Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ടി.പി പങ്കിടരുത്, സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ആർ.ഒ.പി

text_fields
bookmark_border
ഒ.ടി.പി പങ്കിടരുത്, സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ആർ.ഒ.പി
cancel

മസ്കത്ത്: ബാങ്ക് വിവരങ്ങളും ഒ.ടി.പികളും മറ്റുള്ളവരുമായി പങ്കിടുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വിഡിയോ സഹിതമാണ് സമൂഹമാധ്യമത്തിൽ ആർ.ഒ.പിയുടെ പോസ്റ്റ്. ‘വളരെ ആകർഷകമായ വില കണ്ടതോടെ ഞാൻ ഉടൻ തന്നെ അഡ്വാൻസ് തുക കൈമാറിയതായി തട്ടിപ്പിനിരയായ ഒരാൾ വിഡിയോയിൽ അനുഭവം വെക്കുന്നു. ഒരു ഔദ്യോഗിക സ്ഥാപനത്തിന്റെ പ്രതിനിധീയാണെന്ന് പറഞ്ഞതുകൊണ്ട് താൻ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങൾ പങ്കുവെച്ചതെന്ന് മറ്റൊരാൾ വെളിപ്പെടുത്തി. പൊതുജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾ കൈമാറും മുമ്പ് ഉറവിടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ആർ.ഒ.പി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not share OTP, do not click on suspicious links; ROP warns
Next Story