Begin typing your search above and press return to search.
proflie-avatar
Login

ആ​രും കേ​ൾ​ക്കാ​തെ

ആ​രും കേ​ൾ​ക്കാ​തെ
cancel

ആ​രോ​ടും ഒ​ന്നും

പ​റ​യാ​നി​ല്ലാ​തെ​യാ​കു​മ്പോ​ൾ

അ​യാ​ൾ ഒ​രു ശൂ​ന്യ​ത​യാ​യി മാ​റും.

വെ​ളി​യി​ലെ

ചെ​റി​യ അ​ന​ക്ക​ങ്ങ​ളി​ലേ​ക്ക്

നോ​ക്കു​മ്പോ​ൾ

ഉ​ള്ളി​ലെ മൗ​ന​ത്തി​ന്റെ ക​ന​പ്പി​ൽ

ഒ​രു ശ​ബ്ദം

ഒ​ച്ച വെക്കാ​തെ പ​റ​ക്കും.

ക​ണ്ണു​ക​ളെ മൂ​ടു​ന്ന

കാ​ഴ്ച​ക​ളോ​ട്

വെ​റു​തെ പ​രി​ത​പി​ക്കും.

നേ​രം പോ​കാ​തെ​യാ​കു​മ്പോ​ൾ

ക​ണ്ണ​ട​ച്ചി​രി​ക്കും.

ക​ണ്ണ് തു​റ​ന്ന്

ഒ​ന്നി​ള​കി

ന​ര​ച്ച ക​സേ​ര​യി​ൽ

അ​മ​ർ​ന്നി​രി​ക്കും.

പി​ന്നെ

ത​ന്നോ​ട് ത​ന്നെ,

ആ​രും കേ​ൾ​ക്കാ​തെ,

സം​സാ​രി​ച്ച് സം​സാ​രി​ച്ച്...

Show More expand_more
News Summary - malayalam poem