Begin typing your search above and press return to search.
proflie-avatar
Login

മണിപ്രവാളം

മണിപ്രവാളം
cancel

അ​മ്പ​ല​ത്തി​ൽ മ​ണി​മു​ഴ​ങ്ങ​വേ ചി​ല​തെ​ല്ലാം നി​ന​വി​ലെ​ത്തി. മ​ണി​മു​ഴ​ങ്ങു​ന്ന​താ​ർ​ക്കു​വേ​ണ്ടി എ​ന്ന​തി​ൽ ഒ​രു വ്യ​ർ​ഥ​താ​ബോ​ധം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്. ഇ​ങ്ങ​നെ​യ​ല്ല വേ​ണ്ട​തെ​ന്ന്, മ​റ്റൊ​രു​വി​ധ​മാ​കേ​ണ്ട​തി​ന്റെ... ദു​ര​ധി​കാ​ര​ത്താ​ൽ ചി​ത​റി​ത്തെ​റി​ച്ച ജ​ന​ത​യു​ടെ മ​ന​സ്സു​പോ​ൽ പൂ​ച്ച​യു​ടെ ക​ഴു​ത്തി​ൽ കെ​ട്ടേ​ണ്ട മ​ണി ഒ​രു ധീ​ര​നാ​യ​ക സ​ങ്ക​ൽ​പ​മാ​ണ്. വ​സ​ന്ത​ത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​മാ​യ് അ​തേ​തു ജ​ന​ത​യു​ടെ​യും നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്. എ​തി​ർ​സ്വ​ര​ങ്ങ​ളെ​യ​മ​ർ​ച്ച...

Your Subscription Supports Independent Journalism

View Plans

അ​മ്പ​ല​ത്തി​ൽ

മ​ണി​മു​ഴ​ങ്ങ​വേ

ചി​ല​തെ​ല്ലാം

നി​ന​വി​ലെ​ത്തി.


മ​ണി​മു​ഴ​ങ്ങു​ന്ന​താ​ർ​ക്കു​വേ​ണ്ടി

എ​ന്ന​തി​ൽ

ഒ​രു വ്യ​ർ​ഥ​താ​ബോ​ധം

ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.

ഇ​ങ്ങ​നെ​യ​ല്ല വേ​ണ്ട​തെ​ന്ന്,

മ​റ്റൊ​രു​വി​ധ​മാ​കേ​ണ്ട​തി​ന്റെ...

ദു​ര​ധി​കാ​ര​ത്താ​ൽ

ചി​ത​റി​ത്തെ​റി​ച്ച

ജ​ന​ത​യു​ടെ മ​ന​സ്സു​പോ​ൽ

പൂ​ച്ച​യു​ടെ

ക​ഴു​ത്തി​ൽ കെ​ട്ടേ​ണ്ട മ​ണി

ഒ​രു ധീ​ര​നാ​യ​ക സ​ങ്ക​ൽ​പ​മാ​ണ്.

വ​സ​ന്ത​ത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​മാ​യ്

അ​തേ​തു ജ​ന​ത​യു​ടെ​യും

നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്.

എ​തി​ർ​സ്വ​ര​ങ്ങ​ളെ​യ​മ​ർ​ച്ച ചെ​യ്യു​ന്ന

ഇ​രു​മ്പു​കോ​ട്ട​യി​ലെ അ​ധി​കാ​ര​ദ​ണ്ഡ്

മ​ണി​യ​ടി​യാ​ലൊ​ടി​യ​ണം

പ്ര​ത്യാ​ശ മ​രി​ച്ച

ജ​ന​ത്തെ​യു​ണ​ർ​ത്താ​ൻ

ഏ​തു മ​ണി​യ​ടി​ക്കാ​വും?

മ​ണി​യ​ടി

കൂ​ട്ട​മ​ണി​യ​ടി​ക്കു​ന്ന

ക​പ്യാ​രു​ടെ ക​ഥ​യി​ലു​മെ​ത്തി​ച്ചു.

ആ ​ക​ഥ കാ​മ്പ​സ് കാ​ല​ത്തേ​ക്കും.

മ​ണി​പ്ര​വാ​ളം പ​ഠി​പ്പി​ച്ച

മ​ണി​മാ​ഷി​ലേ​ക്കും.

(ഹൊ! ​എ​ന്തൊ​രു പേ​ര്!)

മ​ണി​മാ​ഷ് ത​നി ശൃം​ഗാ​ര​വേ​ല​നാ​യി​രു​ന്നു.

വി​ഷ​യ​ത​ൽ​പ​ര​ൻ

ത​രം​കി​ട്ടു​മ്പോ​ൾ ഉ​ദ്ധ​രി​പ്പി​ച്ചു ക​ള​യും.

മ​ണി​പ്ര​വാ​ളം പ​ഠി​പ്പി​ച്ച മാ​ഷ്

മ​ണി​യു​ടെ വെ​പ്രാ​ള​വു​മാ​യ് കി​ത​ച്ചു.

ഇ​ന്ന​യാ​ൾ

സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ

ഒ​രു ന​മ്പ​ർ

News Summary - madhyamam weekly malayalam poem