മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, പൂർണമായ ജനാധിപത്യ വീണ്ടെടുപ്പിനായുള്ള അതിശക്തമായ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്നുവരേണ്ടതുണ്ട്. ഇത് മാധ്യമങ്ങളുടെ മാത്രം പ്രശ്നമായോ ഒരു മീഡിയവണിന്റെ മാത്രം കാര്യമായോ ചിന്തിക്കേണ്ടതില്ല. മീഡിയവണിനോടു വിയോജിപ്പുകളുണ്ടാകാം. ആ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ ഇത്തരം നിരോധനത്തിനെതിരായ ഭരണഘടന സംരക്ഷണത്തിനുവേണ്ടി രാജ്യത്തെ മതേതര ജനാധിപത്യചേരികൾ ഒന്നിക്കേണ്ടതുണ്ട്