സ്പീക്കർ പ്രതിപക്ഷനേതാവിനെ ചട്ടം പഠിപ്പിച്ച് നാഴികനേരം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തുള്ള ഒരു അംഗത്തെ ‘എട്ടുമുക്കാൽ അട്ടിവെച്ചതുപോലെ’’യുള്ള ആൾ എന്ന് ആക്ഷേപിച്ചത്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയോ പാർട്ടിക്കാരോ പറയുന്നില്ല. പ്രതിപക്ഷം ഉദ്ദേശിച്ചയാളെയല്ല താനുദ്ദേശിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം...