Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅ​തി​ഥി​യാ​യി...

അ​തി​ഥി​യാ​യി ‘ടാ​പി​ർ’ വ​ന്നു; പു​ര​സ്​​കാ​ര​ത്തി​ള​ക്ക​ത്തി​ൽ വി​ഷ്​​ണു​വി​ന്റെ ക്ലി​ക്ക്​

text_fields
bookmark_border
Vishnu Gopals Picture
cancel
camera_alt

വിഷ്ണു ഗോപാൽ നാച്വറൽ ഹിസ്​റ്ററി മ്യൂസിയം ഫോട്ടോ പുരസ്കാരവുമായി (ചിത്രം:1 )  നാച്വറൽ ഹിസ്റ്ററി മ്യൂസിയം പുരസ്കാരത്തിന് അർഹമായ വിഷ്ണു ഗോപാലിന്റെ ചിത്രം (ചിത്രം:2)

ദോ​ഹ: വ​ന്യ​ജീ​വി ഫോ​​ട്ടോ​ഗ്ര​ഫി​യി​ലെ ഓ​സ്​​ക​ർ എ​ന്നാ​ണ്​ ല​ണ്ട​നി​ലെ നാ​ച്വ​റ​ൽ ഹി​സ്​​റ്റ​റി മ്യൂ​സി​യ​ത്തി​ന്റെ ഫോ​​ട്ടോ​ഗ്ര​ഫി​യി​ലെ പു​ര​സ്​​കാ​രം അ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​ക​മെ​ങ്ങു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഫോ​​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​പ്​​ന​തു​ല്യ​മാ​യ പു​ര​സ്​​കാ​രം. ആ ​നേ​ട്ട​ത്തി​ന്റെ നെ​റു​കെ​യി​ലാ​ണ്​ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ഒ​രു മ​ല​യാ​ളി. നാ​ച്വ​റ​ൽ ഹി​സ്​​റ്റ​റി മ്യൂ​സി​യ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​നി​മ​ൽ പോ​ർ​ട്രെ​യി​റ്റ്​ ഫോ​​ട്ടോ ആ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്​ ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ഷ്​​ണു ഗോ​പാ​ലി​ന്റെ സു​ന്ദ​ര​മാ​യൊ​രു ക്ലി​ക്ക്.

25 ദ​ശ​ല​ക്ഷം വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള വ​ന്യ​ജീ​വി​വം​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ തെ​ക്കേ അ​മേ​രി​ക്ക​ൻ ടാ​പി​ർ. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ജീ​വി​യെ ബ്ര​സീ​ലി​ലെ അ​ത്​​ലാ​ന്റി​ക്​ മ​ഴ​ക്കാ​ടി​നു​ള്ളി​ൽ​നി​ന്നും ത​ന്റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യാ​ണ്​ ഈ ​ഖ​ത്ത​ർ പ്ര​വാ​സി അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര വേ​ദി​യി​ൽ തി​ള​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ഷ്​​ണു ഗോ​പാ​ലി​നെ നാ​ച്വ​റ​ൽ ഹി​സ്​​റ്റ​റി മ്യൂ​സി​യം ബെ​സ്​​റ്റ്​ ആ​നി​മ​ൽ പോ​ർ​ട്രെ​യ്​​റ്റ്​ ഫോ​​ട്ടോ​ഗ്രാ​ഫ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

നാച്വറൽ ഹിസ്റ്ററി മ്യൂസിയം പുരസ്കാരത്തിന് അർഹമായ വിഷ്ണു ഗോപാലിന്റെ ചിത്രം

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 95 രാ​ജ്യ​ങ്ങ​ളി​ലെ 50,000ത്തി​ലേ​റെ എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു വി​ഷ്​​ണു​വി​ന്റെ ‘ടാ​പി​ർ’​ഏ​റ്റ​വും മി​ക​ച്ച​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഖ​ത്ത​റി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള എ​ഫ്.​കെ ടൂ​ൾ​സ്​ എ​ന്ന ക​മ്പ​നി​യു​ടെ ക​ൺ​ട്രി മാ​നേ​ജ​ർ എ​ന്ന തി​ര​ക്കേ​റി​യ ജോ​ലി​ക്കി​ട​യി​ലാ​ണ്​ ഫോ​​ട്ടോ​ഗ്ര​ഫി പാ​ഷ​നാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന വി​ഷ്​​ണു ന​ല്ല ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്. തി​ര​ക്കും സ​മ്മ​ർ​ദ​വും വേ​ണ്ടു​വോ​ള​മു​ള്ള ജോ​ലി​യി​ൽ​നി​ന്നും ഒ​ന്നും ര​ണ്ടും ആ​ഴ്​​ച​ക​ൾ അ​വ​ധി​യെ​ടു​ത്ത്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ദേ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​ത് ഇ​ഷ്​​ട​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്, അ​ങ്ങ​നെ​യൊ​രു യാ​ത്ര​യി​ലാ​ണ്​ അ​വാ​ർ​ഡ്​ ചി​ത്രം മു​ന്നി​ലെ​ത്തു​ന്ന​ത്.

