Begin typing your search above and press return to search.
proflie-avatar
Login

ഹിന്ദി

ഹിന്ദി
cancel

നി​​ര​​ത്തി​​വെ​​ച്ച നി​​ല​​വി​​ള​​ക്കു​​ക​​ളി​​ലൊ​​ക്കെ​​യും മ​​ര​​ണം തി​​രി​​യി​​ടു​​ന്നു പു​​ല​​ർ​​ച്ചെ പൂ​​ജാ​​മു​​റി​​യി​​ൽ മു​​രു​​ക​​ന്റെ പ​​ട​​ത്തി​​ൽ ഒ​​രു പ​​ഴു​​താ​​ര ല​​ളി​​താ​സ​​ഹ​​സ്ര​​നാ​​മം വാ​​യി​​ച്ചു​തീ​​ർ​​ക്കെ അ​​യ​​ൽ​​വീ​​ട്ടി​​ലൊ​​രു നി​​ല​​വി​​ളി എ​​ല്ലാ വാ​​തി​​ലും അ​​ട​​ച്ച് കു​​റ്റി​​യി​​ട്ടെ​​ന്ന് ഉ​​റ​​പ്പ് വ​​രു​​ത്തി അ​​യാ​​ൾ മ​​ക്ക​​ൾ​​ക്ക് തീ ​​കൊ​​ളു​​ത്തി പി​​റ​​ന്നു​​വീ​​ണ കു​​ഞ്ഞി​​ന്റെ കാ​​ൽ​​വി​​ര​​ലു​​ക​​ളി​​ൽ കു​​ഴി​​ച്ചി​​ടു​​മ്പോ​​ഴും ഒ​​രു ത​​രി​​പ്പ്‌ മ​​ണ്ണി​​ൽ...

Your Subscription Supports Independent Journalism

View Plans

നി​​ര​​ത്തി​​വെ​​ച്ച നി​​ല​​വി​​ള​​ക്കു​​ക​​ളി​​ലൊ​​ക്കെ​​യും

മ​​ര​​ണം തി​​രി​​യി​​ടു​​ന്നു

പു​​ല​​ർ​​ച്ചെ

പൂ​​ജാ​​മു​​റി​​യി​​ൽ

മു​​രു​​ക​​ന്റെ പ​​ട​​ത്തി​​ൽ

ഒ​​രു പ​​ഴു​​താ​​ര

ല​​ളി​​താ​സ​​ഹ​​സ്ര​​നാ​​മം

വാ​​യി​​ച്ചു​തീ​​ർ​​ക്കെ

അ​​യ​​ൽ​​വീ​​ട്ടി​​ലൊ​​രു നി​​ല​​വി​​ളി

എ​​ല്ലാ വാ​​തി​​ലും അ​​ട​​ച്ച് കു​​റ്റി​​യി​​ട്ടെ​​ന്ന്

ഉ​​റ​​പ്പ് വ​​രു​​ത്തി

അ​​യാ​​ൾ മ​​ക്ക​​ൾ​​ക്ക് തീ ​​കൊ​​ളു​​ത്തി

പി​​റ​​ന്നു​​വീ​​ണ കു​​ഞ്ഞി​​ന്റെ

കാ​​ൽ​​വി​​ര​​ലു​​ക​​ളി​​ൽ

കു​​ഴി​​ച്ചി​​ടു​​മ്പോ​​ഴും

ഒ​​രു ത​​രി​​പ്പ്‌

മ​​ണ്ണി​​ൽ ന​​ട​​ക്കാ​​ൻ കൊ​​തി​​ച്ചൊ​​രു

മി​​ടി​​പ്പ്

വി​​രു​​ന്നു മേ​​ശ​​യി​​ൽ വി​​ള​​മ്പി​​യ

വാ​​ഴ​​യി​​ല​​യി​​ൽ

പൊ​​ള്ളി​​ച്ച ക​​രി​​മീ​​ന്

കാ​​യ​​ലി​​ൽ ചാ​​ടി ച​​ത്ത

പെ​​ൺ​​കു​​ട്ടി​​യു​​ടെ രു​​ചി

നി​​ല​​ത്തി​​റ​​ക്കി കി​​ട​​ത്തി​​യ​​പ്പോ​​ൾ

ക​​ർ​​ഷ​​ക​​ന്റെ ജ​​ഡ​​ത്തി​​ന്

വെ​​ളു​​ത്തു​​ള്ളി​​യു​​ടെ മ​​ണം

എ​​ല്ലാ​​വ​​രും

ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ന്ന കാ​​ല​​ത്ത്

ഞാ​​നേ​​ത് ഭാ​​ഷ​​യി​​ൽ

ക​​വി​​ത​​യെ​​ഴു​​ത​​ണം?

ഹി​​ന്ദി

വ​​ഴ​​ങ്ങു​​മോ?

News Summary - madhyamam weekly malayalam poem