ഒരു ക്ലിക്കിൽ എല്ലാമറിയാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിലെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്ക ളെയും പരസ്പരം ബന്ധിപ്പിക്കാൻ സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി വിദ്യാഭ്യാസ മന്ത്രാലയം. 57,000 ദീനാറാണ് ഇതിനുവേണ്ടി നീക്കിവെക്കുന്നത്. സെക്കൻഡറി തലത്തിലാണ് ഇത് ആദ്യം പരീക്ഷിക്കുന്നത്. വിജയകരമെന്ന് കണ്ടാൽ മുഴുവൻ തലത്തിലേക്കും വ്യാപിപ്പിക്കും.
സ്കൂളിലെ സർക്കുലറുകളും മറ്റു നിർദേശങ്ങളും ആപ്ലിക്കേഷൻ വഴി രക്ഷിതാക്കൾക്ക് അറിയാം. രക്ഷിതാക്കൾക്ക് തിരിച്ചും പ്രതികരിക്കാനുള്ള സംവിധാനമുണ്ട്. ആശയവിനിമയ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാവുമെന്നാണ് പ്രതീക്ഷ. അതേസമയം, ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.