റ് ദിശ നോക്കാതെ വീശുമെന്ന ധാരണയാലോ, കറുത്തിരുണ്ട മേഘങ്ങൾ അവളെത്തന്നെ നോക്കിയിരിക്കുന്നുവെന്ന് മനം നൊന്തതിനാലോ, തിരമാലകൾ ദുരന്തമാണെന്ന തിരിച്ചറിവിനാലോ... എന്തു കൊണ്ടാണെന്നറിയില്ല, അവൾ പോയ് മറഞ്ഞു. “അവളുടെ മറഞ്ഞുപോക്കിനെപ്പറ്റി വല്ല വിവരവുമുണ്ടോ?” പലരും ചോദിക്കും. ഒന്നുമറിയില്ല. കൺമുന്നിൽ കൈപ്പിടിയിൽത്തന്നെ ഉണ്ടായിരുന്നവർ,...

Your Subscription Supports Independent Journalism

View Plans

കടലാസ് കീറിക്കളിക്കാൻ

കൂട്ടുണ്ടായിരുന്നവൾ

മടക്കിയുണ്ടാക്കിയൊരു

കടലാസു വിമാനംപോലെ

എങ്ങോ പറന്നകന്നു.

തോണിയുണ്ടാക്കാമെന്നും

ഞാൻ തുഴയെറിയുമെന്നും,

നീ കാഴ്ചകൾ കണ്ടങ്ങനെ

ഇരുന്നാൽ മതിയെന്നും

ഞാനവൾക്ക് വാക്ക്

കൊടുത്തതായിരുന്നു.

കാറ്റ് ദിശ നോക്കാതെ

വീശുമെന്ന ധാരണയാലോ,

കറുത്തിരുണ്ട മേഘങ്ങൾ

അവളെത്തന്നെ

നോക്കിയിരിക്കുന്നുവെന്ന്

മനം നൊന്തതിനാലോ,

തിരമാലകൾ ദുരന്തമാണെന്ന

തിരിച്ചറിവിനാലോ...

എന്തു

കൊണ്ടാണെന്നറിയില്ല,

അവൾ പോയ് മറഞ്ഞു.

“അവളുടെ

മറഞ്ഞുപോക്കിനെപ്പറ്റി

വല്ല വിവരവുമുണ്ടോ?”

പലരും ചോദിക്കും.

ഒന്നുമറിയില്ല.

കൺമുന്നിൽ

കൈപ്പിടിയിൽത്തന്നെ

ഉണ്ടായിരുന്നവർ,

പെട്ടെന്നൊരു നിമിഷം

അപ്രത്യക്ഷമാകുന്നത്

ഏത് സിദ്ധാന്തം

അനുസരിച്ചായിരിക്കും?

ഇത്രയും വേഗത്തിൽ

കൺമുന്നിൽനിന്ന്

മറയണമെങ്കിൽ,

പ്രകാശത്തേക്കാൾ

വേഗത്തിൽ

സഞ്ചരിച്ചിട്ടുണ്ടാകും.

ഞാൻ ചോദ്യമെഴുതി.

ഒരാൾ കണ്ണ്

ചിമ്മിത്തുറക്കുന്ന വേഗത്തിൽ

കൺമുന്നിൽനിന്ന് മറയുന്നു.

അയാളുടെ

i) വേഗത =?

ii) പ്രവേഗം =?

iii) സഞ്ചരിച്ച ദൂരം =?

iv) സഞ്ചരിക്കാൻ

എടുത്ത സമയം =?

ഉത്തരങ്ങളറിയില്ല.

അറിയാത്ത കാര്യങ്ങളെ

ബ്ലാക്ക് ബോർഡിൽ

ഒരു ചിഹ്നം ഉപയോഗിച്ച്

അടയാളപ്പെടുത്തിയിരുന്നത്

ഓർമ വരുന്നു.

‘‘’’

വരക്കുമ്പോൾ

എവിടെനിന്ന് തുടങ്ങണം,

എങ്ങനെ കൃത്യമായി

വരച്ചവസാനിപ്പിക്കണം...

ഒന്നിനുമൊരു

കൃത്യതയില്ലാതെ

പലരുടെയും ജീവിതംപോലെ

വളഞ്ഞ് പുളഞ്ഞ്

കിടക്കുന്ന ചിഹ്നം.

അവളുടെ യാത്രയെ

രേഖപ്പെടുത്തുമ്പോഴും

ഈ ചിഹ്നം ഏറെ

ഉപകാരപ്പെടും:

i) വേഗത =

ii) സഞ്ചരിച്ച ദിശ

അറിയാത്തതുകൊണ്ട്,

പ്രവേഗം = undefined

iii) സഞ്ചരിച്ച ദൂരം =

iv) സഞ്ചരിക്കാൻ

എടുത്ത സമയം =

അതെ,

മരണം

അനന്തതയെ

പുൽകലാണ്.


News Summary - Malayalam Poem