ട്രഡ്മില്ലിൽ

അവൾ ട്രഡ് മില്ലിൽ ട്രഡ്മില്ലിൽ ഓട്ടം ഓട്ടം ഓട്ടം ഓട്ടം എങ്ങും എത്താ ഓട്ടം ഹായ് ഹായ് ജീവിതം. നെറ്റിയിലാഹാ പൊടിഞ്ഞു മണിമണിമുത്തുമണി മൂക്കിന് താഴെ മുളഞ്ഞൂ വിയർപ്പുതുള്ളി മീശ ട്രഡ്മില്ലിൽ അവൾ ട്രഡ്മില്ലിൽ ട്രഡ്മില്ലിൽ ഓട്ടം ഓട്ടം ഓട്ടം ഓട്ടം യന്ത്രത്തിൻ വേഗം കൂട്ടി വാശിക്ക് കാലുകൾ നീട്ടി അതിചടുലം ഓട്ടം ഓട്ടം ഗതിവേഗം ദ്രുതഗമനം ട്രഡ്മില്ലിൽ ട്രഡ്മില്ലിൽ ‘‘സ്ഥിതാ ക്ഷണം പക്ഷ്മസു താടിതാധരേ...’’ സ്വേദത്തിൻ തുള്ളികളോ കൺപീലിയിൽനിന്നും ചുണ്ടിൽ താഴോട്ടു താഴോട്ട്! നിന്നില്ലാ പൊക്കിളിലും താഴോട്ടു താഴോട്ട് സ്ഥിതാ ക്ഷണം പക്ഷ്മസു താടിതാധരേ, ചിരിപൊട്ടീ...
Your Subscription Supports Independent Journalism
View Plansഅവൾ ട്രഡ് മില്ലിൽ
ട്രഡ്മില്ലിൽ
ഓട്ടം ഓട്ടം
ഓട്ടം ഓട്ടം
എങ്ങും എത്താ ഓട്ടം
ഹായ് ഹായ് ജീവിതം.
നെറ്റിയിലാഹാ പൊടിഞ്ഞു
മണിമണിമുത്തുമണി
മൂക്കിന് താഴെ മുളഞ്ഞൂ
വിയർപ്പുതുള്ളി മീശ
ട്രഡ്മില്ലിൽ
അവൾ ട്രഡ്മില്ലിൽ
ട്രഡ്മില്ലിൽ
ഓട്ടം ഓട്ടം
ഓട്ടം ഓട്ടം
യന്ത്രത്തിൻ വേഗം കൂട്ടി
വാശിക്ക് കാലുകൾ നീട്ടി
അതിചടുലം ഓട്ടം ഓട്ടം
ഗതിവേഗം ദ്രുതഗമനം
ട്രഡ്മില്ലിൽ ട്രഡ്മില്ലിൽ
‘‘സ്ഥിതാ ക്ഷണം
പക്ഷ്മസു താടിതാധരേ...’’
സ്വേദത്തിൻ തുള്ളികളോ
കൺപീലിയിൽനിന്നും
ചുണ്ടിൽ
താഴോട്ടു താഴോട്ട്!
നിന്നില്ലാ
പൊക്കിളിലും
താഴോട്ടു താഴോട്ട്
സ്ഥിതാ ക്ഷണം
പക്ഷ്മസു താടിതാധരേ,
ചിരിപൊട്ടീ ട്രഡ്മില്ലിൽ
അല്ലല്ലോ അല്ലല്ലോ
പ്രഥമോദബിന്ദുക്കൾ,
ഇതു സ്വേദബിന്ദുക്കൾ
തപസ്സല്ലിതു
വപുസ്സു നുറുങ്ങും
തടവറയിലെ ജീവിതമേ
നിർത്താതെ നിർത്താതെ
അതിവേഗം അതിവേഗം
ഓടുന്നു ഓടുന്നു
അടിവയറിൽ തൊട്ടപ്പോൾ
സിക്സ് പായ്ക്ക് സിക്സ് പായ്ക്ക്
ആ ദിവസം ആ രാത്രി
വീഴുന്നു നരകക്കിണറിൽ
ഉടൽമുറിയും വേദന
കിതയ്ക്കുന്ന ഓർമകളിൽ
രക്തപ്പുഴനീരാട്ടം
തേങ്ങുന്ന നേരത്ത്
വാ പൊത്തിയതാരാവാം
കേട്ടല്ലോ കേട്ടല്ലോ
ഒരു കുഞ്ഞിൻ കരച്ചിലും!
അതുകേൾക്കേ
അതുകേൾക്കെ
ഉടൽ കടയും വേദനയിൽ
അരിശത്തിൻ വായ്ത്താരി
‘‘കൊണ്ടയ്ക്കൊ വേഗം വേഗം
കൊല്ലാനോ
വളർത്താനോ
അറിയരുതു ഞാനൊന്നും’’
ഓർമയുടെ മുഴക്കത്തിൽ
ട്രഡ് മില്ല് കിടുങ്ങിയോ
നിർത്താതെ നിർത്താതെ
അതിവേഗം അതിവേഗം
തണുകാറ്റു വീശുന്നുണ്ടോ
വിയർപ്പാറ്റി പോവുന്നുണ്ടോ
ട്രഡ്മില്ലിൽ
ട്രഡ്മില്ലിൽ
ഉതിരുന്നോ സംഗീതം,
സംഗീതം പോലെന്തോ
ട്രഡ്മില്ലേ ട്രഡ്മില്ലേ
ഒന്നും നീ മിണ്ടില്ലേ.
നിന്നിൽ
വിയർപ്പ് തുള്ളികൾ
വരച്ച ചിത്രങ്ങൾ
വായിക്കൂ
ഹായ് ഹായ്
അവൾതൻ ജീവിതം
ട്രഡ്മില്ലിൽ
അവൾ ട്രഡ്മില്ലിൽ
ഓട്ടം ഓട്ടം
ഓട്ടം ഓട്ടം
നിർത്താതെ
എങ്ങും എത്താ ജീവിതം.
