Begin typing your search above and press return to search.
proflie-avatar
Login

മുത്തണ്ണൻ*

മുത്തണ്ണൻ*
cancel

ദി​ക്കു​ക​ൾ വാ​റ്റി​യ​ കൂ​രി​രു​ട്ടി​നോ​ടൊ​പ്പം ക​രി​മ്പ​ന​ക്കാ​റ്റു​പോ​ലെ​യാ​ണ് അ​യാ​ൾ ചുര​മി​റ​ങ്ങി​യ​ത് ഇ​ഷ്ട​മു​ള്ളേ​ട​ത്തേ​ക്കൊ​ക്കെ ഊ​രും പേ​രു​മി​ല്ലാ​തെ​ വീ​ശി​യ​ടി​ച്ചു... മി​ഠാ​യി​ത്തെ​രു​വും​ വാ​ണി​ജ്യ​പാ​ള​യ​ങ്ങ​ളും​ താ​‍ണ്ടി നെ​ടു​ങ്കോ​ട്ട​കെ​ട്ടി​യ​ ജ​ല​ഗോ​പു​ര​ത്തി​നു കീ​ഴി​ല്‍ മു​റി​പ്പീ​ടി​ക​ കാ​വ​ല്‍മാ​ട​മാ​ക്കി സ​ഞ്ചാ​ര​ച​ക്ര​വ​ര്‍ത്തി​യു​ടെ​**ച​ന്ദ്ര​കാ​ന്ത​സ്പ​ര്‍ശ​മേ​റ്റ അ​ഴി​മു​ഖ​ത്ത് ദൂ​ര​ങ്ങ​ളെ​ല്ലാം ന​ങ്കൂ​ര​മി​ട്ടു... കു​രി​ശു​മു​ത്തു​മു​ത്ത​ണ്ണ​നാ​യി​ ജ്ഞാ​ന​സ്നാ​നം ചെ​യ്തു കാ​ഴ്ച​ക​ളി​ൽ...

Your Subscription Supports Independent Journalism

View Plans

ദി​ക്കു​ക​ൾ വാ​റ്റി​യ​ കൂ​രി​രു​ട്ടി​നോ​ടൊ​പ്പം

ക​രി​മ്പ​ന​ക്കാ​റ്റു​പോ​ലെ​യാ​ണ് അ​യാ​ൾ ചുര​മി​റ​ങ്ങി​യ​ത്

ഇ​ഷ്ട​മു​ള്ളേ​ട​ത്തേ​ക്കൊ​ക്കെ

ഊ​രും പേ​രു​മി​ല്ലാ​തെ​ വീ​ശി​യ​ടി​ച്ചു...

മി​ഠാ​യി​ത്തെ​രു​വും​ വാ​ണി​ജ്യ​പാ​ള​യ​ങ്ങ​ളും​ താ​‍ണ്ടി

നെ​ടു​ങ്കോ​ട്ട​കെ​ട്ടി​യ​ ജ​ല​ഗോ​പു​ര​ത്തി​നു കീ​ഴി​ല്‍

മു​റി​പ്പീ​ടി​ക​ കാ​വ​ല്‍മാ​ട​മാ​ക്കി

സ​ഞ്ചാ​ര​ച​ക്ര​വ​ര്‍ത്തി​യു​ടെ​**ച​ന്ദ്ര​കാ​ന്ത​സ്പ​ര്‍ശ​മേ​റ്റ

അ​ഴി​മു​ഖ​ത്ത് ദൂ​ര​ങ്ങ​ളെ​ല്ലാം ന​ങ്കൂ​ര​മി​ട്ടു...

കു​രി​ശു​മു​ത്തു​മു​ത്ത​ണ്ണ​നാ​യി​ ജ്ഞാ​ന​സ്നാ​നം ചെ​യ്തു

കാ​ഴ്ച​ക​ളി​ൽ തി​രു​മ​ണ​വും​ വ​ര​രു​ചി​ക​ളും

ത​നി​നി​റ​ങ്ങ​ളും​ കു​ഴ​ഞ്ഞാ​ടി

പു​ക​യി​ല​യും​ അ​കി​ല്‍ത്തി​രി​ക​ളും

അ​ണ്ണ​ന്‍റെ ​ക​ണ്‍വ​ട്ട​ത്തി​ല്‍ ഇ​ണ​ചേ​ര്‍ന്നു!

