കോഴിക്കോട്: തിരുവണ്ണൂർ പുതിയ കോവിലകത്ത് മുകളിൽ താവഴി പത്തായപ്പുരയിൽ പരേതയായ കുട്ടിയനുജത്തി തമ്പുരാട്ടിയുടെയും ആറന്മുള ചെമ്പകശ്ശേരി കൊട്ടാരത്തിൽ പരേതനായ കേരളവർമയുടേയും മകൻ പി.കെ. ഹരിദാസൻ രാജ (76) നിര്യാതനായി. ഭാര്യ: ജാനകി കോൽപാട് (റിട്ട. അധ്യാപിക, അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: ഉമ (അധ്യാപിക, പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്), ഹരിപ്രസാദ് (അധ്യാപകൻ, പറളി ഹയർ സെക്കൻഡറി സ്കൂൾ), ഗോകുൽദാസ് (ആക്സിസ് ബാങ്ക്, പാലക്കാട്). മരുമക്കൾ: അജിത് തമ്പാൻ (വേങ്ങശ്ശേരി ഹൈസ്കൂൾ), ശ്രീധന്യ (വണ്ടാഴി ഹയർ സെക്കൻഡറി സ്കൂൾ), പി.കെ. വരദ. സഹോദരങ്ങൾ: അനുജൻ കുഞ്ഞുണ്ണിരാജ (റിട്ട. വില്ലേജ് ഓഫിസർ), ശ്രീദേവിത്തമ്പുരാട്ടി (റിട്ട. രാജാസ് ഹൈസ്കൂൾ, ചിറക്കൽ), കുമാർ ദാസ് രാജ (റിട്ട. എക്സിക്യൂട്ടിവ് ഓഫിസർ, വരക്കൽ ദേവസ്വം), മോഹനവല്ലി ത്തമ്പുരാട്ടി (സാമൂര്യൻസ് സെൻട്രൽ ദേവസ്വം), പി.കെ. ശശിധരൻ രാജ (റിട്ട. ഗുരുവായൂരപ്പൻ കോളജ്), പരേതരായ മനോരമത്തമ്പുരാട്ടി, പത്മവല്ലിത്തമ്പുരാട്ടി.