Begin typing your search above and press return to search.
proflie-avatar
Login

കൂടാര രാത്രി

കൂടാര രാത്രി
cancel

മ​ര​വി​പ്പി​ക്കു​മീ മ​രു​രാ​വി​ൽമ​ണ​ൽ​ക്കൂ​ന​ക​ളി​ൽ കാ​റ്റൊ​ഴി​ഞ്ഞയാ​മ നി​ശ്ച​ല​ത​യി​ൽഎ​ട്ടു​ദി​ക്കും തൊ​ട്ടു നോ​ക്കു​വാ-നി​റ​ങ്ങു​ന്നെ​ന്നി​ലെ ഞാ​ൻ.ചി​ല പാ​ളി​ക​ളി​ൽ പൊ​ന്തി​യ​മ​ർ​ന്ന്പൊ​ടു​ന്ന​നെ നി​ന്നുപോ​യമ​ല​ക​ൾ, താ​ഴ്വ​ര​ക​ൾ,തു​ള്ളി​യോ​ടു​ന്ന നീ​രു​ക​ൾ, വേ​രു​ക​ൾ,ഹ​രി​ത​ത്തെ വ​ലം​വ​ച്ചവി​ത​ക​ൾ, കൊ​യ്ത്തു​ക​ൾ,നീ​ല​യി​ലെ നി​ല​യി​ല്ലാ​യോ​ള​ങ്ങ​ൾ,ബ​ഹു​ത്വ​ത്തി​ൻ ഗാ​ഥ മീ​ട്ടി നി​ൽ​പ്പ​തും-മ​ണ​ലെ​ഴു​ത്തി​ൻ വ​ടി​വു​ക​ളാ​ൽവി​വി​ധ​ത​യു​ടെമ​റ്റൊ​ര​ല​ങ്കാ​ര​വ​ള​പ്പാ​യ്മ​രു​പ​ഥ​മി​ത് മി​ടി​പ്പ​തും-ഒ​രേ...

Your Subscription Supports Independent Journalism

View Plans

​ര​വി​പ്പി​ക്കു​മീ മ​രു​രാ​വി​ൽ

മ​ണ​ൽ​ക്കൂ​ന​ക​ളി​ൽ കാ​റ്റൊ​ഴി​ഞ്ഞ

യാ​മ നി​ശ്ച​ല​ത​യി​ൽ

എ​ട്ടു​ദി​ക്കും തൊ​ട്ടു നോ​ക്കു​വാ-

നി​റ​ങ്ങു​ന്നെ​ന്നി​ലെ ഞാ​ൻ.

ചി​ല പാ​ളി​ക​ളി​ൽ പൊ​ന്തി​യ​മ​ർ​ന്ന്

പൊ​ടു​ന്ന​നെ നി​ന്നുപോ​യ

മ​ല​ക​ൾ, താ​ഴ്വ​ര​ക​ൾ,

തു​ള്ളി​യോ​ടു​ന്ന നീ​രു​ക​ൾ, വേ​രു​ക​ൾ,

ഹ​രി​ത​ത്തെ വ​ലം​വ​ച്ച

വി​ത​ക​ൾ, കൊ​യ്ത്തു​ക​ൾ,

നീ​ല​യി​ലെ നി​ല​യി​ല്ലാ​യോ​ള​ങ്ങ​ൾ,

ബ​ഹു​ത്വ​ത്തി​ൻ ഗാ​ഥ മീ​ട്ടി നി​ൽ​പ്പ​തും-

മ​ണ​ലെ​ഴു​ത്തി​ൻ വ​ടി​വു​ക​ളാ​ൽ

വി​വി​ധ​ത​യു​ടെ

മ​റ്റൊ​ര​ല​ങ്കാ​ര​വ​ള​പ്പാ​യ്

മ​രു​പ​ഥ​മി​ത് മി​ടി​പ്പ​തും-

ഒ​രേ മ​ൺ​ക​ട്ട​യി​ലെ

പ​ക​ർ​ന്നാ​ട്ട​മെ​ന്ന​റി​ഞ്ഞ്

ഉ​ള്ളി​ലൊ​രു ചി​ത്ര​വി​രി​പ്പി​ന്

ഊ​ടു​ക​ൾ, പാ​വു​ക​ൾ.

പു​റ​ത്ത് വി​പ​രീ​ത​ങ്ങ​ളെ

പാ​കി​യ അ​ന​ന്ത ക​മ്പ​ളം...

ഈ ​ഉ​ൾ​രാ​വി​ൽ,

മ​ണ​ലി​ൻ താ​പ​ത്താ​ഴ്ച​യി-

ലൂ​ർ​ന്നു മ​ര​വി​ച്ച മ​രു​രാ​വി​നോ​ടു

ചോ​ദി​പ്പൂ ഞാ​ൻ-

അ​കം നി​റ​യു​മീ ഇ​ളം​ചൂ​ടോ

പു​റ​ത്തു​ള്ള ക​ല്പി​ത​ങ്ങ​ളോ

ഏ​താ​ണ് വാ​സ്ത​വം?

മു​ൾ​ച്ചെ​ടി​ക​ളു​ടെ സ​ന്നി​ധി​ക​ൾ,

പ​ക​ൽ​ച്ചൂ​ടി​ൽ വെ​ന്തി​റ​ങ്ങും

പൊ​ടി​ക്കാ​റ്റി​ൻ പ​രു​ഷ​ത,

സ്ഥാ​നാ​ന്ത​ര​ങ്ങ​ളി​ലു​ല​യും മ​ണ​ൽ​ക്കൂ​ന​ക​ൾ-

വി​വി​ധ​ത​യു​ടെ മ​റ്റൊ​ര​ടി​വ​ര.

ഏ​താ​ണ് വാ​സ്ത​വം?

അ​കം​പു​റം ക​ല​ർ​ന്നൊ​രു

ശീ​തോ​ഷ്ണ സ​മ​ത​യി-

ലു​ള്ളി​നെ നി​ർ​ത്തു​മ്പോ​ൾ

പ്രാ​ണ​ങ്ങ​ളു​ടെ സു​പ​ഥ​ങ്ങ​ളു-

മ​പ​ഥ​ങ്ങ​ളും കു​ലു​ക്കി നി​റ​ച്ച

ഭൂ​വി​ൻ സം​തു​ല​ന സ​മ​വാ​ക്യം

മ​റ നീ​ങ്ങി വ​ര​വാ​യ്.

മ​ണ​ൽ​ക്കാ​റ്റി​ലെ​ങ്ങോ

മ​ഴ​മ​ണം, മ​ഴ​യൊ​ച്ച...

News Summary - jeni andrews poem koodara rathri