Begin typing your search above and press return to search.
proflie-avatar
Login

ദിവസങ്ങളെ പ്രണയിക്കുന്ന ഇളങ്കാറ്റ്

ദിവസങ്ങളെ പ്രണയിക്കുന്ന ഇളങ്കാറ്റ്
cancel

ഇ​ള​ങ്കാ​റ്റ് മു​റി​യി​ലാ​കെ ലോ​ല​മാ​യൊ​ഴു​കു​ന്നുപ്ര​ണ​യാ​തു​ര​നാ​യ കാ​മു​ക​നെ പോ​ലെ അ​ദൃ​ശ്യ​മാ​യ അ​തി​ന്റെ വി​ര​ലു​ക​ൾ​കൊ​ണ്ട് ചു​മ​രി​ലെ ക​ല​ണ്ട​റി​ന്റെ അ​ടി​പ്പാ​വാ​ട പൊ​ക്കു​ന്നു. ഈ ​ലോ​ക​ത്തി​ന്റെ ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം അ​തീ​വ​മാ​യി മൂ​ടി​പ്പു​ത​ച്ചു​വെ​ച്ചി​രി​ക്കു​ന്നു ചു​മ​രി​ൽ തൂ​ക്കി​യി​ട്ട പാ​റി​ക്ക​ളി​ക്കു​ന്ന ക​ട​ലാ​സി​നു​ള്ളി​ലെ അ​ക്ക​ങ്ങ​ളി​ൽ. മ​ഴ​യോ വെ​യി​ലോ മ​ഞ്ഞോ ഭേ​ദ​മി​ല്ലാ​തെ കൈ​ലാ​സ​ത്തി​ന്റെ ഏ​കാ​ന്ത​ത​യി​ൽ മൗ​നി​യാ​യി​രി​ക്കു​ന്ന സൂ​ഫി​വ​ര്യ​നെ ദ്യോ​തി​പ്പി​ക്കു​ന്നു ക​ല​ണ്ട​റി​നെ ബ​ന്ധി​പ്പി​ച്ച ചു​മ​രി​ലെ...

Your Subscription Supports Independent Journalism

View Plans

ഇ​ള​ങ്കാ​റ്റ് മു​റി​യി​ലാ​കെ ലോ​ല​മാ​യൊ​ഴു​കു​ന്നു

പ്ര​ണ​യാ​തു​ര​നാ​യ

കാ​മു​ക​നെ പോ​ലെ

അ​ദൃ​ശ്യ​മാ​യ അ​തി​ന്റെ വി​ര​ലു​ക​ൾ​കൊ​ണ്ട്

ചു​മ​രി​ലെ ക​ല​ണ്ട​റി​ന്റെ

അ​ടി​പ്പാ​വാ​ട പൊ​ക്കു​ന്നു.

ഈ ​ലോ​ക​ത്തി​ന്റെ ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം

അ​തീ​വ​മാ​യി മൂ​ടി​പ്പു​ത​ച്ചു​വെ​ച്ചി​രി​ക്കു​ന്നു

ചു​മ​രി​ൽ തൂ​ക്കി​യി​ട്ട

പാ​റി​ക്ക​ളി​ക്കു​ന്ന

ക​ട​ലാ​സി​നു​ള്ളി​ലെ

അ​ക്ക​ങ്ങ​ളി​ൽ.

മ​ഴ​യോ വെ​യി​ലോ മ​ഞ്ഞോ ഭേ​ദ​മി​ല്ലാ​തെ

കൈ​ലാ​സ​ത്തി​ന്റെ ഏ​കാ​ന്ത​ത​യി​ൽ

മൗ​നി​യാ​യി​രി​ക്കു​ന്ന

സൂ​ഫി​വ​ര്യ​നെ ദ്യോ​തി​പ്പി​ക്കു​ന്നു

ക​ല​ണ്ട​റി​നെ ബ​ന്ധി​പ്പി​ച്ച

ചു​മ​രി​ലെ ആ​ണി.

ആ​രും സ്പ​ർ​ശി​ക്കാ​ത്ത

ക​ന്യ​കാ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​ളെ പോ​ലെ

ഒാ​രോ പേ​ജും അ​തി​ല​ട​ങ്ങി​യ ദി​വ​സ​ത്തി​ന്റെ

യൗ​വ​ന​വും വ​ഹി​ച്ചു​കൊ​ണ്ട് അ​ടു​ത്ത​പേ​ജ്

കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തു​വ​രെ

കാ​ത്തി​രി​ക്കു​ന്നു.

ഒാ​രോ അ​ക്ക​വും അ​ടു​ത്ത ദി​വ​സ​ത്തി​ന്റെ

നാ​വാ​വാ​ൻ വേ​ണ്ടി

കാ​തോ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ഓ​രോ നി​മി​ഷ​വും

അ​ടു​ത്ത നി​മി​ഷ​ത്തി​ന്റെ പി​റ​വി​യെ

കേ​ൾ​ക്കാ​നൊ​രു​ങ്ങു​ന്നു.

ഘ​ടി​കാ​ര​ത്തി​ലെ വ​ലി​യ

സൂ​ചി ചെ​റി​യ സൂ​ചി​മു​ന​ക​ളു​ടെ അ​ന​ക്ക​ത്തെ

ചെ​വി​യോ​ർ​ക്കു​ന്നു.

ചെ​റി​യ സൂ​ചി അ​ബോ​ധ​ത്തി​ന്റെ ഒ​ഴു​ക്കി​നെ...

ഒ​രു​ദി​വ​സം അ​ക്ക​ങ്ങ​ൾ സം​സാ​രി​ച്ചു​തു​ട​ങ്ങും

ചു​ണ്ടി​ൽ വെ​ളി​ച്ചം പ​ര​ന്നൊ​ഴു​കു​ന്ന

അ​തി​ന്റെ ഭാ​ഷ​യി​ൽ

അ​തി​ൽ മു​ങ്ങി​ക്കു​ളി​ക്കു​മി​യ്യാ​മ്പാ​റ്റ​ക​ൾ.

News Summary - madhyamam weekly malayalam poem