Begin typing your search above and press return to search.
proflie-avatar
Login

ചെറുത്തുനിൽപുകൾ

ചെറുത്തുനിൽപുകൾ
cancel

ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്പോ​ള്‍ ഞാ​നേ​തോ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പാ​തി​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു വി​ശ​പ്പി​ന്‍റെ സൈ​റ​ണ്‍ കാ​തി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ള്‍ ഞാ​നെ​ഴു​ന്നേ​റ്റെ​ങ്കി​ലും വേ​ച്ചു​പോ​യ മ​ന​സ്സും കാ​ലു​ക​ളും എ​ന്‍റെ​യോ​ട്ട​ത്തെ ത​ട​ഞ്ഞു ചെ​റു​ത്തു​നി​ൽ​പി​ന്‍റെ പാ​ത​യോ​ര​ത്ത് ത​ള​ര്‍ന്നു​വീ​ഴു​മ്പോ​ഴും പു​റ​ത്തെ​യി​രു​ട്ട് എ​ന്നെ ഗൗ​നി​ക്കാ​തെ ക്രൂ​ര​മാ​യി​ക്കൊ​ണ്ടി​രു​ന്നു സ്നേ​ഹ​ത്തി​ന്‍റെ ര​ണ്ടു കു​ഞ്ഞ​രു​വി​ക​ള്‍ എ​ന്‍റെ...

Your Subscription Supports Independent Journalism

View Plans

ക​ലാ​പം

പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്പോ​ള്‍

ഞാ​നേ​തോ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി

പാ​തി​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു

വി​ശ​പ്പി​ന്‍റെ സൈ​റ​ണ്‍

കാ​തി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ള്‍

ഞാ​നെ​ഴു​ന്നേ​റ്റെ​ങ്കി​ലും

വേ​ച്ചു​പോ​യ

മ​ന​സ്സും കാ​ലു​ക​ളും

എ​ന്‍റെ​യോ​ട്ട​ത്തെ ത​ട​ഞ്ഞു

ചെ​റു​ത്തു​നി​ൽ​പി​ന്‍റെ

പാ​ത​യോ​ര​ത്ത്

ത​ള​ര്‍ന്നു​വീ​ഴു​മ്പോ​ഴും

പു​റ​ത്തെ​യി​രു​ട്ട്

എ​ന്നെ ഗൗ​നി​ക്കാ​തെ

ക്രൂ​ര​മാ​യി​ക്കൊ​ണ്ടി​രു​ന്നു

സ്നേ​ഹ​ത്തി​ന്‍റെ

ര​ണ്ടു കു​ഞ്ഞ​രു​വി​ക​ള്‍

എ​ന്‍റെ ചു​ണ്ടു​ക​ളെ

ന​ന​ച്ചൊ​ഴു​കി

അ​പ​മാ​ന​ത്തി​ന്‍റെ​യും

നി​ന്ദ​യു​ടെ​യും

ക​രി​ങ്ക​ല്‍ചീ​ളു​ക​ള്‍

മു​ഷി​ഞ്ഞ പു​ഞ്ചി​രി​യു​ടെ മ​റ​പ​റ്റി

എ​ന്നെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്

കാ​ണാ​ത്ത​മ​ട്ടി​ല്‍

ഞാ​ന​ട​ച്ചു​വെ​ച്ചു

അ​ന​സ്ത്യേ​ഷ്യ​യെ

മ​റി​ക​ട​ന്ന​തും,

പി​റ​വി​യു​ടെ പു​ഴ​യി​ല്‍ മാ​ത്രം

ഉ​ദ​രം മു​റി​ഞ്ഞു​തോ​റ്റ​തും

ഓ​ർ​മ​ക​ളാ​യി

എ​ന്നാ​ലി​ന്ന്

ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​മ്പോ​ള്‍

ഒ​ന്നോ​ടി​മാ​റാ​നാ​വാ​ത്ത

വി​ധ​മെ​ന്‍റെ കാ​ലു​ക​ള്‍

കു​രു​ക്കി​ലാ​യി​രി​ക്കു​ന്നു

കൊ​ടും വ​റു​തി​യു​ടെ

നാ​ളു​ക​ളി​ലേ​ക്കാ​രോ

സ്നേ​ഹ​ത്തി​ന്‍റെ അ​ന്ന​മു​രു​ട്ടി​യെ​റി​യു​മ്പോ​ള്‍

ക​ലാ​പ​ത്തി​ന്‍റെ കൊ​ടി​ക്കൂ​റ

പാ​തി​യി​ലേ​റെ​യും

അ​രൂ​പി​യാ​യൊ​രാ​ത്മാ​വ്

താ​ഴ്ത്തി​കെ​ട്ടി​യി​രി​ക്കു​ന്നു

അ​രൂ​പി​ക​ളു​ടെ ക​ണ്ണു​ക​ളി​ല്‍

ക്രോ​ധം പ​ടി​യി​റ​ങ്ങു​ന്ന,

കൊ​മ്പു​ക​ള്‍ ഞെ​രി​ഞ്ഞ​മ​രു​ന്ന,

മി​ന്ന​ല്‍കൊ​ട്ടു​ക​ള്‍

താ​ളം മു​റു​ക്കു​മ്പോ​ള്‍

മു​റ്റ​ത്തി​ന്‍റെ നാ​ല​തി​രു​ക​ളി​ല്‍

ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്ന

ത​ണു​പ്പി​ലേ​ക്കെ​ന്‍റെ ക​ണ്ണു​ക​ള്‍

മെ​ല്ലെ​യൊ​ന്നു തു​റ​ന്നോ​ട്ടെ.

News Summary - madhyamam weekly malayalam poem