Begin typing your search above and press return to search.
proflie-avatar
Login

വക്കീൽ

വക്കീൽ
cancel

വ​ലി​യ ആ​ഴ​ങ്ങ​ളി​ലേ​ക്ക് കാ​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്നി​ട്ടു​ണ്ടോ? അ​ടി കാ​ണാ​ത്ത​ത്ര​യും ആ​ഴ​മേ​റി​യ കി​ണ​റ്റി​ലേ​ക്ക് കാ​ല്‍തൂ​ക്കി​യി​ട്ട് ആ​ള്‍മ​റ​യി​ല്‍? ആ​കാ​ശ​ത്തി​ലേ​ക്ക് കൂ​ര്‍ത്തു​യ​ര്‍ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പാ​ര​പ്പ​റ്റി​ല്‍ താ​ഴേ​ക്ക് കാ​ല്‍തൂ​ക്കി​യി​ട്ട്? കാ​ല​ടി​യി​ല്‍ ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ളു​ടെ അ​ധി​ക​ഭാ​രം ക​ന​ത്ത് ഇ​രു​ന്നി​ട്ടു​ണ്ടോ ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ അ​ത്ര​യും നി​സ്സ​ഹാ​യം? അ​ത്ര​യും ഏ​കാ​ന്തം? മ​ര​ണം സു​ര​ക്ഷി​ത​മാ​ക്കി​ത്തീ​ര്‍ക്കും അ​ത്ര​യും...

Your Subscription Supports Independent Journalism

View Plans

വ​ലി​യ ആ​ഴ​ങ്ങ​ളി​ലേ​ക്ക്

കാ​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്നി​ട്ടു​ണ്ടോ?

അ​ടി കാ​ണാ​ത്ത​ത്ര​യും

ആ​ഴ​മേ​റി​യ കി​ണ​റ്റി​ലേ​ക്ക്

കാ​ല്‍തൂ​ക്കി​യി​ട്ട് ആ​ള്‍മ​റ​യി​ല്‍?

ആ​കാ​ശ​ത്തി​ലേ​ക്ക് കൂ​ര്‍ത്തു​യ​ര്‍ന്ന

കെ​ട്ടി​ട​ങ്ങ​ളു​ടെ പാ​ര​പ്പ​റ്റി​ല്‍

താ​ഴേ​ക്ക് കാ​ല്‍തൂ​ക്കി​യി​ട്ട്?

കാ​ല​ടി​യി​ല്‍

ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ളു​ടെ

അ​ധി​ക​ഭാ​രം ക​ന​ത്ത്

ഇ​രു​ന്നി​ട്ടു​ണ്ടോ

ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ

അ​ത്ര​യും നി​സ്സ​ഹാ​യം?

അ​ത്ര​യും ഏ​കാ​ന്തം?

മ​ര​ണം സു​ര​ക്ഷി​ത​മാ​ക്കി​ത്തീ​ര്‍ക്കും

അ​ത്ര​യും പൊ​ള്ള​യാ​യ ഇ​രു​ട്ടി​ല്‍?

ആ​രാ​ണി​രു​ന്നി​ട്ടി​ല്ലാ​ത്ത​ത്

ഒ​രി​ക്ക​ലെ​ങ്കി​ലും

അ​ത്ര​യും ശൂ​ന്യ​മാ​യി,

അ​ത്ര​യും തീ​ക്ഷ്ണ​മാ​യ ആ​ന്ത​ലോ​ടെ,

അ​ത്ര​യും അ​ഭി​വാ​ഞ്ഛ​യോ​ടെ,

അ​ത്ര​യും ജൈ​വോ​ല്‍ക്ക​ര്‍ഷ​ത​യോ​ടെ,

അ​ത്ര​യും സം​ഭീ​തി​യോ​ടെ,

അ​ത്ര​യും ല​ളി​ത​മാ​യി,

അ​ത്ര​യും ക​രു​ത​ലോ​ടെ

ആ​രാ​രി​രു​ന്നി​ട്ടു​ണ്ടാ​വി​ല്ല?

ആ​ഴ​ത്തി​ലാ​ഴ​ത്തി​ലേ​ക്ക്

ചി​റ​കു വി​രു​ത്തി​യെ​ന്ന​പോ​ലെ

തു​ഴ​യു​ക​യെ​ങ്കി​ലും തു​ഴ​യാ​തെ

പി​ട​യു​ക​യെ​ങ്കി​ലും പി​ട​യാ​തെ

കു​ത​റു​ക​യെ​ങ്കി​ലും കു​ത​റാ​തെ

ഇ​രു​ട്ടി​ലെ​ങ്കി​ലും ഇ​രു​ളാ​തെ

വെ​ളി​ച്ച​ത്തി​ലെ​ങ്കി​ലും തെ​ളി​യാ​തെ

വീ​ഴ്ച​യെ​ങ്കി​ലും വീ​ഴാ​തെ

ഒ​റ്റ​ക്ക്

ഇ​രു​ന്നി​ട്ടു​ണ്ടോ ഇ​രി​ക്കാ​നാ​വാ​തെ?

ഓ​ര്‍ത്തു നോ​ക്കൂ,

എ​ന്തൊ​രി​രി​പ്പാ​ണ്

ഈ ​ജീ​വി​ത​മെ​ന്ന​ത്.

News Summary - madhyamam weekly malayalam poem