മൂന്ന് തെരുവ് പെണ്ണുങ്ങൾ -കവിത
ഒന്നാമത്തവൾ ദൈവത്തിന്റെ മുന്നിൽ പഴങ്ങൾ വിൽക്കുന്ന പെൺകുട്ടി. വിത്തില്ലാത്ത കപ്പങ്ങയും ഒരിക്കലും മുളക്കാത്ത വിത്തുകളുള്ള പേരക്കയും വഴിയരികിലെ പലകയിൽ നിരത്തിെവച്ചൊരു പെൺകുട്ടി. വിളിച്ചു പറയാതെ പഴങ്ങൾ വിൽക്കുമ്പോൾ തണലിടുന്ന കുടയിലൂടെ ചൂടറിയുന്നവൾ. രണ്ടാമത്തെ പെണ്ണ് പൊയ്ക്കാലുകളിൽ പാദസരമിട്ടവൾ അറ്റുപോയ കാലിന് പൊയ്ക്കാലുകൊണ്ടുത്തരം കൊടുക്കുന്നവൾ. ചളിപിടിച്ച കാലുകളിൽ വേദനയില്ലാത്ത...
Your Subscription Supports Independent Journalism
View Plansഒന്നാമത്തവൾ
ദൈവത്തിന്റെ മുന്നിൽ
പഴങ്ങൾ വിൽക്കുന്ന പെൺകുട്ടി.
വിത്തില്ലാത്ത കപ്പങ്ങയും
ഒരിക്കലും മുളക്കാത്ത വിത്തുകളുള്ള പേരക്കയും
വഴിയരികിലെ പലകയിൽ നിരത്തിെവച്ചൊരു പെൺകുട്ടി.
വിളിച്ചു പറയാതെ പഴങ്ങൾ വിൽക്കുമ്പോൾ
തണലിടുന്ന കുടയിലൂടെ
ചൂടറിയുന്നവൾ.
രണ്ടാമത്തെ പെണ്ണ്
പൊയ്ക്കാലുകളിൽ
പാദസരമിട്ടവൾ
അറ്റുപോയ കാലിന്
പൊയ്ക്കാലുകൊണ്ടുത്തരം കൊടുക്കുന്നവൾ.
ചളിപിടിച്ച കാലുകളിൽ
വേദനയില്ലാത്ത കാലുകളെ
സസൂക്ഷ്മം വൃത്തിയാക്കുന്നവൾ.
പാദസരംകൊണ്ട് പൊയ്ക്കാലിന് ജീവൻ കൊടുക്കുന്നവൾ.
മൂന്നാമത്തവൾ
ഉടുപ്പ് വിൽപനക്കാരി
നിറം മങ്ങിയ സ്വപ്നങ്ങളെ ഇരന്നു വാങ്ങി കീറലുകൾ
തുന്നിച്ചേർത്ത്,
നിറം കൊടുത്ത് വീണ്ടും വിൽപനക്ക് െവച്ചൊരുവൾ.
ആരുടെയോ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമ്പോൾ,
സ്വന്തം ചിറകുകൾ തടവിനോക്കുന്നവൾ.