2022 ആ​ഗ​സ്​​റ്റി​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള മൂ​ന്നു​​പേ​ർ ഉ​ൾ​പ്പെ​ടെ 10 പേ​രു​മാ​യാ​ണ്​ ബ്ര​സീ​ലി​ലെ മ​ഴ​ക്കാ​ടു​ക​ളി​ലേ​ക്ക്​ എ​ത്തി​യ​ത്. കാ​ടി​നെ​യും പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും അ​റി​യാ​നു​ള്ള യാ​ത്ര​യി​ൽ പ​ക്ഷി​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. കാ​ട്ടി​നു​ള്ളി​ൽ ക്യാ​മ്പ്​ ചെ​യ്​​ത നാ​ളി​ൽ ഇ​തി​നി​ട​യി​ലാ​ണ്​ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ‘ടാ​പി​ർ’​മു​ന്നി​ലെ​ത്തു​ന്ന​ത്. സ​ഹ​യാ​ത്രി​ക​യാ​യി ര​മ്യ തെ​ളി​യി​ച്ച ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ വൈ​ഡ്​ ലെ​ൻ​സി​ലേ​ക്ക്​ വി​ഷ്​​ണു ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ളു​ടെ വം​ശ​പാ​ര​മ്പ​ര്യ​മു​ള്ള അ​തി​ഥി​യെ പ​ക​ർ​ത്തി.


തു​മ്പിക്കൈയൻ...പക്ഷേ, ആനയല്ല

കാഴ്​ചയിൽ തുമ്പിക്കൈ ഉയർത്തിനിൽക്കുന്ന ആനയെപോലെ തോന്നുന്ന ‘ടാപിർ’ന്​ പക്ഷേ, ആനയുമായി ഒരു കുടുംബബന്ധവുമില്ല. പ്രകൃതിദുരന്തങ്ങളെയെല്ലാം അതിജീവിച്ച്​, ഇപ്പോഴും പിടിച്ചുനിൽക്കുന്ന ഈ ജീവിവർഗം ഇപ്പോൾ വംശനാശ ഭീഷണിയിലാണ്​. ഇലയും പഴങ്ങളും ഭക്ഷിക്കുന്ന ഇവയെ മനുഷ്യരും വേട്ട​യാടിയതോടെ അപൂർവമായി മാറി.

അങ്ങനെ ഏറെ ചരിത്രപ്രാധാന്യമുള്ള അതിഥിയുടെ ചിത്രം നാച്വറൽ ഹിസ്​റ്ററി അവാർഡിനായി അപേക്ഷിക്കാനുള്ള വിഷ്​ണുവിന്റെ തീരുമാനവും തെറ്റിയില്ല. ​തിരഞ്ഞെടുത്ത ശേഷം, നിരവധി അന്വേഷണങ്ങൾ നടത്തിയാണ്​ അവാർഡ്​ കമ്മിറ്റി അന്തിമ പ്രഖ്യാപനം നടത്തുന്നത്​. വന്യജീവികൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്​ഥക്കും ബുദ്ധിമുട്ട്​ ഉണ്ടാക്കാതെ പകർത്തുന്ന ചിത്രങ്ങൾക്കു മാത്രമേ പുരസ്​കാരം നൽകൂ എന്ന നിയമങ്ങളെല്ലാം പാലിച്ചുവെന്ന്​ ഉറപ്പാക്കിയ ശേഷമാണ്​ വിഷ്​ണുവിനെ വിജയിയായി പ്രഖ്യാപിച്ചത്​. ഇനി, ലണ്ടനിൽ നാച്വറൽ ഹിസ്​റ്ററി മ്യൂസിയത്തിലെ പ്രദർശന ഹാളിൽ വിഷ്​ണുവിന്റെ ‘ടാപിർ’ തലപ്പൊക്കത്തോടെയുണ്ടാവും.

14 വർഷമായി ഖത്തറിലുള്ള വിഷ്​ണു 12 വർഷമായി സജീവ ഫോ​ട്ടോഗ്രഫിയിലുണ്ട്​. ജോലിയുടെ ഇടവേളകളിൽ കാമറയുമായുള്ള സഞ്ചാരമാണ്​ പ്രധാനം. പ്രകൃതിയും വന്യജീവികളുംതന്നെ കാമറയിൽ പകർത്തുന്നതും. ഫോ​ട്ടോഗ്രഫി ഖത്തർ എന്ന കൂട്ടായ്​മയുടെ അമരക്കാരൻ കൂടിയായ വിഷ്​ണു, നേരത്തെ ഖത്തറിൽ പ്രസിദ്ധീകരിച്ച കൂട്​ മാസികയുടെ ഫോ​ട്ടോ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര തീർഥത്തിൽ ഗോപാലകൃഷ്​ണ പിള്ളയുടെയും അംബികയുടെയും മകനാണ്​. ഭാര്യ: സോണി. മക്കൾ: തീർഥ, ശ്രദ്ധ. കുടുംബത്തിനൊപ്പം വുകൈറിലാണ്​ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotographyclickQatarNatural History AwardTapirVishnu GopalKerala News
Next Story