Begin typing your search above and press return to search.
proflie-avatar
Login

രാത്രി എന്തോ പറയുകയാണ്

രാത്രി എന്തോ പറയുകയാണ്
cancel

വൈ​കി​യു​റ​ങ്ങു​ന്ന ശീ​ല​ത്തി​നാ​ൽ പാ​തി-രാ​വി​ന്റെ ചെ​കി​ള​ത്തു​ടി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​വാ​ൻ പ​രി​ശീ​ലി​ക്ക​യാ​ണ് ഞാ​ൻ. നി​ശ്ശ​ബ്ദ​മെ​ങ്കി​ലും കേ​ൾ​ക്കാം ശ്ര​മി​ക്കു​കി​ൽ രാ​വി​ന്റെ ക​ട​ലി​ര​മ്പ​ങ്ങ​ളും, കാ​റ്റി​ന്റെ രോ​ഷ​മു​ര​ൾ​ച്ച​യും. വ​ന്നു ചേ​രാ​റു​ണ്ട് ചി​ല രാ​ത്രി​നേ​ര​ത്തു ഉ​ട​ലി​ലൊ​രു വി​റ​യ​ലാ​യ്, ശ​ബ്ദ​മി​ല്ലാ​യ്മ​യു​ടെ ഏ​തോ ത​മോ​ഗ​ർ​ത്ത ഭീ​ക​ര​ശൂ​ന്യ​ത. ദൂ​രെ അ​വ്യ​ക്ത​മാ​യ് കേ​ൾ​ക്കാം ചി​ല​പ്പോ​ൾ ആ​രെ​യോ ആ​രോ ശ​പി​ക്കു​ന്ന വാ​ക്കു​ക​ൾ. ഉ​ച്ച​ത്തി​ല​ക​ലെ​ക്ക​ര​യു​ക​യാ​ണൊ​രു രാ​പ്പ​ക്ഷി മ​ര​ണ​ഗ​ന്ധം വ​ന്നു കെ​ട്ടി​പ്പി​ടി​ച്ച പോ​ൽ....

Your Subscription Supports Independent Journalism

View Plans

വൈ​കി​യു​റ​ങ്ങു​ന്ന ശീ​ല​ത്തി​നാ​ൽ പാ​തി-

രാ​വി​ന്റെ ചെ​കി​ള​ത്തു​ടി​പ്പു​ക​ൾ

ശ്ര​ദ്ധി​ക്കു​വാ​ൻ പ​രി​ശീ​ലി​ക്ക​യാ​ണ് ഞാ​ൻ.

നി​ശ്ശ​ബ്ദ​മെ​ങ്കി​ലും കേ​ൾ​ക്കാം ശ്ര​മി​ക്കു​കി​ൽ

രാ​വി​ന്റെ ക​ട​ലി​ര​മ്പ​ങ്ങ​ളും, കാ​റ്റി​ന്റെ

രോ​ഷ​മു​ര​ൾ​ച്ച​യും.

വ​ന്നു ചേ​രാ​റു​ണ്ട് ചി​ല രാ​ത്രി​നേ​ര​ത്തു

ഉ​ട​ലി​ലൊ​രു വി​റ​യ​ലാ​യ്,

ശ​ബ്ദ​മി​ല്ലാ​യ്മ​യു​ടെ ഏ​തോ ത​മോ​ഗ​ർ​ത്ത

ഭീ​ക​ര​ശൂ​ന്യ​ത.

ദൂ​രെ അ​വ്യ​ക്ത​മാ​യ് കേ​ൾ​ക്കാം ചി​ല​പ്പോ​ൾ

ആ​രെ​യോ ആ​രോ ശ​പി​ക്കു​ന്ന വാ​ക്കു​ക​ൾ.

ഉ​ച്ച​ത്തി​ല​ക​ലെ​ക്ക​ര​യു​ക​യാ​ണൊ​രു രാ​പ്പ​ക്ഷി

മ​ര​ണ​ഗ​ന്ധം വ​ന്നു കെ​ട്ടി​പ്പി​ടി​ച്ച പോ​ൽ.

