Begin typing your search above and press return to search.
proflie-avatar
Login

ഹൈബർനേഷൻ

ഹൈബർനേഷൻ
cancel

എ​ല്ലാ​വ​രും മ​റ​ന്ന ജ​ലാ​ശ​യം നോ​ക്കി​ലു​റ​ഞ്ഞ​വ​രി​ൽ അ​നാ​യാ​സം രോ​മ​ക്കു​പ്പാ​യം വി​റ്റു​പോ​വു​ന്നേ​യി​ല്ല ക​ച്ച​വ​ട​ക്കാ​ർ എ​ല്ലാം വി​റ്റ​ഴി​ഞ്ഞ ക​ഴി​ഞ്ഞ സീ​സ​ണി​ലേ​ക്ക് നി​വ​ർ​ത്തി മ​ട​ക്കു​ന്ന വി​ഷാ​ദം ഇ​ക്കാ​ണു​ന്ന രോ​മ​ക്കു​പ്പാ​യ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ആ​രു വാ​ങ്ങി​ക്കും? ഉ​റ​ക്കം ഇ​ത്ര​യും ദൂ​രം മൂ​ട​ൽ​മ​ഞ്ഞി​ൽ പെ​ട്രോ​ൾ ക​ത്തി​ച്ചു വ​ന്നി​ട്ടും തു​ണി​യ​തി​നു വേ​ണ്ട ആ​ലോ​ചി​ക്കു​മ്പോ​ൾ ത​ല​യു​ടെ ഹെ​ൽ​മ​റ്റു ത​ന്നെ അ​ഴി​ക്കാ​നാ​വാ​ത്ത ക​ടം ഇ​രു​ളു​ന്ന ര​ക്ത​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം പ​തി​യെ പ​തി​യെ ചൂ​ടാ​റു​ന്നു വെ​ളി​ച്ചം മ​ങ്ങി മ​ങ്ങി...

Your Subscription Supports Independent Journalism

View Plans

എ​ല്ലാ​വ​രും മ​റ​ന്ന ജ​ലാ​ശ​യം

നോ​ക്കി​ലു​റ​ഞ്ഞ​വ​രി​ൽ

അ​നാ​യാ​സം രോ​മ​ക്കു​പ്പാ​യം

വി​റ്റു​പോ​വു​ന്നേ​യി​ല്ല

ക​ച്ച​വ​ട​ക്കാ​ർ എ​ല്ലാം വി​റ്റ​ഴി​ഞ്ഞ

ക​ഴി​ഞ്ഞ സീ​സ​ണി​ലേ​ക്ക്

നി​വ​ർ​ത്തി മ​ട​ക്കു​ന്ന വി​ഷാ​ദം

ഇ​ക്കാ​ണു​ന്ന രോ​മ​ക്കു​പ്പാ​യ​ങ്ങ​ളു​ടെ

നീ​ണ്ട​നി​ര ആ​രു വാ​ങ്ങി​ക്കും?

ഉ​റ​ക്കം ഇ​ത്ര​യും ദൂ​രം മൂ​ട​ൽ​മ​ഞ്ഞി​ൽ

പെ​ട്രോ​ൾ ക​ത്തി​ച്ചു വ​ന്നി​ട്ടും

തു​ണി​യ​തി​നു വേ​ണ്ട

ആ​ലോ​ചി​ക്കു​മ്പോ​ൾ

ത​ല​യു​ടെ ഹെ​ൽ​മ​റ്റു ത​ന്നെ

അ​ഴി​ക്കാ​നാ​വാ​ത്ത ക​ടം

ഇ​രു​ളു​ന്ന ര​ക്ത​ത്തി​ൽ

ഇ​രു​ച​ക്ര​വാ​ഹ​നം പ​തി​യെ

പ​തി​യെ ചൂ​ടാ​റു​ന്നു

വെ​ളി​ച്ചം മ​ങ്ങി മ​ങ്ങി കെ​ടു​ന്നു

ചെ​റി​യ പ്ര​വ​ൃത്തി​ദി​വ​സ​ങ്ങ​ൾ,

അ​തി​ല​ധി​ക​വും അ​വ​ധി,

സാ​വ​ധാ​നം അ​നേ​ക​രി​ൽ

ക​ത്ത​ൽ ഏ​റ​ക്കു​റെ സൂ​ര്യ​ൻ

ധ്രു​വ​ങ്ങ​ളി​ൽ​നി​ന്നും അ​ക​ന്നു

കു​റെ​നാ​ൾ പ​ല ജീ​വി​ക​ൾ

ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ൽ

നി​രോ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കൂ​ട്ടം

ര​ഹ​സ്യ​മാ​യി പ​ദ്ധ​തി​യി​ട്ട

അ​ഞ്ഞൂ​റു പ​തി​പ്പു​ക​ൾ

വി​ത​ര​ണ​ക്കാ​രി​ല്ലാ​തെ

അ​ച്ച​ടി നി​ല​ച്ച പ​ത്ര​ങ്ങ​ൾ

ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ

പ​ണി​ത ത​ട​ങ്ക​ൽപാ​ള​യ​ങ്ങ​ൾ

പൂ​ക്കാ​ല​മെ​ത്തു​മ്പോ​ൾ തൂ​ക്കി​ലി​ടാ​ൻ

പ​റ​ഞ്ഞു​വെ​ച്ച​വ​രു​ടെ ഒ​ളി​വു​ജീ​വി​തം

മു​ഴു​വ​ൻ​സ​മ​യ പ്ര​ണ​യ​പ്ര​വ​ർ​ത്ത​ക​രെ

വ​രും​മാ​സ​തേ​നീ​ലേ​ക്ക്

അ​ട​ച്ചു സീ​ൽ ചെ​യ്ത

മ​രി​ക്കാ​ത്ത​വ​രു​ടെ വൈ​റ​സ്

ഉ​റ​ക്കം.

News Summary - madhyamam weekly malayalam poem