വെ​ളി​മ്പ്ര​ദേ​ശ​ങ്ങ​ളു​ടെ ഇ​രു​ണ്ട​ ദൈ​ന്യം

ആ ​ക​ണ്ണു​ക​ളി​ല്‍ എ​ന്നെ​ന്നും ചു​ര​മാ​ന്തി

ക​ടി​ച്ചാ​പൊ​ട്ടി​യും​ അ​ച്ചാ​റെ​രി​യും

രു​ചി​ക്കൂ​ട്ടു​ക​ളും ബാ​ല്യ​ങ്ങ​ളി​ല്‍

വി​ള​ക്കു​മ്പോ​ള്‍ അ​യാ​ൾ മുത്ത​ണ്ണ​ന്‍

മ​ട​ക്കു​പു​സ്ത​ക​ങ്ങ​ള്‍ നി​വ​ര്‍ത്തി​യ

മു​ഷ്ടി​ര​തി​ക​ളും ​ല​ഹ​രി​യു​ടെ

വെ​ടി​പ്പു​ര​ക​ളും​ കാ​മ​ന​ക​ളു​ടെ​ കൗ​മാ​ര, യൗ​വ​ന​ങ്ങ​ളി​ലേ​ക്ക്

കെ​ട്ട​ഴി​ക്കു​മ്പോ​ള്‍ കു​ത്ത​ണ്ണ​ന്‍

പാ​യാ​ര​ങ്ങ​ളു​ടെ​ വൈ​കു​ന്നേ​ര​ങ്ങ​ള്‍ക്ക് നെ​ഞ്ചി​ൻ നെ​രി​പ്പോ​ട്

ഏ​വ​ര്‍ക്കും പ​കു​ത്ത​ു.

അ​ടി​യ​ന്തരാ​വ​സ്ഥ​യും​ ഇ​ന്ദി​രാ​വ​ധ​വും​ ബോ​ഫോ​ഴ്സും

ടി​യാ​നെെന്മന്‍ സ്ക്വ​യ​റും

ഗോ​ര്‍ബ​ച്ചേ​വും​ അ​യാ​ളു​ടെ ക​ട​പ്പെ​ട്ടി​ക​ള്‍ക്കു

ചു​റ്റും ക​ന​ലാ​ട്ടം ന​ട​ത്തി.

അ​ടു​ക്കി​യി​ട്ട ഇ​രു​മ്പു​കു​ഴ​ലു​ക​ള്‍

പീ​ര​ങ്കി​ക്കു​റ്റി​ക​ളാ​യി​ ഗ​ർജി​ച്ചു!

എ​ണ്ണം പ​റ​ഞ്ഞ​യ​യ്ക്കു​ന്ന നി​ലാ​സ്ഖ​ല​ന​ത്തി​ന്‍റെ

കു​ണ്ട​ാ​യി​സം​ക​ണ്ട്

കീ​ഴ്ശ്വാ​സ​പ്പെ​ട്ട് അ​യാ​ൾ ചി​രി​ച്ചു​റ​ഞ്ഞു

ക​ട​ല്‍ജീ​വി​ത​ങ്ങ​ളെ​ വെ​യി​ല്‍നാ​ള​മാ​യ്

മു​റു​കെ​ ചും​ബി​ച്ചു

ആ​ണി​പ്പ​ഴു​തേ​ന്തി​യ ആ ​കൈ​ക​ള്‍

മു​റി​വാ​ഴ​ങ്ങ​ക്ക്​ ലേ​പ​നൗ​ഷ​ധ​മാ​യി...

വ​ഴി​ക്കാ​ശും ​കു​ടി​നീ​രും പൊ​തി​ച്ചോ​റു​മാ​യി

ജനനന്മ​ സ്വ​യം പ​കു​ത്തു...

നി​ര​പ്പ​ല​ക​ക​ളു​ടെ​ മൂ​ട്ട​വെ​ളി​ച്ചം പ​തി​വ​ന്തി​ക​ള്‍

മ​ന്ത്രി​ച്ച​യ​ച്ചു​കൊ​ണ്ടേ​യി​രു​ന്നു

അ​പ്പ​വും​ വീ​ഞ്ഞു​മേ​ന്തി​യ വി​ശു​ദ്ധ​നാ​യി

അ​ള്‍ത്താ​ര​ക​ള്‍ അ​യാ​ളെ​ വാ​ഴ്ത്തി...

ഒ​രി​ക്ക​ല്‍

വ​രി​യെ​റു​മ്പു​ക​ളി​ലേ​ക്ക് ചാ​ലി​ട്ടും

ഈ​ച്ച​ക​ളി​ലേ​ക്ക് മൂ​ളി​പ്പ​റ​ന്നും

പു​ഴു​ക്ക​ളി​ലേ​ക്ക​രി​ച്ചി​റ​ങ്ങി​യും

പൂ​ക്ക​ളി​ലേ​ക്ക്​ വാ​ര്‍ന്നൊ​ഴി​ഞ്ഞും

അ​ണ്ണ​ന്‍ നി​ത്യ​ജീ​വ​നി​ലേ​ക്ക് ചു​രം​ക​ട​ന്ന് മ​റ​യു​ന്ന​ത്

ഒ​രു​ദേ​ശം ക​ല്ല​റ​ക​ൾ തു​റ​ന്ന് ക​ണ്ടി​ട്ടു​ണ്ട​ത്രേ!!!

* കോ​ഴി​ക്കോ​ട്ടെ പു​തി​യ​റ​ വാ​ട്ട​ര്‍ടാ​ങ്കി​ന് സ​മീ​പം വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് പെ​ട്ടി​ക്ക​ട ന​ട​ത്തി​യി​രു​ന്ന ആ​ള്‍

* എ​സ്.​കെ.​ പൊ​റ്റെ​ക്കാ​ട്ട്

News Summary - madhyamam weekly malayalam poem