Begin typing your search above and press return to search.
proflie-avatar
Login

അണ്ണൻ

അണ്ണൻ
cancel

അ​ന്നൊ​രീ​സം ന​ട്ടു​ച്ച​യ്ക്കാ​ണ് അ​ന്നാ​ളു​വ​രെ​യും ചൊ​മ​ന്ന് ത​ള​ർ​ന്ന ഓ​ളെ തോ​ട്ടി​ലേ​ക്ക് ചാ​ഞ്ഞ റ​ബ​റി​​ന്റെ ച​രി​ഞ്ഞ കൊ​മ്പേ​ല് അ​ണ്ണ​ൻ തൂ​ക്കി​യി​ട്ട​ത്. പാ​തി​യ​റ്റ നാ​വും ത​റേ​ല് വീ​ണ് ചെ​ത​റി​യ തീ​ട്ടോ​മ​ല്ലാ​ണ്ട് ഒ​രു തു​ണ്ട് ക​ട​ലാ​സോ, കു​റി​പ്പോ തെ​ളി​വാ​യൊ​ന്നും ഒ​ളി​ച്ചു​വെ​ച്ചി​ല്ല. ‘ഓ​ന് ക​ഴ​പ്പാ​ണെ​ന്നും, പു​ളി​വാ​റ് കേ​റാ​ത്തേ​ന്റ കൊ​ഴ​പ്പോ​ണെ​ന്നും’ ഇ​രു​ട്ടി​ന്മേ അ​ണ്ണ​​ന്റെ വാ​തി​ലേ മു​ട്ടി​യോ​ർ​ക്കെ​ല്ലാം ഒ​രേ​യൊ​ച്ച. ഇ​നി​യൊ​രി​ക്ക​ലും ഏ​ലാ​യീ​ന്റ അ​ങ്ങേ​യ​റ്റ​ത്തൂ​ന്ന് ‘കു​റു​ക്ക്...

Your Subscription Supports Independent Journalism

View Plans

അ​ന്നൊ​രീ​സം

ന​ട്ടു​ച്ച​യ്ക്കാ​ണ്

അ​ന്നാ​ളു​വ​രെ​യും

ചൊ​മ​ന്ന് ത​ള​ർ​ന്ന ഓ​ളെ

തോ​ട്ടി​ലേ​ക്ക് ചാ​ഞ്ഞ

റ​ബ​റി​​ന്റെ ച​രി​ഞ്ഞ കൊ​മ്പേ​ല്

അ​ണ്ണ​ൻ തൂ​ക്കി​യി​ട്ട​ത്.

പാ​തി​യ​റ്റ നാ​വും

ത​റേ​ല് വീ​ണ് ചെ​ത​റി​യ

തീ​ട്ടോ​മ​ല്ലാ​ണ്ട്

ഒ​രു തു​ണ്ട് ക​ട​ലാ​സോ, കു​റി​പ്പോ

തെ​ളി​വാ​യൊ​ന്നും ഒ​ളി​ച്ചു​വെ​ച്ചി​ല്ല.

‘ഓ​ന് ക​ഴ​പ്പാ​ണെ​ന്നും,

പു​ളി​വാ​റ് കേ​റാ​ത്തേ​ന്റ

കൊ​ഴ​പ്പോ​ണെ​ന്നും’

ഇ​രു​ട്ടി​ന്മേ

അ​ണ്ണ​​ന്റെ വാ​തി​ലേ

മു​ട്ടി​യോ​ർ​ക്കെ​ല്ലാം

ഒ​രേ​യൊ​ച്ച.

ഇ​നി​യൊ​രി​ക്ക​ലും

ഏ​ലാ​യീ​ന്റ അ​ങ്ങേ​യ​റ്റ​ത്തൂ​ന്ന്

‘കു​റു​ക്ക് സി​രി​പ്പ​വ​ളേ’

ഒ​ഴു​കി​യെ​ത്തൂ​ലാ​ന്ന് തി​രി​ച്ച​റി​ഞ്ഞ

എ​​ന്റെ നീ​റ്റ​ലി​ന്

അ​ണ്ണ​നൊ​രു അ​പ്പൂ​പ്പ​ൻ​താ​ടി​യാ​യി​രു​ന്ന്.

അ​ണ്ണ​നൊ​രു തോ​ട്.

