Begin typing your search above and press return to search.
proflie-avatar
Login

കു​റ്റാ​ന്വേ​ഷ​ണം

കു​റ്റാ​ന്വേ​ഷ​ണം
cancel

വ​ധ​ശി​ക്ഷ ശി​ക്ഷ​യ​ല്ല,ത് ​രോ​ഗി​യെ ഇ​ല്ലാ​താ​ക്കും, ചി​കി​ത്സാ​മൗ​ഢ്യം; കു​റി​ക്കി​ല്ല ഞാ​ൻ മ​ര​ണ​മ​രു​ന്നാ​ർ​ക്കും.വി​ധി​ക്ക് മ​ഷി ചോ​ര; അ​റി​യാ​മ​തി​ൽ നാ​ടി​ൻ ര​ക്ത​സ​മ്മ​ർ​ദം. ര​ക്ത​ദോ​ഷം.അ​റി​യാം പു​തു​ലാ​ബി​ൽപ്ര​തി​യു​ടെ ചോ​ര വാ​യി​ച്ചാ​ൽ, അ​തി​ലെവെ​ളു​ത്ത ചു​വ​ന്ന ക​റു​ത്ത ശ​ബ്ദാ​ർ​ഥ-ചോ​ദ​നാ​കോ​ശ​ങ്ങ​ളി​ൽ വാ​ഴും ദേ​ശ/​ഗ്ര​ഹ-ച​രി​ത്രം ചി​ക​ഞ്ഞാ​ൽ, കാ​ണാം നേ​ർ​പ്ര​തി-യേ​ത് വീ​ടെ​ന്ന്, മോ​നെ​ന്ന്, ജീ​നെ​ന്നും.ആ​രു കാ​ണാ​ൻ? ഭൂ​ത​മേ​ത​തി​ദൂ​ര-ഭൂ​തം വി​ട്ടി​വ​നി​ൽ​ക്കൂ​ടി?പു​തു കൂ​ട്ട് കൂ​ടി?ഇ​വ​നി​ൽ ന​ര​കം ന​ട്ടു?ചെ​യ്യി​ച്ചു കൊ​ല?അ​തി​ദൂ​ര​ർ അ​ദൃ​ശ്യ​ർ...

Your Subscription Supports Independent Journalism

View Plans

​ധ​ശി​ക്ഷ ശി​ക്ഷ​യ​ല്ല,ത് ​രോ​ഗി​യെ

ഇ​ല്ലാ​താ​ക്കും, ചി​കി​ത്സാ​മൗ​ഢ്യം;

കു​റി​ക്കി​ല്ല ഞാ​ൻ മ​ര​ണ​മ​രു​ന്നാ​ർ​ക്കും.

വി​ധി​ക്ക് മ​ഷി ചോ​ര; അ​റി​യാ​മ​തി​ൽ

നാ​ടി​ൻ ര​ക്ത​സ​മ്മ​ർ​ദം. ര​ക്ത​ദോ​ഷം.

അ​റി​യാം പു​തു​ലാ​ബി​ൽ

പ്ര​തി​യു​ടെ ചോ​ര വാ​യി​ച്ചാ​ൽ, അ​തി​ലെ

വെ​ളു​ത്ത ചു​വ​ന്ന ക​റു​ത്ത ശ​ബ്ദാ​ർ​ഥ-

ചോ​ദ​നാ​കോ​ശ​ങ്ങ​ളി​ൽ വാ​ഴും ദേ​ശ/​ഗ്ര​ഹ-

ച​രി​ത്രം ചി​ക​ഞ്ഞാ​ൽ, കാ​ണാം നേ​ർ​പ്ര​തി-

യേ​ത് വീ​ടെ​ന്ന്, മോ​നെ​ന്ന്, ജീ​നെ​ന്നും.

ആ​രു കാ​ണാ​ൻ?

ഭൂ​ത​മേ​ത​തി​ദൂ​ര-

ഭൂ​തം വി​ട്ടി​വ​നി​ൽ​ക്കൂ​ടി?

പു​തു കൂ​ട്ട് കൂ​ടി?

ഇ​വ​നി​ൽ ന​ര​കം ന​ട്ടു?

ചെ​യ്യി​ച്ചു കൊ​ല?

അ​തി​ദൂ​ര​ർ അ​ദൃ​ശ്യ​ർ

ര​ചി​ക്കു​ന്നു വ​ധ​ഹേ​തു.


കോ​ട​തി​ലാ​ബി​ൽ വ​ര​ണം

ചോ​ര വാ​യി​ക്കും വി​ദൂ​ര​ജ​നി​ത​ക-

ച​രി​ത്ര​ദ​ർ​ശി​നി,

സൂ​ക്ഷ്മ നീ​തി​മാ​പി​നി.

ഏ​ത് പാ​തി​രാ​ക്കൊ​ല​പാ​ത​ക​വു-

മേ​ത് ച​തു​പ്പി​ലെ നീ​ല​വെ​ളി​ച്ച​ത്തി​ലെ​ന്ന്

കാ​ണി​ക്കും ജീ​ൻ​വെ​ട്ടം.

News Summary - kgs poem kuttanweshanam