Begin typing your search above and press return to search.
proflie-avatar
Login

അനന്തരം

അനന്തരം
cancel

കവി കണ്ണടയ്ക്കുമ്പോ–ഴിന്നോളം കുറിച്ചവ സമ മാനസങ്ങളി ലെന്നേയ്ക്കും പതിഞ്ഞിടും. ഗായകൻ മരിക്കുമ്പോ– ഴാത്മാവിൻ പുകച്ചുരുൾ ഗാനത്തിനരണ്യത്തിൽ പന്തലിച്ചുയർന്നിടും. കഥകൾ പറഞ്ഞു തീ– രാതൊരാൾ പോയാൽപ്പിന്നെ കടലും പുഴകളു– മാക്കഥ മുഴുമിക്കും. നർത്തകൻ നിലയ്ക്കുമ്പോൾ പാദവിസ്മയം തീർത്ത സാധന ശലഭത്തി– ന്നുയിരിൽ പറന്നേറും. ചിത്രതൂലികാമിടി– പ്പണഞ്ഞാൽ ഋതുക്കൾ തൻ പാലറ്റ് മഴവില്ലിൽ വർണരാജികൾ തീർക്കും. താളവാദകൻ പോയാൽ വിരൽ ചുംബിക്കും കാറ്റ് തളരാതോളങ്ങളി– ലായതു മുഴുമിക്കും. പരകായത്തെപ്പൂകും യാത്രയാണെന്നും കല അതിനെക്കോരുന്നതാം കൈക്കുമ്പിൾ, സ്വപ്നം ഭൂമി... ...

Your Subscription Supports Independent Journalism

View Plans

 കവി കണ്ണടയ്ക്കുമ്പോ–

ഴിന്നോളം കുറിച്ചവ

സമ മാനസങ്ങളി

ലെന്നേയ്ക്കും പതിഞ്ഞിടും.

ഗായകൻ മരിക്കുമ്പോ–

ഴാത്മാവിൻ പുകച്ചുരുൾ

ഗാനത്തിനരണ്യത്തിൽ

പന്തലിച്ചുയർന്നിടും.

കഥകൾ പറഞ്ഞു തീ–

രാതൊരാൾ പോയാൽപ്പിന്നെ

കടലും പുഴകളു–

മാക്കഥ മുഴുമിക്കും.

നർത്തകൻ നിലയ്ക്കുമ്പോൾ

പാദവിസ്മയം തീർത്ത

സാധന ശലഭത്തി–

ന്നുയിരിൽ പറന്നേറും.

ചിത്രതൂലികാമിടി–

പ്പണഞ്ഞാൽ

ഋതുക്കൾ തൻ

പാലറ്റ് മഴവില്ലിൽ

വർണരാജികൾ തീർക്കും.

താളവാദകൻ പോയാൽ

വിരൽ ചുംബിക്കും കാറ്റ്

തളരാതോളങ്ങളി–

ലായതു മുഴുമിക്കും.

പരകായത്തെപ്പൂകും

യാത്രയാണെന്നും കല

അതിനെക്കോരുന്നതാം

കൈക്കുമ്പിൾ, സ്വപ്നം ഭൂമി...


News Summary - Malayalam Poem