ഓവർസീസ് എൻ.സി.പി ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’
text_fieldsഓവർസീസ് എൻ.സി.പി ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി- എസ്.പി) യുടെ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ സംഘടിപ്പിച്ചു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി എൻ.സി.പി - എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
ഓവർസീസ് എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷതവഹിച്ചു. വനിത വേദി കൺവീനർ ദിവ്യ മാതൃശക്തി ദിവസ് പ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ ആശംസ നേർന്നു. നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ പിന്റോ, സണ്ണി കെ അല്ലീസ്, രാജേഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

