Begin typing your search above and press return to search.
proflie-avatar
Login

കെച്ചപ്പ് മഹാരാജാവ്

കെച്ചപ്പ് മഹാരാജാവ്
cancel

ഒ​രു വെ​യി​റ്റ​ർ ന​മു​ക്കി​ട​യി​ലു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹാ​രാ​ജാ​വി​ന്‍റെ തൊ​പ്പി ച​രി​ഞ്ഞി​രി​ക്കു​ന്നു ദൂ​ര​ക്കാ​ഴ്ച അ​ത് മ​റ​യ്ക്കു​ന്നു അ​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​ർ എ​ന്തു ക​ഴി​ക്കു​ന്നെ​ന്ന​റി​യാ​നു​ള്ള ജി​ജ്ഞാ​സ എ​ന്നി​ൽ വി​ശ​ക്കു​ന്നു. ഗ്യാ​സ് സി​ലി​ണ്ട​റി​നോ​ളം പോ​ന്ന കെ​ച്ച​പ്പ് കു​പ്പി​യി​ൽ​നി​ന്നും എ​ന്‍റെ പ്ലേ​റ്റി​ലേ​ക്ക് നീ ​നി​ന്നെ ഞെ​ക്കി പി​ഴി​യു​ന്നു ത​ക്കാ​ളി​ക​ളു​ടെ റാ​ണി എ​ന്‍റെ മേ​ശ കീ​ഴ​ട​ക്കു​ന്നു എ​ന്തു​കൊ​ണ്ട് ആ​രും ഇ​ട​പെ​ടു​ന്നി​ല്ല? ഞാ​ൻ ചു​റ്റും നോ​ക്കു​ന്നു എ​ന്‍റെ വി​ശ​പ്പ് കൈ ​ക​ഴു​കു​ന്ന ഒ​രാ​ളി​ൽ...

Your Subscription Supports Independent Journalism

View Plans

ഒ​രു വെ​യി​റ്റ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹാ​രാ​ജാ​വി​ന്‍റെ തൊ​പ്പി

ച​രി​ഞ്ഞി​രി​ക്കു​ന്നു

ദൂ​ര​ക്കാ​ഴ്ച അ​ത് മ​റ​യ്ക്കു​ന്നു

അ​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​ർ

എ​ന്തു ക​ഴി​ക്കു​ന്നെ​ന്ന​റി​യാ​നു​ള്ള

ജി​ജ്ഞാ​സ എ​ന്നി​ൽ വി​ശ​ക്കു​ന്നു.



ഗ്യാ​സ് സി​ലി​ണ്ട​റി​നോ​ളം പോ​ന്ന

കെ​ച്ച​പ്പ് കു​പ്പി​യി​ൽ​നി​ന്നും

എ​ന്‍റെ പ്ലേ​റ്റി​ലേ​ക്ക്

നീ ​നി​ന്നെ ഞെ​ക്കി പി​ഴി​യു​ന്നു

ത​ക്കാ​ളി​ക​ളു​ടെ റാ​ണി

എ​ന്‍റെ മേ​ശ കീ​ഴ​ട​ക്കു​ന്നു

എ​ന്തു​കൊ​ണ്ട് ആ​രും ഇ​ട​പെ​ടു​ന്നി​ല്ല?



ഞാ​ൻ ചു​റ്റും നോ​ക്കു​ന്നു

എ​ന്‍റെ വി​ശ​പ്പ് കൈ ​ക​ഴു​കു​ന്ന

ഒ​രാ​ളി​ൽ ഞാ​ൻ തു​ട​യ്ക്കു​ന്നു



മ​ഹാ​രാ​ജാ​വി​ന്‍റെ തൊ​പ്പി

നേ​രെ​യാ​ക്കി വെ​യി​റ്റ​ർ

അ​ക​ന്നു പോ​വു​ന്നു



ഇ​പ്പോ​ൾ ദൂ​ര​ക്കാ​ഴ്ച വ്യ​ക്തം

നി​ന​ക്ക് പോ​വാ​നു​ള്ള വി​മാ​നം

താ​ഴ്ന്നി​റ​ങ്ങു​ന്ന​ത് ഞാ​ൻ കാ​ണു​ന്നു

നി​ന്‍റെ ചു​വ​പ്പു റാ​ണി

എ​ന്‍റെ ഉ​ടു​പ്പി​ലേ​ക്കും പ​ട​രു​ന്നു

എ​ന്നി​ലേ​ക്കും പ​ട​രു​ന്നു

അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ മ​ഹാ​രാ​ജാ​വ്

നി​ന്‍റെ ക​ണ്ണി​ൽ പ​റ​ന്നു​യ​രു​ന്നു

News Summary - madhyamam weekly malayalam poem