തോ​ട്ടി​ലെ ക​രി​മ്പാ​റ​ക​ണ​ക്കേ

അ​ണ്ണ​ന്റ പൊ​റം,

വെ​യി​ലേ​റ്റാ തെ​ള​ങ്ങ​ണ​ത്.

സൂ​ക്ഷം നോ​ക്കി​യാ​ൽ​മാ​ത്രം തെ​ളി​ഞ്ഞു​വ​രും

അ​ടി​ച്ചു​ണ്ടി​ന​ടി​യി​ലെ ക​റു​ത്ത

മ​റു​ക്.

അ​ണ്ണ​​ന്റെ കാ​റ്റി​നെ​ന്നും

ലൈ​ബോ​യീ​ടെ വാ​സ​ന.

മൊ​ല​ക്ക​ച്ച​കെ​ട്ടി

നീ​റ്റി​ലേ​ക്കി​റ​ങ്ങു​മ്പോ

അ​ണ്ണ​നൊ​രു പെ​ൺ മീ​ൻ.

ചെ​കി​ള പൊ​ളി​ച്ച്

ചെ​റ​ക് വി​രി​ച്ച്

മൂ​ളി​പ്പാ​ട്ട് പാ​ടു​മ്പോ

ചു​റ്റും കൂ​ട​ണ മീനോ​ളി​ൽ

ഒ​ന്നാ​യി​രു​ന്ന​ല്ലോ ഞാ​ൻ.

തോ​ട്ടി​ലെ സ​ക​ല​മാ​ന മീ​നോ​ളും

അ​ണ്ണ​​ന്റെ ഉ​ട​ലി​നെ

ഉ​മ്മ വെ​ക്ക​ണ മൂ​ന്തി​ക്കാ​ണ​ല്ലോ

ഇ​രു​ട്ടി​ലൂ​ടെ അ​ന്ന​വ​ര് എ​റ​ങ്ങി​വ​ന്ന​ത്.

മൊ​ല​ക്ക​ച്ച അ​ഴി​ച്ചു ക​ള​ഞ്ഞ​ത്.

കൈ​ത​ക്കാ​ടി​നി​ട​യി​ലേ​ക്ക്

എ​ടു​ത്തോ​ണ്ട് പോ​യ​ത്.

നെ​ലോ​ളി​ക്കും മീ​തെ

ഒ​രു​വ​​ന്റെ അ​ടി​വ​സ്ത്ര​മ​ഴി​ച്ച്

കു​ത്തി​ക്കേ​റ്റീ​ത്.

ഈ​ച്ച പ​റ്റ​ണ

അ​ണ്ണ​​ന്റെ പൊ​റം

പൊ​ലീ​സു​കാ​ര് പൊ​തി​ഞ്ഞു​കെ​ട്ടി

കൊ​ണ്ടോ​യി​ട്ടും

ലൈ​ബോ​യീ​ടെ മ​ണം

കാ​റ്റി​ലൂ​ടെ അ​ടി​ച്ചു വ​ന്ന്

എ​​ന്റെ മാ​ത്രം ക​ണ്ണ്

ന​ന​ച്ച് പോ​ണ​ത്

എ​ന്തി​നാ​ണ്?

അ​ണ്ണ​​ന്റെ ക​ണ്ണാ​ക്കി​ന്

ആ​രും പോ​യി​ല്ല.

ഞാ​നും.

കൈ​ത​ക്കാ​ടി​നി​ട​യി​ൽ,

നീ​റ്റി​ൽ ഞാ​നും മീ​നോ​ളും

മാ​ത്രം അ​ണ്ണ​​ന്റെ ഒ​ച്ച​യ്ക്ക്

വ​ട്ടം പി​ടി​ച്ച്.

ഇ​രു​ട്ടീ​ന്ന് അ​പ്പ​​ന്റെ

അ​ടി​വ​സ്ത്രം കി​ട്ടി​യ

അ​ന്നു മു​ത​ൽ​ക്കാ​ണ്

അ​ടി​വ​യ​റ്റി​ന്മേ കാ​രി​ക്കു​ത്തേ​റ്റ

പെ​ട​ച്ചി​ലും

എ​​ന്റെ മൂ​ട്ടീ​ന്ന്

ചോ​ര​യും ഒ​ലി​ക്കാ​ൻ

തൊ​ട​ങ്ങീ​ത്

News Summary - madhyamam weekly malayalam poem