ഉമ്മയെ കണ്ട ഓർമയില്ലെങ്കിലും ശുഹൈബ് ഒരു നിമിഷം ആകെ വിറച്ചുനിന്നു. ഒരുവയസ്സുള്ളപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ പെറ്റമ്മയാണ് അതെന്ന് ഇളയച്ഛൻ വീണ്ടും പറഞ്ഞപ്പോൾ മുഖംപോലും അറിയാത്ത ഉമ്മയെ ഓർത്ത് ഏറെനേരം കരഞ്ഞു. ഇത്തരമൊരു ചിത്രം പകർത്തിയ, വിധി ഇത്രത്തോളം വേദന സമ്മാനിച്ച ലോകത്തെ ഏക ഫോട്ടോഗ്രാഫർ താനായിരിക്കുമെന്നുപറഞ്ഞ് ശുഹൈബ് കണ്ണീരടക്കാനാവാതെ വിതുമ്പിക്കൊണ്ടേയിരുന്നു. 21ാം വയസ്സിൽ വിധി തന്റെ ഹൃദയത്തിലേൽപിച്ച ആ മുറിവ് പിന്നീടേറെനാൾ അവന്റെ ഉറക്കംതന്നെ ഇല്ലാതാക്കി...