Begin typing your search above and press return to search.
proflie-avatar
Login

ആനന്ദനടനം

ആനന്ദനടനം
cancel

അ​ക്വേ​റി​യ​ത്തി​ലെ മീ​നു​ക​ൾസ​മ്പൂ​ർ​ണ സം​തൃ​പ്ത​രാ​ണ്. ആ​ന​ന്ദ​ത്തി​ന്റെ നെ​ടു​വീ​ർ​പ്പു​ക​ൾ, കു​മി​ള​ക​ളാ​യി, ആ​വി​ഷ്‍ക​രി​ച്ചാ​ൽ മാ​ത്രം മ​തി. സ​മ​യാ​സ​മ​യ​ത്തെ തീ​റ്റ ത​ന്നെ, വ​ലി​യ കാ​ര്യ​മ​ല്ലേ... സ​മീ​കൃ​താ​ഹാ​ര​മാ​യ​തി​നാ​ൽ ന​വ​യൗ​വ​നം നി​ല​നി​ർ​ത്താ​നു​മാ​വും. ചെ​ല്ലും ചെ​ല​വും ത​രു​ന്ന​വ​രോ​ട് ന​ന്ദി കാ​ണി​ക്കാ​ൻ ചി​ല നൃ​ത്ത​ച്ചു​വ​ടു​ക​ൾ, വേ​ണ്ടി​വ​രു​മെ​ന്നു മാ​ത്രം. അ​ക​ത്തും...

Your Subscription Supports Independent Journalism

View Plans

​ക്വേ​റി​യ​ത്തി​ലെ മീ​നു​ക​ൾ

സ​മ്പൂ​ർ​ണ സം​തൃ​പ്ത​രാ​ണ്.

ആ​ന​ന്ദ​ത്തി​ന്റെ നെ​ടു​വീ​ർ​പ്പു​ക​ൾ,

കു​മി​ള​ക​ളാ​യി,

ആ​വി​ഷ്‍ക​രി​ച്ചാ​ൽ മാ​ത്രം മ​തി.

സ​മ​യാ​സ​മ​യ​ത്തെ തീ​റ്റ ത​ന്നെ,

വ​ലി​യ കാ​ര്യ​മ​ല്ലേ...

സ​മീ​കൃ​താ​ഹാ​ര​മാ​യ​തി​നാ​ൽ

ന​വ​യൗ​വ​നം നി​ല​നി​ർ​ത്താ​നു​മാ​വും.

ചെ​ല്ലും ചെ​ല​വും

ത​രു​ന്ന​വ​രോ​ട് ന​ന്ദി കാ​ണി​ക്കാ​ൻ

ചി​ല നൃ​ത്ത​ച്ചു​വ​ടു​ക​ൾ,

വേ​ണ്ടി​വ​രു​മെ​ന്നു മാ​ത്രം.

അ​ക​ത്തും പു​റ​ത്തും

ക​ട​ലി​ല്ലാ​ത്ത​തി​ന്റെ,

സു​ര​ക്ഷി​ത​ത്വ​ത്തി​ൽ,

ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യം

ഉ​റ​പ്പു​വ​രു​ത്താ​നു​മാ​വും.

പ​ര​മാ​ന​ന്ദ​പ​ര​മ​ഹം​സ​നി​ർ​വാ​ണ നി​ർ​വൃ​തി​യി​ൽ,

ഇ​ഹ​പ​ര​ങ്ങ​ളു​ടെ ന​ട​ന ലീ​ല​ക​ൾ

വ​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രി​ക്കാം...

ഇ​തി​ല​പ്പു​റ​മേ​ത്

ഭൂ​സ്വ(​സ)​ർ​ഗ​രാ​ജ്യം.

News Summary - madhyamam weekly malayalam poem