Begin typing your search above and press return to search.
proflie-avatar
Login

പ്രണയം ടാറ്റു ചെയ്യുമ്പോൾ

പ്രണയം ടാറ്റു ചെയ്യുമ്പോൾ
cancel

ടാ​റ്റൂ ചെ​യ്യു​ന്നി​ട​ത്തേ​ക്ക്ആ​ദ്യ​മാ​യാ​ണ്... നി​ലാ​വി​ൽ മു​ങ്ങി മ​ല​ർ​ന്നു​കി​ട​ക്കു​ന്ന ര​ണ്ടു പെ​ണ്ണു​ങ്ങ​ളെ​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഒ​രു​ത്തി​യു​ടെ മു​ല​യി​ൽ പ​റ​ക്കാ​ൻ വെ​മ്പു​ന്ന പൂ​മ്പാ​റ്റ​യു​ടെ ചി​റ​കു​ക​ൾ വി​രി​യു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​മ​ത്ത​വ​ളു​ടെ പൊ​ക്കി​ളി​നോ​ട് ചേ​ർ​ന്ന് ഇ​ണചേ​രു​ന്ന സ​ർ​പ്പ​ങ്ങ​ൾ പാ​തി​യി​ൽ നി​ൽ​ക്കു​ന്നു. സൂ​ക്ഷ്മ​വും സു​ന്ദ​ര​വു​മാ​യി ഉ​ട​ലി​ൽ തൊ​ടു​ന്ന ഒ​രു​വ​ൻ പൂ​മ്പാ​റ്റ​ച്ചി​റ​കി​ൽനി​ന്നു ത​ല​യു​യ​ർ​ത്തി ചോ​ദി​ച്ചു. എ​വി​ടെ​യാ​ണ്! ഞാ​നൊ​ന്നു വി​ക്കി. പ്ര​ണ​യ​ത്തി​ൽ! അ​തു​ണ്ടോ...

Your Subscription Supports Independent Journalism

View Plans

ടാ​റ്റൂ ചെ​യ്യു​ന്നി​ട​ത്തേ​ക്ക്

ആ​ദ്യ​മാ​യാ​ണ്...

നി​ലാ​വി​ൽ മു​ങ്ങി മ​ല​ർ​ന്നു​കി​ട​ക്കു​ന്ന

ര​ണ്ടു പെ​ണ്ണു​ങ്ങ​ളെ​യാ​ണ്

ആ​ദ്യം ക​ണ്ട​ത്.

ഒ​രു​ത്തി​യു​ടെ മു​ല​യി​ൽ

പ​റ​ക്കാ​ൻ വെ​മ്പു​ന്ന പൂ​മ്പാ​റ്റ​യു​ടെ

ചി​റ​കു​ക​ൾ വി​രി​യു​ന്നു​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്ത​വ​ളു​ടെ പൊ​ക്കി​ളി​നോ​ട് ചേ​ർ​ന്ന്

ഇ​ണചേ​രു​ന്ന സ​ർ​പ്പ​ങ്ങ​ൾ പാ​തി​യി​ൽ നി​ൽ​ക്കു​ന്നു.

സൂ​ക്ഷ്മ​വും സു​ന്ദ​ര​വു​മാ​യി

ഉ​ട​ലി​ൽ തൊ​ടു​ന്ന ഒ​രു​വ​ൻ

പൂ​മ്പാ​റ്റ​ച്ചി​റ​കി​ൽനി​ന്നു ത​ല​യു​യ​ർ​ത്തി

ചോ​ദി​ച്ചു.

എ​വി​ടെ​യാ​ണ്!

ഞാ​നൊ​ന്നു വി​ക്കി.

പ്ര​ണ​യ​ത്തി​ൽ!

അ​തു​ണ്ടോ ഇ​വി​ടെ!

അ​യാ​ളൊ​ന്ന​മ​ർ​ത്തി മൂ​ളി.

ഇ​രി​ക്കൂ എ​ന്ന മു​ദ്ര​യും ന​ൽ​കി.

ടാ​റ്റൂ ചെ​യ്യു​ന്ന ഉ​ട​ലി​ട​ങ്ങ​ൾ

തു​ന്നി​ചേ​ർ​ത്ത ആ​ൽ​ബം

ആ​ർ​ക്കും കാ​ണാ​നാ​യി

തു​റ​ന്നു വ​ച്ചി​രി​ക്കു​ന്നി​ട​ത്ത്

ഞാ​നി​രു​ന്നു.

എ​തി​രെ,

ടാ​റ്റൂ ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ

മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ

ആ​ർ​ക്കും കാ​ണാ​നാ​യി

വി​ട​ർ​ത്തി​യി​ട്ടി​രി​ക്കു​ന്നു...

ഇ​പ്പോ​ൾ ഒ​ന്നാ​മ​ത്ത​വ​ൾ

മു​ല​ച്ചി​റ​ക് വീ​ശി

എ​നി​ക്ക് മു​ന്നി​ലൂ​ടെ

പൊ​ടു​ന്ന​നെ പ​റ​ന്നുപോ​യി.

ഏ​താ​നും സെ​ക്ക​ൻഡു​ക​ൾ,

ര​ണ്ടാ​മ​ത്ത​വ​ളു​ടെ പൊ​ക്കി​ൾ

എ​ന്നേ​യ്ക്കു​മാ​യൊ​രു

സ​ർ​പ്പ​ക്കാ​വ്!

സ​ർ​പ്പ​ങ്ങ​ളേ​യും പേ​റി,

ചീ​റ്റി​ക്കൊ​ണ്ട​വ​ളും

മു​ന്നി​ലൂ​ടെ ഇ​ഴ​ഞ്ഞുപോ​യി.

വ​രൂ!

നി​ന്റെ ഊ​ഴ​മാ​ണ്.

അ​യാ​ൾ ചൂ​ണ്ടി​യി​ട​ത്തേ​ക്ക്

ഞാ​ൻ മെ​ല്ലെ ന​ട​ന്നു

ഒ​രു രാ​വും ര​ണ്ടു പ​ക​ലും കൊ​ണ്ട്

എ​ന്റെ ഉ​ട​ലിന്റെ ര​ണ്ടാം പാ​ളി​യി​ലേ​ക്ക്

മ​ഷി​നീ​രീ​റ്റി​ച്ച് പ്ര​ണ​യ​ത്തെ

അ​തി മ​നോ​ഹ​ര​മാ​യി

അ​യാ​ൾ

ടാ​റ്റൂ ചെ​യ്തു..!

ഒ​രു

ചെ​റു നീ​റ്റ​ലോ​ടെ

ഞാ​ൻ മെ​ല്ലെ ഇ​റ​ങ്ങി ന​ട​ന്നു...

News Summary - madhyamam weekly malayalam poem