Begin typing your search above and press return to search.
proflie-avatar
Login

ചാനൽക്കിളി

ചാനൽക്കിളി
cancel

​വീ​ട്ടു​കാ​ര്‍ വി​ദ​ഗ്ധ​മാ​യി മെ​രു​ക്കി​യെ​ടു​ത്ത പോ​ടാ വി​ളി​ക​ളും ക​ണ്ണാ​ന്തു​മ്പി പാ​ട്ടു​ക​ളും താ​നും ത​മ്മി​ല്‍ എ​ന്ത് എ​ന്ന് കി​ളി നി​ര​ന്ത​രം ചി​ന്തി​ച്ചു​കൊ​ണ്ടി​രു​ന്നു... ആ​കാ​ശ​മ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ചി​റ​കു​ക​ള്‍ പ​റ​ക്ക​ലി​ന്‍റെ ആ​ന​ന്ദ​ങ്ങ​ളെ സ​ങ്ക​ൽ​പി​ച്ച് പ​റ​ക്കാ​നെ​ടു​ത്തു​വെ​ച്ച ആ​യ​ങ്ങ​ള്‍ ക​ല്ലി​ച്ചു കി​ട​ക്കു​ന്ന തൂ​വ​ലു​ക​ളി​ല്‍ കൊ​ക്കു കൊ​ണ്ട് ദൂ​ര​ങ്ങ​ളെ വ​ര​ച്ചു​വെ​ച്ച് പ​ക്ഷി അ​തി​ന്‍റെ പ​തി​വ് ദി​വ​സ​ത്തെ കൂ​ടു​ത​ല്‍...

Your Subscription Supports Independent Journalism

View Plans

​വീ​ട്ടു​കാ​ര്‍

വി​ദ​ഗ്ധ​മാ​യി മെ​രു​ക്കി​യെ​ടു​ത്ത

പോ​ടാ വി​ളി​ക​ളും

ക​ണ്ണാ​ന്തു​മ്പി പാ​ട്ടു​ക​ളും

താ​നും ത​മ്മി​ല്‍ എ​ന്ത് എ​ന്ന്

കി​ളി നി​ര​ന്ത​രം ചി​ന്തി​ച്ചു​കൊ​ണ്ടി​രു​ന്നു...

ആ​കാ​ശ​മ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ചി​റ​കു​ക​ള്‍

പ​റ​ക്ക​ലി​ന്‍റെ ആ​ന​ന്ദ​ങ്ങ​ളെ സ​ങ്ക​ൽ​പി​ച്ച്

പ​റ​ക്കാ​നെ​ടു​ത്തു​വെ​ച്ച ആ​യ​ങ്ങ​ള്‍

ക​ല്ലി​ച്ചു കി​ട​ക്കു​ന്ന

തൂ​വ​ലു​ക​ളി​ല്‍

കൊ​ക്കു കൊ​ണ്ട്

ദൂ​ര​ങ്ങ​ളെ വ​ര​ച്ചു​വെ​ച്ച്

പ​ക്ഷി അ​തി​ന്‍റെ പ​തി​വ് ദി​വ​സ​ത്തെ

കൂ​ടു​ത​ല്‍ സ​ങ്ക​ട​ഭ​രി​ത​മാ​ക്കി...

എ​ങ്കി​ലും

ഒ​രി​ക്ക​ല്‍ ഇ​ണ​യു​ടെ

തൂ​വ​ല്‍ച്ചൂ​ടി​ല്‍

ക​ണ്ണു​ക​ള​മ​ര്‍ത്തി

ആ​കാ​ശ​നീ​ല​യി​ലേ​ക്ക്

പ്ര​ണ​യം ചു​ര​ത്തി​യി​രു​ന്നി​ട്ട്

ഒ​രു​മി​ച്ച് പ​റ​ന്നു​പോ​കു​ന്ന​ത് പ​ക്ഷി

സ്വ​പ്നം കാ​ണു​മാ​യി​രു​ന്നു...

ഇ​ല​ഞ്ഞി​യു​ടെ ത​ളി​ര്‍ക്കൊ​മ്പു​ക​ളി​ല്‍

ത​ള​ര്‍ന്നു വ​ന്നി​രി​ക്കു​മ്പോ​ള്‍

ചി​റ​കു​ക​ളു​ടെ നീ​ല​യ്ക്കു​മേ​ല്‍

മ​ഞ്ഞ​വെ​യി​ലി​ന്‍റെ

ചു​ണ്ടു​ക​ള്‍ പ​തി​യു​ന്ന

നാ​ലു​മ​ണി നേ​ര​ങ്ങ​ളെ

പ​ക്ഷി സ്വ​പ്നം കാ​ണു​മാ​യി​രു​ന്നു...

എ​ന്നി​ട്ട്

ഒ​രി​ക്ക​ലും പ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത

ത​ന്‍റെ ചി​റ​കു​ക​ള്‍

ചു​രു​ട്ടി​യൊ​തു​ക്കി

ഒ​രു ത​ളി​രി​ലും ഉ​രു​മ്മാ​നി​ട​യി​ല്ലാ​ത്ത

കൊ​ക്കി​ന്‍റെ മൂ​ര്‍ച്ച​യെ അ​മ​ര്‍ത്തി​പ്പി​ടി​ച്ച്
v

ഒ​രു വ​സ​ന്ത​വും മോ​ഹി​പ്പി​ക്കാ​നി​ട​യി​ല്ലാ​ത്ത

ചി​ല​യ്ക്ക​ലു​ക​ളു​ടെ ഒ​ച്ച​യെ വി​ഴു​ങ്ങി

വീ​ട്ടു​കാ​രു​ടെ

ഞ​ങ്ങ​ടെ പ​ക്ഷി എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലെ

വ്യൂ​വേ​ഴ്സി​നെ ഉ​യ​ര്‍ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു...

News Summary - madhyamamm weekly poem