Begin typing your search above and press return to search.
proflie-avatar
Login

പില്ലർ 63

പില്ലർ 63
cancel

പാ​ല്‍ക്ക​റ​മ​ണം മാ​ത്ര​മു​ള്ളറോ​ട്ടി​ലൂ​ടെ ഒ​രു സൈ​ക്കി​ള്‍ കു​ന്നി​റ​ങ്ങു​ന്നു അ​തി​ലെ മാ​യാ​ജാ​ല​ക്കാ​ര​ന്‍ അ​വ​ന് പാ​ങ്ങു​ള്ള ഇ​ട​തു​കൈ മാ​ത്രം വീ​ശി പ​റ​യു​ന്നു 'ക്ണിം' ​പ​ത്രം വീ​ണ​യി​ട​ത്ത് കു​റ​ച്ച് ഉ​റു​മ്പു​ക​ള്‍ കൂ​ടു ​െവ​ച്ചി​രു​ന്ന​ത് ആ​ര​റി​ഞ്ഞു? ഉ​റു​മ്പു​ക​ളു​ടെ കു​ഞ്ഞാ​ളി ചാ​ടി​യെ​ണീ​റ്റ് കൂ​ടെ​ക്കെ​ട​ന്ന​വ​രെ പ​ള്ള് വി​ളി​ച്ച് കൂ​ടെ ഓ​ട്ടു​ന്നു. ര​ണ്ട് ടെ​റ​സി​ന് മു​ക​ളി​ല്‍ ഞാ​നേ​റ്റ​വും ഭം​ഗി​യു​ള്ള കാ​ഴ്ച കാ​മ​റ​യി​ലൂ​ടെ കാ​ണു​ന്നു തു​റ​ന്ന് നോ​ക്കാ​ന്‍ വി​ധി​യി​ല്ലാ​ത്ത പ​ത്രം കാ​മ​റ​യി​ലേ​ക്ക്...

Your Subscription Supports Independent Journalism

View Plans

പാ​ല്‍ക്ക​റ​മ​ണം മാ​ത്ര​മു​ള്ള

റോ​ട്ടി​ലൂ​ടെ ഒ​രു സൈ​ക്കി​ള്‍

കു​ന്നി​റ​ങ്ങു​ന്നു

അ​തി​ലെ മാ​യാ​ജാ​ല​ക്കാ​ര​ന്‍

അ​വ​ന് പാ​ങ്ങു​ള്ള ഇ​ട​തു​കൈ

മാ​ത്രം വീ​ശി പ​റ​യു​ന്നു

'ക്ണിം'

​പ​ത്രം വീ​ണ​യി​ട​ത്ത്

കു​റ​ച്ച് ഉ​റു​മ്പു​ക​ള്‍

കൂ​ടു ​െവ​ച്ചി​രു​ന്ന​ത്

ആ​ര​റി​ഞ്ഞു?

ഉ​റു​മ്പു​ക​ളു​ടെ കു​ഞ്ഞാ​ളി

ചാ​ടി​യെ​ണീ​റ്റ്

കൂ​ടെ​ക്കെ​ട​ന്ന​വ​രെ

പ​ള്ള് വി​ളി​ച്ച്

കൂ​ടെ ഓ​ട്ടു​ന്നു.

ര​ണ്ട്

ടെ​റ​സി​ന് മു​ക​ളി​ല്‍

ഞാ​നേ​റ്റ​വും ഭം​ഗി​യു​ള്ള കാ​ഴ്ച

കാ​മ​റ​യി​ലൂ​ടെ കാ​ണു​ന്നു

തു​റ​ന്ന് നോ​ക്കാ​ന്‍

വി​ധി​യി​ല്ലാ​ത്ത പ​ത്രം

കാ​മ​റ​യി​ലേ​ക്ക് നോ​ക്കു​ന്നു

അ​ത് ആ​കാ​ശ​മ​ല്ല​ടേ​യ്

ക​ട​ലെ​ന്ന് കൂ​ടെ​യു​ള്ള​വ​നെ

ഞാ​ന്‍ ഊ​ശി​യാ​ക്കു​ന്നു

തൊ​ട്ടു​പി​ന്നി​ലെ പാ​ല​ത്തി​ലൂ​ടെ

ന​ഗ​ര​വ​ധു​ക്ക​ളെ​പ്പോ​ലെ

വ​ണ്ടി​ക​ള്‍

ചി​ല​ത് ഗു​ഡ്‌​സ്

ചി​ല​ത് ബാ​ഡ്‌​സ്

എ​ന്തൊ​രു ഭം​ഗി?

പാ​ല​ത്തി​ന്റെ കാ​ലു​ക​ളി​ല്‍

പി​ല്ല​ര്‍ 63

എ​ന്നെ​ഴു​തി​യ​തി​ന് താ​ഴെ

കു​ഞ്ഞാ​ളി​യു​ടെ​യും മ​ക്ക​ളു​ടെ​യും ചോ​ര.

News Summary - madhyamam weekly malayalam poem