Begin typing your search above and press return to search.
proflie-avatar
Login

കല്ലറക്കവലയിലെ രണ്ടുപേർ

കല്ലറക്കവലയിലെ രണ്ടുപേർ
cancel

മൂ​ന്ന് ന​ദി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന ക​ല്ല​റ ക​വ​ല മു​ന്നി​ലേ​ക്ക് പോ​യാ​ല്‍ പ്ര​കാ​ശ​ന്റെ വീ​ട്ടി​ലെ​ത്താം വ​ല​ത്തോ​ട്ട് പോ​യാ​ല്‍ ര​വീ​ടെ​യും പി​ന്നി​ലോ​ട്ട് പോ​യാ​ല്‍ (ഇ​ല്ല, ഞാ​ന്‍ പി​ന്നി​ലേ​ക്കി​ല്ല) അ​വി​ടെ​യാ​ണ് എ​ന്റെ വീ​ട് ക​വ​ല​യി​ലെ ക​ലു​ങ്കി​ല്‍ നാ​ല് ന​ര​ച്ച ക​ണ്ണു​ക​ള്‍ ക​ണ്ട​ത് മ​തി​യെ​ന്ന് പ​റ​ഞ്ഞ് വെ​ള്ള ക​യ​റി​യ നാ​ലെ​ണ്ണം ആ​രെ​യും കൂ​സാ​തെ അ​വ​ര്‍ സം​സാ​രി​ക്കു​ന്നു ഏ​റ്റു​മാ​നൂ​ര്‍ക്ക് പോ​കു​ന്ന ജാ​ക്വി​ലി​നും ചേ​ര്‍ത്ത​ല​യ്ക്ക് പോ​കു​ന്ന മ​ണ്ണ് വ​ണ്ടി​ക്കും വൈ​ക്ക​ത്തി​ന് പോ​കു​ന്ന ഒ​ര​ത്യാ​വ​ശ്യ​ത്തി​നും...

Your Subscription Supports Independent Journalism

View Plans

മൂ​ന്ന് ന​ദി​ക​ള്‍

എ​ത്തി​ച്ചേ​രു​ന്ന

ക​ല്ല​റ ക​വ​ല

മു​ന്നി​ലേ​ക്ക് പോ​യാ​ല്‍

പ്ര​കാ​ശ​ന്റെ വീ​ട്ടി​ലെ​ത്താം

വ​ല​ത്തോ​ട്ട് പോ​യാ​ല്‍ ര​വീ​ടെ​യും

പി​ന്നി​ലോ​ട്ട് പോ​യാ​ല്‍

(ഇ​ല്ല, ഞാ​ന്‍ പി​ന്നി​ലേ​ക്കി​ല്ല)

അ​വി​ടെ​യാ​ണ് എ​ന്റെ വീ​ട്

ക​വ​ല​യി​ലെ ക​ലു​ങ്കി​ല്‍

നാ​ല് ന​ര​ച്ച ക​ണ്ണു​ക​ള്‍

ക​ണ്ട​ത് മ​തി​യെ​ന്ന്

പ​റ​ഞ്ഞ് വെ​ള്ള ക​യ​റി​യ നാ​ലെ​ണ്ണം

ആ​രെ​യും കൂ​സാ​തെ

അ​വ​ര്‍ സം​സാ​രി​ക്കു​ന്നു

ഏ​റ്റു​മാ​നൂ​ര്‍ക്ക് പോ​കു​ന്ന ജാ​ക്വി​ലി​നും

ചേ​ര്‍ത്ത​ല​യ്ക്ക് പോ​കു​ന്ന

മ​ണ്ണ് വ​ണ്ടി​ക്കും

വൈ​ക്ക​ത്തി​ന് പോ​കു​ന്ന

ഒ​ര​ത്യാ​വ​ശ്യ​ത്തി​നും

ഇ​ട​യി​ലൂ​ടെ സാ​ഹ​സ​പ്പെ​ട്ട്

റോ​ഡി​നി​പ്പു​റ​മെ​ത്തി​യ പോ​ക്കാ​ച്ചി

ഒ​രു വി​ജ​യി​യെ പോ​ലെ

നാ​ല് ക​ണ്ണു​ക​ളി​ലേ​ക്കും ചി​രി​ച്ചു

ആ​ളി​ല്ലാ സീ​റ്റു​ക​ളി​ലേ​ക്ക്

കൊ​തി​യോ​ടെ നോ​ക്കു​ന്നു​ണ്ട്

ബ​സ് സ്റ്റോ​പ്പി​ലെ

ചി​ല ത​ള​ര്‍ന്ന ക​ണ്ണു​ക​ള്‍

നി​റ​ഞ്ഞ കൂ​ട​യും

ഒ​ഴി​ഞ്ഞ ഒ​റ്റാ​ലു​മാ​യി

ഒ​രു​വ​ന്‍ കാ​ലാ​ട്ടാ​ന്‍*

തെ​ക്കോ​ട്ട് വ​ച്ച് പി​ടി​ക്കു​ന്നു​ണ്ടാ​കും

ക​ലു​ങ്കി​ന് പി​ന്നി​ലെ തെ​ങ്ങ്

ഒ​രി​ല​യെ കൈ​വി​ട്ടു

തൊ​ട്ടി​ലി​ലെ​ന്നോ​ണം ആ​ടി​യാ​ടി​യ​ത്

ഒ​രു ഞെ​ട്ട​ലോ​ടെ മ​ണ്ണി​നെ തൊ​ട്ടു.

നാ​ളെ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ്

സൂ​ര്യ​ന്‍ പോ​കാ​നു​ള്ള വ​ട്ടം കൂ​ട്ടി

അ​സ്ത​മ​ന സൂ​ര്യ​നെ

സു​ന്ദ​ര​നാ​ക്കി​യ​യ്ക്കാ​ന്‍ ത​ന്നെ​യാ​കും

ആ​കാ​ശ​ത്തി​ല്‍

പ​ല​വി​ധ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച്

കി​ളി​ക​ള്‍ പ​റ​ക്കും

ഉ​ട​നെ

ഏ​റ്റു​മാ​നൂ​ര്‍ക്കു​ള്ള

അ​വ​സാ​ന ബ​സ്സും പോ​കും

പോ​ക്കാ​ച്ചി ത​വ​ള

തി​രി​കെ ഒ​രി​ക്ക​ല്‍ക്കൂ​ടി

സാ​ഹ​സ​ത്തി​നൊ​രു​ങ്ങു​ന്നു​ണ്ടാ​കും

തെ​ങ്ങി​ന്‍ ചു​വ​ട്ടി​ല്‍

അ​തി​ന്റെ ഇ​ല

തി​രി​കെ ക​യ​റാ​നാ​കാ​ത്ത

വീ​ട്ടി​ലേ​ക്ക് നോ​ക്കി

കി​ട​ക്കു​ന്നു​ണ്ടാ​കും

ക​ലു​ങ്കി​ല്‍

ആ​രോ ഊ​രിവ​ച്ച

നാ​ല് ക​ണ്ണു​ക​ള്‍

അ​പ്പോ​ഴു​മി​രി​ക്കു​ന്നു​ണ്ടാ​കും.

*ഷാ​പ്പി​ല്‍ പോ​കാ​ന്‍

News Summary - madhyamam weekly malayalalam poem