Begin typing your search above and press return to search.
proflie-avatar
Login

വനകന്നി

വനകന്നി
cancel

പ​ച്ച​ച്ച് പ​ച്ച​ച്ച് നീ​ലി​ച്ച്ക​രിം​പ​ച്ച പെ​ണ്ണൊ​രു​ത്തി 'വ​ന ക​ന്നി'... ഓ​രോ കാ​ടും അ​വ​ൾ. കാ​ലു ക​വ​ച്ച് മു​ല​ക​ളെ​ഴു​ന്ന് കൈ​ക​ൾ പി​ന്നി​ലാ​ഞ്ഞ് മ​ഴ​യേ​റ്റ് വെ​യി​ൽ ചൂ​ടി ആ​കാ​ശ​ച്ചേ​രു​വ​ക​ൾ രു​ചി​ക്കൂ​ട്ടു മാ​റു​ന്ന ഋ​തു ക​ന്യ​ക​മാ​രി​ൽ ക​ണ്ണ​ട​യ്ക്കാ​തെ​യ​വ​ൾ 'വ​ന ക​ന്നി' അ​വ​ളു​ടെ മു​ടി​ക്കാ​യ വി​ത്ത് പൊ​ട്ടി തി​ടംെ​വ​ച്ച് വ​ന്മ​ര​ങ്ങ​ൾ, പു​ല്ലു​ക​ൾ, മു​ള​ങ്കൂ​ട്ട​ങ്ങ​ൾ, ക​ൺ​പീ​ലി​ക​ൾ, ഇ​ട​തൂ​ർ​ന്ന കാ​ട്ടു​വ​ള്ളി​ക​ൾ. ആ​ദി​വേ​രു​ക​ൾ ഉ​റ​വ​തേ​ടി​യ വ​ഴി​യി​ൽ അ​വ​ളു​ടെ ന​ഖ​പ്പാ​ടു​ക​ൾ. കു​ന്നി​ൻ നെ​റു​കി​ൽ മു​ല​ക്ക​ണ്ണു...

Your Subscription Supports Independent Journalism

View Plans

പ​ച്ച​ച്ച് പ​ച്ച​ച്ച് നീ​ലി​ച്ച്

ക​രിം​പ​ച്ച പെ​ണ്ണൊ​രു​ത്തി

'വ​ന ക​ന്നി'...

ഓ​രോ കാ​ടും അ​വ​ൾ.

കാ​ലു ക​വ​ച്ച്

മു​ല​ക​ളെ​ഴു​ന്ന്

കൈ​ക​ൾ പി​ന്നി​ലാ​ഞ്ഞ്

മ​ഴ​യേ​റ്റ് വെ​യി​ൽ ചൂ​ടി

ആ​കാ​ശ​ച്ചേ​രു​വ​ക​ൾ

രു​ചി​ക്കൂ​ട്ടു മാ​റു​ന്ന

ഋ​തു ക​ന്യ​ക​മാ​രി​ൽ

ക​ണ്ണ​ട​യ്ക്കാ​തെ​യ​വ​ൾ

'വ​ന ക​ന്നി'

അ​വ​ളു​ടെ മു​ടി​ക്കാ​യ

വി​ത്ത് പൊ​ട്ടി

തി​ടംെ​വ​ച്ച് വ​ന്മ​ര​ങ്ങ​ൾ,

പു​ല്ലു​ക​ൾ, മു​ള​ങ്കൂ​ട്ട​ങ്ങ​ൾ,

ക​ൺ​പീ​ലി​ക​ൾ,

ഇ​ട​തൂ​ർ​ന്ന കാ​ട്ടു​വ​ള്ളി​ക​ൾ.

ആ​ദി​വേ​രു​ക​ൾ

ഉ​റ​വ​തേ​ടി​യ വ​ഴി​യി​ൽ

അ​വ​ളു​ടെ ന​ഖ​പ്പാ​ടു​ക​ൾ.

കു​ന്നി​ൻ നെ​റു​കി​ൽ

മു​ല​ക്ക​ണ്ണു കാ​യ്ച്ച്

തൊ​ട​രി​യും ഞാ​റ​യും

ചു​ര​ക്കാ​ത്ത വേ​ദ​ന​യു​ടെ

മ​ധു​ര​മൂ​ട്ടു​ന്നു...

പൊ​ക്കി​ൾ​ക്കു​ഴി​യി​ൽ

അ​ട​യി​രി​ക്കു​ന്ന

പാ​മ്പി​ൻ വീ​ര്യം

നാ​ഭി​യി​ൽ

പ​ത്തി​വി​ട​ർ​ത്തു​മ്പോ​ൾ

ക​ടും വി​യ​ർ​പ്പു ഗ​ന്ധ​ത്തി​ൽ

കാ​ടു പൂ​ക്കും...

പാ​യ​ൽ ഇ​ക്കി​ളി കൂ​ട്ടും

ക​രിം​പാ​റ തു​ട​യി​ടു​ക്കി​ൽ

മ​ഴ വ​ദ​ന​സു​ര​ത​ത്താ​ൽ

മി​ന്ന​ൽ​നാ​വു പി​ള​ർ​ത്തും

ഉ​റ​വ​ക്കു​ത്തൊ​ഴു​ക്കി​ൻ

ഇ​ര​മ്പും മൂ​ർ​ച്ച​യി​ൽ

കാ​ലു​ക​ൾ കൊ​രു​ത്ത്

കെ​ട്ടി​യ ത​ടാ​കം.

മീ​ൻ കു​രു​ന്നു​ക​ൾ

ഒ​ളി​ച്ചു​ക​ളി​ക്കി​ടെ

ഉ​മ്മ​വെ​ക്കും പാ​ദ​ങ്ങ​ളി​ൽ

യോ​നീ പൂ​ജ​ക്കെ​ന്നും

മ​ത്സ​രി​ച്ചു പി​റ​ക്കു​ന്ന

പൂ​ക്ക​ൾ​ക്കി​ടെ നീ​ന്തി

ഏ​തോ ജ​ന്മ​പ്രേ​ര​ണ​യാ​ൽ

തു​ട​യി​ടു​ക്കി​ൽ

അ​ഭ​യം തേ​ടു​ന്ന

ത​വ​ള​പ്പൊ​ട്ടു​ക​ൾ..

വേ​രു​ക​ൾ ആ​ഴ്ന്ന്

നാ​ഭി​യി​ൽ പ​ട​ർ​ന്ന

ഇ​രു​ൾ​മ​ര​ത്തി​ൽ

ചേ​ക്കേ​റു​ന്നു രാ​പ്പ​ക്ഷി​ക​ൾ...

ഇ​വ​ൾ വ​ന​ക​ന്നി...

ഓ​രോ കാ​ടും അ​വ​ൾ

മ​ഴ​യും വെ​യി​ലും നി​ലാ​വും

പ്ര​ണ​യി​ക​ൾ

പൂ​ത്ത് ത​ളി​ർ​ത്തു കാ​യ്ച്ച്

ഇ​ട​ക്കാ​ളി​പ്പ​ട​ർ​ന്ന്

പു​തു​മേ​നി വാ​ർ​ക്കും

കാ​ട്ടു​മൂ​പ്പ​ത്തി...

News Summary - madhyamam weekly malayalam poem