ഒ​രു കൊ​ച്ചു​പ്രാ​ണി വ​ന്നെ​ന്റെ ജ​നാ​ല​യി​ൽ

അ​പ​ക​ട​സൂ​ച​ന ചൊ​ല്ലി​പ്പ​റ​ന്നു പോ​യ്.

‘‘ന​ഷ്ട​മാ​യ്, ന​ഷ്ട​മാ​യൊ​ക്കെ​യും ന​ഷ്ട​മാ’’​യെ​ന്ന്

വി​ല​പി​ക്ക​യാ​ണൊ​രു പ​ക്ഷി; ഭ​യ​ത്തി​ന്റെ

അ​ഗ്നി​പാ​നീ​യം കു​ടി​ച്ചു പു​ക​യു​ന്ന​വ​ൾ.

ഏ​തോ ദു​ര​ന്ത​മാ​യ് ക​രി​മേ​ഘ സാ​ഗ​രം

ഇ​ള​കി​മ​റി​യു​ന്നു​വെ​ന്ന​റി​യി​ക്കു​വാ​ൻ വ​ന്ന

വെ​ൺ​ചി​റ​കു​ള്ള നി​ശാ​ശ​ല​ഭം എ​ന്റെ

മേ​ശ​വി​ള​ക്കി​ൽ ക​രി​ഞ്ഞു പ​തി​ച്ച​തും,

ത​ൽ​ക്ഷ​ണം ഒ​രു നൂ​റു നാ​യ​ക​ൾ

ഓ​രി​യി​ട്ടൊ​രു​മി​ച്ചു​ണ​ർ​ന്ന​തും!

എ​ത്ര വി​ചി​ത്രം! അ​ജ്ഞാ​തം! ഭ​യാ​ന​കം!

ഖാ​ണ്ഡ​വം പി​ന്നെ​യും ക​ത്തു​മെ​ന്നോ? വി​ഷ-

പ്പു​ക​യു​ടെ ക​രി​മ്പ​ടം മൂ​ടി​പു​ത​ച്ചു

പ​ക​ലു​ക​ൾ (ന​മ്മ​ളും) ന​ര​കി​ച്ചൊ​ടു​ങ്ങു​മെ​ന്നോ?!.

ശ​ബ്ദ​മി​ല്ലാ​ത്തൊ​രീ രാ​ത്രി​യു​ടെ നെ​ഞ്ച​കം

മു​ഴു​വ​നും നോ​വു​ക​ൾ;

രോ​ദ​ന​ത്തി​ന്റെ നു​റു​ങ്ങു​ക​ൾ;

ഭ​യ​വും നി​രാ​ശ​യും അ​ട​െ​വ​ച്ചു വി​രി​യി​ച്ച-

തൊ​ക്കെ​യും ആ​ധി​ക്ക​ട​ന്ന​ലു​ക​ൾ.

രാ​ത്രി​ക​ൾ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​തൊ​ക്കെ​യും

പ്ര​വ​ച​ന നേ​രു​ക​ൾ.

സ്നേ​ഹം സ്വ​രൂ​പി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ.

വൈ​കി​യു​റ​ങ്ങു​ന്ന ശീ​ല​ത്തി​നാ​ൽ പാ​തി-

രാ​വി​ന്റെ ഗൂ​ഢാ​ർ​ഥ ചി​ഹ്ന​ങ്ങ​ൾ ഞെ​ട്ടി-

ത്തി​രി​ച്ച​റി​യു​ന്നു ഞാ​ൻ.

ഇ​നി​മേ​ലു​റ​ക്ക​മ​സാ​ധ്യം!

ഇ​നി​മു​ത​ൽ നി​ദ്ര​യ​പ​രാ​ധം!

News Summary - madhyamam weekly malayalam poem