Begin typing your search above and press return to search.
proflie-avatar
Login

സൂചിയും നൂലോർമയും

സൂചിയും നൂലോർമയും
cancel

0I പൊ​ട്ടി​യ നൂ​ൽ മു​ത്തു​മാ​ല​യു​ടെ സ്വാ​ത​ന്ത്ര്യം സൂ​ചി​മു​ന​യി​ൽ മി​നു​സ​മാ​ർ​ന്ന ഒ​രു വെ​ൺ​മു​ത്ത്. 02 ന​ന​ഞ്ഞ നൂ​ലി​ൽ ഇ​ഴ​യു​ന്നൊ​രു പു​ഴു ഏ​ഴാ​യ് കീ​റി​യ മു​ടി നാ​രി​ൽ തെ​ന്നി നീ​ങ്ങു​ന്ന സു​ഖം താ​ഴെ പു​ണ്യാ​ള​ന്റെ കു​ന്ത​മാ​യൊ​രു സൂ​ചി വാ​പി​ള​ർ​ന്നൊ​രു പാ​മ്പു പോ​ൽ... 03 കു​ത്താ​നൊ​ട്ടും ആയാ​ഞ്ഞി​ട്ട​ല്ല ചോ​ര പൊ​ടി​യാ​തി​രു​ന്ന​ത് അ​മി​ത ശ്ര​ദ്ധ​യാ​ലും മു​ന്നി​ലും പി​ന്നി​ലും കൂ​ർ​പ്പു​ണ്ടാ​യി​ട്ടും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന വി​സ്മ​യ​ത്തി​ന്റെ ആ​യ​ലാ​ണ​ത്. 04 തു​ന്നി​ക്കൂ​ട്ടി യു​ടു​ത്തി​ട്ടും നാ​ണം ത​ടു​ക്കാ​നാ​യി​ല്ലെ​ന്നോ ഊ​ടും​പാ​വും തേ​ടി...

Your Subscription Supports Independent Journalism

View Plans

0I

പൊ​ട്ടി​യ നൂ​ൽ

മു​ത്തു​മാ​ല​യു​ടെ

സ്വാ​ത​ന്ത്ര്യം

സൂ​ചി​മു​ന​യി​ൽ

മി​നു​സ​മാ​ർ​ന്ന

ഒ​രു വെ​ൺ​മു​ത്ത്.

02

ന​ന​ഞ്ഞ നൂ​ലി​ൽ

ഇ​ഴ​യു​ന്നൊ​രു പു​ഴു

ഏ​ഴാ​യ് കീ​റി​യ

മു​ടി നാ​രി​ൽ തെ​ന്നി

നീ​ങ്ങു​ന്ന സു​ഖം

താ​ഴെ പു​ണ്യാ​ള​ന്റെ

കു​ന്ത​മാ​യൊ​രു സൂ​ചി

വാ​പി​ള​ർ​ന്നൊ​രു

പാ​മ്പു പോ​ൽ...

03

കു​ത്താ​നൊ​ട്ടും

ആയാ​ഞ്ഞി​ട്ട​ല്ല

ചോ​ര പൊ​ടി​യാ​തി​രു​ന്ന​ത്

അ​മി​ത ശ്ര​ദ്ധ​യാ​ലും

മു​ന്നി​ലും പി​ന്നി​ലും

കൂ​ർ​പ്പു​ണ്ടാ​യി​ട്ടും

കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന

വി​സ്മ​യ​ത്തി​ന്റെ

ആ​യ​ലാ​ണ​ത്.

04

തു​ന്നി​ക്കൂ​ട്ടി

യു​ടു​ത്തി​ട്ടും

നാ​ണം

ത​ടു​ക്കാ​നാ​യി​ല്ലെ​ന്നോ

ഊ​ടും​പാ​വും

തേ​ടി ഒ​ഴു​കി പോ​വു​ന്നു

ന​ട്ടെ​ല്ലു ത​ക​ർ​ന്നൊ​രു

നൂ​ൽ മേ​ഘം.

ക​ട​ലി​ല​തി​ൻ സൂ​ചി​മു​ഖി

താ​ഴു​ന്നു.

05

ഒ​ന്നു കു​ട​ഞ്ഞി​ട്ട്

നോ​ക്കി​യാ​ൽ

കാ​ണും

വി​ള്ള​ലു​ക​ൾ

നൂ​ലും സൂ​ചി​യും

വി​ചാ​രി​ച്ചാ​ൽ

തീ​രാ​വു​ന്ന പ്ര​ശ്ന​മ​ല്ല

ജീ​വി​തം

കു​ത്തി​ക്കൂ​ട്ടി​യാ​ൽ

ചി​ല​രു​ടെ

കീ​റ​ലു​ക​ൾ കൂ​ട്ടാ​ൻ

പാ​ക​ത്തി​ൽ

നീ​ളി​ല്ല നൂ​ലു​ക​ൾ

വ​ള​രി​ല്ല സൂ​ചി​ക​ൾ-

06

ആ​ർ​ക്കും ഇ​ടം കൊ​ടു​ത്തി​ട്ടി​ല്ല

ഒ​ട്ട​കം പോ​യി​ട്ട്

ഓ​ന്തു​പോ​ലും

സൂ​ചി​ക്കു​ഴ തേ​ടി വ​ന്നി​ല്ല

എ​ന്നാ​ലും

പൊ​ട്ടാ​തെ​യു​ണ്ട്

കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ

വ​ലി​ച്ചു​കെ​ട്ടി​യ നൂ​ലു​ക​ൾ,

News Summary - madhyamam weekly malayalam poem