കാസർകോട്: തളങ്കര പട്ടേൽ റോഡ് സ്വദേശി ചൂരിയിലെ ടി.കെ. അബ്ദുൽ റഹ്മാൻ തളങ്കര (64) നിര്യാതനായി. പരേതരായ പട്ടേൽ റോഡിലെ കലന്തർ കുഞ്ഞി- ദൈനബിയുടെ മകനാണ്. ദീർഘകാലം പ്രവാസിയായിരുന്നു.
ഭാര്യ: നസീമ ചൂരി. മക്കൾ: ഷിഹാബുദ്ധീൻ, ഷിഫാന, ഉവൈസ് ഫൈസി ഇർഫാനി, ഖിളർ സാബിത്ത് (മാനേജർ, മൈജി കാസർകോട്), സാഹിന ഹസൻ ഇല്ല്യാസ്, ഫാത്തിമ. മരുമക്കൾ: അത്തിക്കത്ത് പുവീന, ഫാത്തിമത്ത് മിർഷാന, ഷഹ്സീന. സഹോദരങ്ങൾ: ഇബ്രാഹിം തളങ്കര, മൂസ കൊറക്കോട്.
ഖബറടക്കം ളുഹറിന് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.