Begin typing your search above and press return to search.
proflie-avatar
Login

കല്യാണിക്കാട്

കല്യാണിക്കാട്
cancel

അ​ച്ഛ​ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യിത​ഞ്ചാ​വൂ​രേ​ക്ക് പ്ര​മോ​ഷ​ൻ കി​ട്ടി​യ​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ക​രി​മ്പി​ൻ​കാ​ടി​ന​ടു​ത്തെ വാ​ട​ക​വീ​ട്ടി​ൽ പൊ​റു​തി തു​ട​ങ്ങി​യ​ത് നീ​ല ചാ​യം തേ​ച്ച, തൊ​ട്ടു​തൊ​ട്ടു​ള്ള മൂ​ന്ന് വീ​ടു​ക​ൾ എ​ന്റേ​തും ആ​ഷി​യു​ടേ​തും ക​ല്യാ​ണി​യു​ടേ​തും ആ​യി​രു​ന്നു. ചു​റ്റു​വ​ട്ട​ത്തൊ​ന്നും വേ​റെ വീ​ടു​ക​ളി​ല്ല, മ​നു​ഷ്യ​രും ഞ​ങ്ങ​ൾ മൂ​ന്ന് പേ​രും പെ​ട്ടെ​ന്നാ​ണ് ക​മ്പ​നി​യാ​യ​ത് ക​ല്യാ​ണി​യെ പു​ലി​പി​ടി​ക്കുംവ​രെ എ​പ്പോ​ഴും ഒ​ന്നി​ച്ചാ​യി​രു​ന്നു വേ​ലി ക​ട​ന്ന് കാ​ട് ക​യ​റി ക​രി​മ്പ് ക​ട്ടു​തി​ന്ന​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ...

Your Subscription Supports Independent Journalism

View Plans

അ​ച്ഛ​ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി

ത​ഞ്ചാ​വൂ​രേ​ക്ക്

പ്ര​മോ​ഷ​ൻ കി​ട്ടി​യ​പ്പോ​ഴാ​ണ്

ഞ​ങ്ങ​ൾ ക​രി​മ്പി​ൻ​കാ​ടി​ന​ടു​ത്തെ

വാ​ട​ക​വീ​ട്ടി​ൽ പൊ​റു​തി തു​ട​ങ്ങി​യ​ത്

നീ​ല ചാ​യം തേ​ച്ച,

തൊ​ട്ടു​തൊ​ട്ടു​ള്ള മൂ​ന്ന് വീ​ടു​ക​ൾ

എ​ന്റേ​തും ആ​ഷി​യു​ടേ​തും

ക​ല്യാ​ണി​യു​ടേ​തും ആ​യി​രു​ന്നു.

ചു​റ്റു​വ​ട്ട​ത്തൊ​ന്നും വേ​റെ വീ​ടു​ക​ളി​ല്ല,

മ​നു​ഷ്യ​രും

ഞ​ങ്ങ​ൾ മൂ​ന്ന് പേ​രും

പെ​ട്ടെ​ന്നാ​ണ് ക​മ്പ​നി​യാ​യ​ത്

ക​ല്യാ​ണി​യെ പു​ലി​പി​ടി​ക്കുംവ​രെ

എ​പ്പോ​ഴും ഒ​ന്നി​ച്ചാ​യി​രു​ന്നു

വേ​ലി ക​ട​ന്ന്

കാ​ട് ക​യ​റി

ക​രി​മ്പ് ക​ട്ടു​തി​ന്ന​ലാ​യി​രു​ന്നു

ഞ​ങ്ങ​ളു​ടെ സ്ഥി​രം ഏ​ർ​പ്പാ​ട്

ഒ​രു​ദി​വ​സം ഉ​ച്ച​ക്ക്

പ​തി​വു​പോ​ലെ പോ​യ​താ​ണ്

ക​രി​മ്പി​ല​ക​ൾ ഇ​ള​ക്കി

ഒ​രു മൃ​ഗം വ​ന്നു

പു​ലി​യെ​ന്ന് പ​റ​ഞ്ഞ് ആ​ഷി ഓ​ടി,

പി​ന്നാ​ലെ ഞാ​നും

ക​ല്യാ​ണി​യു​ടെ ഒ​ര​ല​ർ​ച്ച,

പി​ട​ച്ചി​ൽ

ക​രി​മ്പി​ല​ക​ളു​ടെ ഇ​ള​ക്കം

വൈ​കു​ന്നേ​ര​മാ​ണ്

ബോ​ഡി കി​ട്ടി​യ​ത്

ചോ​ര​യി​ൽ കു​തി​ർ​ന്ന്,

ഉ​ടു​പ്പു​ക​ളി​ല്ലാ​തെ

അ​തി​നു​ശേ​ഷം അ​വി​ടം

പു​ലി​ക്കാ​ടെ​ന്ന് അ​റി​യ​പ്പെ​ട്ടു

വ​ർ​ഷാ​വ​ർ​ഷം

പു​ലി​പൂ​ജ ന​ട​ത്താ​ൻ തു​ട​ങ്ങി

ആ​ഷി​യും ഞാ​നും മാ​ത്രം

അ​തി​നെ ക​ല്യാ​ണി​ക്കാ​ടെ​ന്ന്

വി​ളി​ച്ചു​പോ​രു​ന്നു...

News Summary - madhyamam weekly malayalam poem