Begin typing your search above and press return to search.
proflie-avatar
Login

കവികളും മനുഷ്യരും

കവികളും മനുഷ്യരും
cancel

ഇ​രു​പ​ത്തി​യ​ഞ്ച് കൊ​ല്ലം മു​മ്പ് ഒ​രു സു​ഹൃ​ത്ത് എ​ന്നോ​ട് പ​റ​ഞ്ഞു: ക​വി​ത​യൊ​ക്കെ എ​ഴു​തു​ന്ന ഒ​രാ​ളെ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ടു​ത്ത് കാ​ണു​ന്ന​ത്. അ​തേ സു​ഹൃ​ത്ത് ഇ​ന്ന​ലെ ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു: കാ​ലം മാ​റി​പ്പോ​യി, വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യാ​ൽ ഒ​രു ക​വി​യെ​യെ​ങ്കി​ലും ത​ട്ടാ​തെ മു​ട്ടാ​തെ തി​രി​ച്ചെ​ത്താ​ൻ പ​റ്റി​ല്ല ഇ​ന്ന​ത്തെ കാ​ല​ത്ത്. ഇ​രു​പ​ത്തി​യ​ഞ്ച് കൊ​ല്ലം ന​മു​ക്കും ഈ ​ഭാ​ഷ​യ്ക്കും എ​ന്താ​വും സം​ഭ​വി​ച്ചു​ണ്ടാ​വു​ക? നീ​തി​യു​ടേ​താ​യ എ​ന്തോ ഒ​ന്ന് എ​പ്പോ​ഴോ കാ​ണാ​താ​യ​ത് ഇ​വി​ടെ​ങ്ങാ​നു​മു​ണ്ടോ എ​ന്ന് പ​ര​താ​ൻ ഭാ​ഷ...

Your Subscription Supports Independent Journalism

View Plans

ഇ​രു​പ​ത്തി​യ​ഞ്ച് കൊ​ല്ലം മു​മ്പ്

ഒ​രു സു​ഹൃ​ത്ത് എ​ന്നോ​ട് പ​റ​ഞ്ഞു:

ക​വി​ത​യൊ​ക്കെ എ​ഴു​തു​ന്ന ഒ​രാ​ളെ

ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ടു​ത്ത് കാ​ണു​ന്ന​ത്.

അ​തേ സു​ഹൃ​ത്ത് ഇ​ന്ന​ലെ

ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു:

കാ​ലം മാ​റി​പ്പോ​യി,

വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യാ​ൽ

ഒ​രു ക​വി​യെ​യെ​ങ്കി​ലും

ത​ട്ടാ​തെ മു​ട്ടാ​തെ

തി​രി​ച്ചെ​ത്താ​ൻ പ​റ്റി​ല്ല

ഇ​ന്ന​ത്തെ കാ​ല​ത്ത്.

ഇ​രു​പ​ത്തി​യ​ഞ്ച് കൊ​ല്ലം

ന​മു​ക്കും ഈ ​ഭാ​ഷ​യ്ക്കും

എ​ന്താ​വും സം​ഭ​വി​ച്ചു​ണ്ടാ​വു​ക?

നീ​തി​യു​ടേ​താ​യ എ​ന്തോ ഒ​ന്ന്

എ​പ്പോ​ഴോ കാ​ണാ​താ​യ​ത്

ഇ​വി​ടെ​ങ്ങാ​നു​മു​ണ്ടോ എ​ന്ന് പ​ര​താ​ൻ

ഭാ​ഷ മ​നു​ഷ്യ​രെ

എ​ടു​ത്ത് നോ​ക്കു​ക​യും

നീ​ക്കി നോ​ക്കു​ക​യും

കു​ട​ഞ്ഞ് നോ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്

ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

ഇ​ങ്ങ​നെ

ഭാ​ഷ​യു​ടെ കൈ​പ്പെ​രു​മാ​റ്റ​മേ​റ്റ

മ​നു​ഷ്യ​രാ​ണ്

ക​വി​ക​ളാ​യി മാ​റു​ന്ന​തെ​ന്ന്

എ​നി​ക്ക് അ​നു​മാ​നി​ക്ക​ണം.

മ​ന​സ്സി​ന് ക​വി​ത​യു​ടെ

ത​ല​തി​രി​വു​ള്ള​തു​കൊ​ണ്ടാ​ണ്

ഈ ​തോ​ന്ന​ലു​ക​ളെ​ന്ന് എ​നി​ക്ക​റി​യാം.

ഞാ​ൻ ക​ണ്ടു​മു​ട്ടു​ന്ന വേ​റെ​യൊ​രാ​ൾ​ക്കും

ഇ​തേ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന

മ​ന​സ്സു​ണ്ടാ​വാ​ൻ സാ​ധ്യ​ത കൂ​ടു​ന്ന​ത്

ന​ല്ല കാ​ര്യ​മ​ല്ലേ?

അ​തു​കൊ​ണ്ട്,

ക​വി​ക​ളു​ടെ എ​ണ്ണം

ഇ​നി​യും കൂ​ട​ട്ടെ എ​ന്നാ​ണ്

എ​നി​ക്ക് എ​ഴു​താ​നു​ള്ള​ത്.

ആ​ളോ​ഹ​രി ക​വി​ക​ളു​ടെ എ​ണ്ണം

ഒ​ന്നി​ൽ കൂ​ടു​മ്പോ​ഴാ​വാം

എ​ല്ലാ നീ​തി​ക​ൾ​ക്കും

ആ​വ​ശ്യ​ത്തി​നു​ള്ള അ​ള​വി​ൽ

ഭാ​ഷ​യു​ണ്ടാ​വു​ക.

News Summary - madhyamam weekly malayalam poem