Begin typing your search above and press return to search.
proflie-avatar
Login

തെരുക്കുത്ത്

തെരുക്കുത്ത്
cancel

നി​ര​ത്തി​ൽ വ​ണ്ടി​ക്ക​ണ്ണ് വെ​ളി​ച്ചം തെ​റി​പ്പി​ക്കെ വി​യ​ർ​ത്ത രാ​ത്രി​ക്കു​ള്ളി​ൽ അ​വി​ഞ്ഞ മ​ണം മു​റ്റി ചെ​കു​ത്താ​ൻ കാ​റ്റ​തി​ന്റെ ചി​റ​കൊ​ന്നു കു​ട​ഞ്ഞു മ​ല​ബാ​ർ ഹോ​ട്ട​ൽ വ​രെ ഓ​ള​ങ്ങ​ൾ കു​തി​ച്ചെ​ത്തി സ്ലാ​ബി​ന്റെ നെ​ഞ്ചി​ൽ കു​ത്തി രാ​ത്രി​ക്ക് മു​റി​വേ​റ്റു കോ​പ്ലി​യെ ത​ട്ടി​ക്കൂ​ട്ടി റോ​ട്ടി​ലേ​ക്കെ​ടു​ത്തി​ട്ടു നെ​ഞ്ച​ത്തു നീ​ർ​ക്കെ​ട്ടി​ന്റെ പ​മ്പ​രം ശ്രു​തി​ക്ക​ട്ട കോ​പ്ലീ​ന്റെ കൂ​റ്റി​ൽ വെ​ന്ത വാ​ക്കു​ക​ൾ രാ​വി​ൻ പാ​ട്ട് താ​യി​ത്ത താ​നേ ത​ക താ​യി​ത്ത താ​നേ ത​ക ആ​രാ​നും പ​യി​ക്കി​ന്റോ പ​യ്ച്ചി​റ്റ് പൊ​രി​യി​ന്റോ പ​ശി...

Your Subscription Supports Independent Journalism

View Plans

നി​ര​ത്തി​ൽ വ​ണ്ടി​ക്ക​ണ്ണ്

വെ​ളി​ച്ചം തെ​റി​പ്പി​ക്കെ

വി​യ​ർ​ത്ത രാ​ത്രി​ക്കു​ള്ളി​ൽ

അ​വി​ഞ്ഞ മ​ണം മു​റ്റി

ചെ​കു​ത്താ​ൻ കാ​റ്റ​തി​ന്റെ

ചി​റ​കൊ​ന്നു കു​ട​ഞ്ഞു

മ​ല​ബാ​ർ ഹോ​ട്ട​ൽ വ​രെ

ഓ​ള​ങ്ങ​ൾ കു​തി​ച്ചെ​ത്തി

സ്ലാ​ബി​ന്റെ നെ​ഞ്ചി​ൽ കു​ത്തി

രാ​ത്രി​ക്ക് മു​റി​വേ​റ്റു

കോ​പ്ലി​യെ ത​ട്ടി​ക്കൂ​ട്ടി

റോ​ട്ടി​ലേ​ക്കെ​ടു​ത്തി​ട്ടു

നെ​ഞ്ച​ത്തു നീ​ർ​ക്കെ​ട്ടി​ന്റെ

പ​മ്പ​രം ശ്രു​തി​ക്ക​ട്ട

കോ​പ്ലീ​ന്റെ കൂ​റ്റി​ൽ വെ​ന്ത

വാ​ക്കു​ക​ൾ രാ​വി​ൻ പാ​ട്ട്

താ​യി​ത്ത താ​നേ ത​ക

താ​യി​ത്ത താ​നേ ത​ക

ആ​രാ​നും പ​യി​ക്കി​ന്റോ

പ​യ്ച്ചി​റ്റ് പൊ​രി​യി​ന്റോ

പ​ശി മാ​റ്റാ​ൻ ഞാ​ളു​ണ്ട​ല്ലോ

ഞാ​ളു​ണ്ട് ഞാ​ളു​ണ്ട​ല്ലോ...

പാ​ട്ടി​ന്റെ താ​ളം മു​ട്ടി

ആ​യ​ത്തി​ൽ തു​ഴ​ഞ്ഞെ​ത്തി

ആ​ടു​ന്നു അ​യ​മി​റ്റി

ഞാ​ളു​ണ്ട്...ഞാ​ളു​ണ്ട​ല്ലോ...

സെ​ക്ക​ൻ​ഷോ ക​ഴി​ഞ്ഞ​പ്പം

ബാ​ല​ഷ്ണാ ടാ​ക്കീ​സി​ന്റെ

കാ​ഴ്ച​ക്കാ​ർ ചു​റ്റുംകൂ​ടി

കോ​പ്ലി​ക്ക് ഹ​രം കേ​റി

ക​ള്ളി​ന്റെ കു​ടം കൊ​ത്തി

ചോ​ര​ച്ച ചു​ണ്ടി​ൽനി​ന്നും

നാ​ക്കി​ന്റെ താ​ളം പൊ​ട്ടി

രാ​വി​ന്റെ​യു​ള്ളി​ൽ പൂ​ത്തു

ശ്വാ​സ​ത്തി​ൽ കു​ഴ​ച്ചി​ട്ട

വാ​ക്കു​ക​ൾ അ​യ​മി​റ്റി

റോ​ട്ടി​ന്റെ നെ​ഞ്ചി​ൽ ത​ട്ടി

നെ​ട്ടോ​ട്ട​മോ​ടി​ക്കാ​ട്ടി

ഓ​ട്ട​ത്തി​ൽ അ​ഴി​ച്ചി​ട്ട

വേ​ദ​ന പെ​റു​ക്കീ​ട്ട്

ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ട്

കോ​പ്ലി​ക്ക് ചി​രി പൊ​ട്ടി

ചേ​റി​ന്റെ ചാ​ലി​ൽ മു​ങ്ങും

കോ​പ്ലീ​ന്റെ നേ​രി​ൻ ചു​ണ്ടി​ൽ

പാ​ട്ടി​ന്റെ പ​ടം കേ​റി...

താ​യി​ത്ത താ​നേ ത​ക...

News Summary - madhyamam weekly malayalam poem