‘ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു തെരഞ്ഞെടുപ്പായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ കണക്കാക്കാം. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനമുള്ള മികച്ച സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കുന്നു. സമൂഹ മാധ്യമങ്ങളുടെ വലിയ സ്വാധീനവും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും നടക്കുന്ന വർത്തമാനകാലത്ത് അരാഷ്ട്രീയവത്കരിക്കപ്പെടുന്ന യുവജനങ്ങളെ കൂട്ടായ്മയിലൂടെ വികസനം ചർച്ച ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഭാഗം ആക്കി മാറ്റുന്നതിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്’